Tuesday, February 28, 2017

രജതോത്സവം ക്വിസ് - സ്‌കൂൾ തല വിജയികളുടെ വിവരം അറിയിക്കുന്നത് സംബന്ധിച്ച്

സ്‌കൂൾ തല ഡയറ്റ് രജതോത്സവം ക്വിസ് വിജയകികളുടെ പേര് വിവരം  03-03-2017 നു മുൻപായി പയ്യന്നൂർ ബി ആർ സിയിൽ അറിയിക്കേണ്ടതാണ്.

ടെക്സ്റ്റ് ബുക്ക് : സൊസൈറ്റി സെക്രട്ടറിമാരുടെ ഒരു യോഗം 01 -03 -2017  ന്  ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണം  എന്ന് എ ഇ ഒ  അറിയിക്കുന്നു 

Monday, February 27, 2017

എൽ എസ് എസ്,യു എസ് എസ് മോഡൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് (കണ്ണൂർ ഡയറ്റിൽ നിന്നുള്ള അറിയിപ്പ്)

കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറുകൾ ഉപയോഗിച്ച് മാർച്ച് ഒന്നിന് എല്ലാ സ്‌കൂളുകളിലും എൽ എസ് എസ് ,യു എസ് എസ് മോഡൽ പരീക്ഷ നടത്തണമെന്ന് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ അറിയിക്കുന്നു.ചോദ്യപേപ്പറുകൾ ഇവിടെ നൽകുന്നു.

Thursday, February 23, 2017

 RAJATHOLSAVAM QUIZ PROGRAMME:. - മാറ്റിവച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് 

കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ 25-02-2017 നു നടത്താൻ നിശ്ചയിച്ച പയ്യന്നൂർ ഉപജില്ലാ തല രജതോത്സവ ക്വിസ് പ്രോഗ്രാം മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.
സ്‌കോളർഷിപ്പ്--ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടർ അറിയിക്കുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

Wednesday, February 22, 2017

2017 ഫെബ്രുവരി മാസം മുതൽ  NMP  I സമർപ്പിക്കേണ്ടത്  പുതിയ ഫാറത്തിലായിരിക്കണം.ഫാറത്തിലെ ക്രമനമ്പർ I -ൽ  sanctioned Strength എന്നുള്ളതിനുനേരെ  തഴെപറയുന്നതുകൂടി  സൂചിപ്പിക്കേണ്ടതാണ് 
I  Sanctioned Strength (Total  Pre -Pri ......) (Total 1 toV  .....) (Total V1 to VII  .....)(VIII ....) .

    കൂടാതെ പഴയ ഫാറത്തിൽ സൂചിപ്പിച്ചിരുന്ന  മുട്ട / പാൽ വിതരണം ചെയ്ത വിവരങ്ങൾ, പുതിയഫാറത്തിൽ സൂചിപ്പിക്കാത്തതിനാൽ ആയതു പുതിയ ഫാറത്തിലെ inspection Remarks കോളത്തിൽ സൂചിപ്പിക്കാവുന്നതാണ്. K 2  ഫാറം ഓഫീസിൽ  സമർപ്പിക്കേണ്ടതില്ല. 
     ഓഫീസിൽ സമർപ്പിക്കുന്ന എല്ലാ രേഖകളും ( NMP  I പഴയതിനു പകരം പുതിയതാക്കിയതു ഒഴികെ ) മുൻ മാസങ്ങളിലേതുപോലെ തന്നെ സമർപ്പിക്കുക 
      NMP I നോടൊപ്പം പാചകത്തൊഴിലാളിവേതനരശീതും(ഒരുകോപ്പി), Expenditure (രണ്ടുകോപ്പി) നിർബന്ധമായും  സമർപ്പിക്കണം.  
LSS/USS EXAMINATION QUESTION PAPER SORTING

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ സോർട്ടിങ് നാളെ രാവിലെ (23 -02-2017) 10:30 നു തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്.മുഴുവൻ എൽ എസ് എസ്,യു എസ് എസ് പരീക്ഷ ചീഫ് സൂപ്രണ്ടുമാരും കൃത്യ സമയത്തു തന്നെ തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഉച്ച ഭക്ഷണ പദ്ധതി-Daily Data Uploading - Proforma

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതോടൊന്നിച്ച് അറ്റാച്ച് ചെയ്തിട്ടുള്ള പ്രോഫോർമ പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


LSS USS EXAM - CHANGE OF VENUE OF CLASS

25 .02 .2017 നു പയ്യന്നുർ ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂളിൽ വച്ച് നടത്താൻ നിശ്ചയിച്ച ചീഫ് ,ഡെപ്യൂട്ടി ചീഫ്,ഇൻവിജിലേറ്റർ എന്നിവരുടെ ORIENTATION CLASS പയ്യന്നൂർ ബി ആർ സിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു. സമയം:10:30 AM

LSS/USS EXAMINATION URGENT - INVIGILATION DUTY - ORDER ISSUED

04-03-2017 നു നടക്കുന്ന 2016-17 വർഷത്തെ എൽ എസ് എസ്,യു എസ് എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പ്രധാനധ്യാപകർക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്. മുഴുവൻ പ്രധാനാധ്യാപകരും ഇമെയിൽ പരിശോധിച്ച് തങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകർക്ക് ഡ്യൂട്ടി ഉണ്ടോ എന്ന് പരിശോധിക്കണ്ടതാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകരെ പ്രധാനാധ്യാപകർ വിവരം അറിയിക്കേണ്ടതും പരീക്ഷ ഡ്യൂട്ടിക്കായി വിടുതൽ ചെയ്യേണ്ടതുമാണ്.

LSS/USS Exam:Orientation Class

ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ എന്നിവർക്കുള്ള ക്ലാസ് 25-02-2017 ശനിയാഴ്ച രാവിലെ 10:30 നു പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈ സ്‌കൂളിൽ വച്ച് നടക്കുന്നതായിരിക്കും. മുഴുവൻ ചീഫ്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ഇൻവിജിലറ്റർമാരും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.

Tuesday, February 21, 2017

എല്ലാ ഗവ  സ്‌കൂളുകളുടെയും ശ്രദ്ധയ്ക്ക്‌ 
2016 -2017  വർഷത്തേക്ക് എ പി എൽ വിഭാഗം ആൺ കുട്ടികളുടെ യൂണിഫോം ഇനത്തിലെ തുക അനുവദിക്കുന്നതിലേക്ക് താങ്കളുടെ സ്‌കൂൾ ബാങ്ക് അക്കൗണ്ട് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ് ബാങ്ക് പാസ്സ് ബുക്ക് ആദ്യത്തെ പേജ് കോപ്പി ഓഫീസിലെ എഫ് വിഭാഗത്തിൽ നൽകേണ്ടതാണ് 
ANNUAL EXAMINATION 2016-17 TIME TABLE

LP/UP

HS ATTACHED LP/UP

MUSLIM SCHOOLS

HS SECTION
LSS/USS EXAM - HALL TICKET DOWNLOAD

     എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, February 20, 2017

സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്‌ജെന്റർമാരായ (ഭിന്നലിംഗക്കാർ) വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 

സാമൂഹ്യ നീതി വകുപ്പ് 2016-17 വർഷത്തിൽ 7 മുതൽ 10 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെന്റർമാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്‌കോളർഷിപ്പ് അപേക്ഷ ഫോറം ഇതോടൊന്നിച്ചു ചേർക്കുന്നു. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പൂരിപ്പിച്ച അപേക്ഷ ഫോം 22-02-2017 നു അഞ്ചു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  

 

U S S CERTIFICATE 2014-15 & 2015-16
 
2014 -15  , 2015 -16 വർഷങ്ങളിലെ യു എസ് എസ് സർട്ടിഫിക്കറ്റുകൾ ഓഫീസിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ബന്ധപ്പെട്ട പ്രധാനാധ്യാപകർ  സർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. പ്രതിനിധിയെ അയക്കുന്നവർ AUTHORIZATION LETTER സമർപ്പിക്കേണ്ടതാണ്.

സ്‌കൂൾ ആരംഭിച്ച വർഷം സമ്പൂർണയിൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 

സ്‌കൂൾ ആരംഭിച്ച വർഷം സമ്പൂർണയിൽ ഇതുവരെയായി അപ്ഡേറ്റ് ചെയ്യാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം നൽകുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകർ 21-02-2017 നു 11 മണിക്ക് മുൻപായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ലിസ്റ്റ്

Friday, February 17, 2017

യൂണി ഫോം  വിവരങ്ങൾ  ഗവ എൽ പി / യു പി  സ്‌കൂളുകൾ മാത്രം 17 -18 

ഇന്ന് 12 മണിക്ക് മുപായി ഈ ഓഫീസിൽ അറിയിക്കണം ഫോറം താഴെ പറയും പ്രകാരമാണ് തയ്യാറാക്കേണ്ടത് 

സ്‌കൂൾ കോഡ് 
സ്‌കൂളിന്റെ പേര് :

ക്ലാസ് തിരിച്ചുള്ള ആൺ / പെൺ കുട്ടികളുടെ എണ്ണം 

ഒന്നുമുതൽ അഞ്ച് വരെ ക്‌ളാസുകളിലെ കുട്ടികളുടെ യൂണിഫോം ന് ആവശ്യമായ തുണിയുടെ അളവ്  കോഡ് തിരിച്  

മെയിൽ വഴിയും അറിയിക്കാം 


Thursday, February 16, 2017

പ്രധാനാധ്യാപക യോഗം 
             ഉപ ജില്ലയിലെ  പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും  യോഗം 18.02.2017  ശനിയാഴ്ച 10.30  നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു. 
അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ