Friday, April 25, 2014

31-03-2014  ൽ  അവസാനിച്ച  FINANCIAL DATA  ഫോം  1  ഫോം 11  എന്നിവ  ഡൌണ്‍ ലോഡ്  ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് .ആയത്  ഡൌണ്‍ ലോഡ്  ചെയ്ത്  ഉപരി പത്രം  സഹിതം മെയ്‌  04  തിയ്യതിക്ക്  മുപായി  എല്ലാ  GOVT /AIDED വിദ്യാലയങ്ങളും ഓഫീസിൽ നൽകണം 
2014 ഏപ്രിൽ മാസത്തെ ശംബള ബിൽ തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും ഇ  സബ്മിഷൻ പ്രകാരമായതിനാൽ  എല്ലാ GOVT /AIDED  പ്രധാനധ്യപകർക്കും ഈ  കാര്യത്തിൽ  അടിയന്തിര പരിശീലനം ഏപ്രിൽ 29 ന്  ചൊവ്വാഴ്ച  11 മണിക്ക്  ബി  ആർ  സി  പയ്യന്നൂരിൽ  വെച്ച്  നല്കുന്നതാണ് .ഇതിന് ശേഷം  മാത്രമേ ബിൽ  സമർപ്പിക്കാൻ പാടുള്ളൂ . എന്ന്  ഉത്തരവ്  പ്രകാരം അറിയിക്കുന്നു 

Thursday, April 24, 2014

ഉച്ച ഭക്ഷണ പദ്ധതിയിൽ  മാർച്ച്‌ മാസത്തെ ഫൈനൽ തുക അനുവദിച്ചിട്ടുണ്ട് .പട്ടിക ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ഏതെങ്കിലും സ്കൂളിന് ആവശ്യത്തിൽ കൂടുതൽ തുക ലഭിച്ചിട്ടുണ്ടെങ്കിൽ  പ്രസ്തുത വിദ്യാലയം  നാളെ തന്നെ തുകയുടെ  വിവരം ഓഫീസിൽ അറിയിക്കണം .തുക  കുറവായി  ലഭിച്ച വിദ്യാലയത്തിന് നല്കുന്നതിന് വേണ്ടിയാണ് .കാല താമസം വരുത്തരുതെന്ന് ഇതിനാൽ അറിയിക്കുന്നു 
31-3-2014 --ന്  സർവ്വീസിൽ  നിന്നും  വിരമിച്ച  അദ്ധ്യാപകരുടെ  പെൻഷൻ  ആനുകൂല്യങ്ങൾ  ലഭിക്കുന്നതിന്    എൽ .പി .സി ., എൻ .എൽ .സി ., എൻ ഇ .സി . എന്നിവ  എത്രയും  പെട്ടെന്ന്  ഈ  ഓഫീ സിൽ  എത്തിക്കേണ്ടതാണ് .

Wednesday, April 23, 2014

അവധിക്കാല അധ്യാപക പരിശീലനം  മെയ്‌ 05 മുതൽ ആരംഭിക്കുന്നതാണ് .ഓരോ സമയക്രമ പ്രകാരമുള്ള അധ്യാപകരുടെ പേര് വിവരങ്ങൾ  ബ്ളോഗിൽ നല്കുന്നതാണ് പട്ടിക പ്രകാരം അധ്യാപകരെ വിടുതൽ ചെയ്യുന്നതിനുള്ള നടപടി പ്രധാനധ്യപകർ സ്വീകരിക്കേണ്ടതാണ് .മറ്റ് ജില്ലകളിൽ നിന്നുള്ള അധ്യാപകർ ശുപാർശ കത്ത് സഹിതം ഓഫീസിൽ നൽകി അവരുടെ സമയക്രമ വിവരം കൈപ്പറ്റണം .പരിശീലനത്തിൽ  നിന്നും യാതൊരു കാരണ വശാലും മാറിനിൽക്കാൻ അനുവദിക്കുന്നതല്ല 

Monday, April 21, 2014

പാഠപുസ്തകം വിതരണം 2014-2015സൊസൈറ്റി സെക്രടറി മാരുടെ ഒരുഅടിയന്തിര യോഗം 29/04/2014 നു11 മണിക്ക് 
എ ഇ ഒ ഓഫീസ് പയ്യന്നൂരിൽവെച്ച് നടക്കുന്നു. യോഗത്തിൽ എല്ലാസൊസൈറ്റി സെക്രടറി മാരും അവര്ക്ക്
ലഭിച്ച ഇന്ടെന്റ്റ് consold പട്ടിക കൊണ്ടുവരണം

ഗവ .പ്രൈമറി പ്രധാനധ്യപകരായി ഉദ്യോഗകയറ്റം ലഭിക്കാൻ അർഹരായ വരുടെ പട്ടിക പ്രസ്ദീകരിച്ചു .പട്ടികയും ഉത്തരവും ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

Saturday, April 19, 2014

സ്പാർക്ക്‌ വഴി ഇ  സബ്മിഷൻ പ്രകാരം ബിൽ സമർപ്പിച്ചാൽ ബിൽ ട്രഷറിയിൽ നിന്നും പാസ്സ് / റിജെക്റ്റ്  ചെയ്ത വിവരം സ്പാർകിൽ നോക്കിയാൽ അറിയാൻ കഴിയും ബിൽ  സമർപിച്ചാൽ ട്രഷറിയിൽ പോയി ഇനി സമയം കളയേണ്ടതില്ല .ഇ  സബ്മിഷൻ നൽകുമ്പോൾ പ്രയസപെടെണ്ട്തില്ല .എല്ലാ സജീകരണവും സ്പാർകിൽ വരുത്തിയിട്ടുണ്ട് 

Wednesday, April 16, 2014

2014 ഏപ്രിൽ മാസത്തെ ശംബള ബിൽ  സ്പാർക്ക് വഴി ഇ  സബ്മിഷൻ  പ്രകാരമായിരിക്കും .സ്പാർക്ക് തുറന്നാൽ താഴെ കാണിച്ച വിവരം ആവശ്യപെടുമ്പോൾ  എസ്  എന്ന്  നൽകി നിർബന്ധ മായും കൃത്യ മായ  ഇമെയിൽ ഐ  ഡി  യും  മൊബൈൽ നമ്പർ എന്നിവ നൽകുക 

You have not provided mobile number/Email. 
Having a mobile number/Email will facilitate the following. 
1)To reset password through Forgot Password link. 
2)To unblock the user when more than 5 failed attempts occur. 
3)To receive messages from SPARK PMU against your query/complaints.
4)To receive any other notifications from SPARK.
Do you want to add your mobile number/Email now ? 
Yes   No
ഇ  സബ്മിഷൻ പ്രകാരം ബിൽ  സമർപ്പിക്കുന്നതിന് ഉള്ളടക്കം ചെയ്ത വിവരം ഡൌണ്‍ ലോഡ് ചെയ്ത്  മനസിലാക്കാവുന്നതാണ്  ഇവിടെ ക്ളിക്ക്  ചെയ്യുക 


Tuesday, April 8, 2014

ഐ ഇ ഡി സി 2013 -14 ഫ്രഷ്‌ ലിസ്റ്റിൽ പെട്ട മുഴുവൻ കുട്ടികളുടെയും ബാങ്ക് അക്കൌണ്ട് നമ്പർ ഉടൻ തന്നെ ഓഫീസിലെ എ സെക്ഷനിൽ എത്തിക്കേണ്ടതാണ് 
ലിസ്റ്റ് പരിശോധിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 
എക്കൌണ്ട്  SBT/SBI യിൽ മാത്രമെ പാടുള്ളൂ 
രെനിവൽ ലിസ്റ്റിൽ എസ് ബി ടി / എസ് ബി ഐ  ബാങ്കിൽ അല്ലാത്ത അക്കൌണ്ട്  നമ്പർ ഉടൻ തന്നെ മാറ്റി വിവരം  അറിയിക്കേണ്ടതാണ് 

Monday, April 7, 2014

വാത്സല്യം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം 30/ 04 / 2014  ന്  ബോയ്സ്  ഹൈ സ്കൂളിൽ (പയ്യന്നൂർ }വെച്ച്  നടത്തുന്നു പരിപാടിയിൽ ഈ ഉപജില്ലയിലെ മുഴുവൻ ഹെൽപ്പ്  ഡസ്ക്  അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം  എന്ന്  എ ഇ ഒ  ഇൻ ചാർജ്  അറിയിക്കുന്നു 

Wednesday, April 2, 2014

സ്പാർക്ക് വഴി പെൻ നമ്പർ ലഭിച്ച എല്ലാവർക്കും അവരുടെ ശംബള വിവരങ്ങൾ ,പേർസണൽ വിവരങ്ങൾ  തുടങ്ങിയവ 
കാണുന്നതിന്  പാസ്സ്‌വേർഡ്‌  ലഭിക്കുന്നതാണ്  പാസ്സ്‌വേർഡ്‌ 
ലഭിക്കുന്നതിന്  അവരുടെ  മൊബൈലിൽ നിന്നും password   pen number എന്ന് ടൈപ്പ്  ചെയ്തതിന്  ശേഷം 9496835574  എന്ന നമ്പറിലേക്ക്  മെസ്സേജ്  അയച്ചാൽ ലഭിക്കുന്നതാണ്  ഇവരുടെ  യുസർ ഐ  ഡി  അവരുടെ പെൻ  നമ്പർ  
തന്നെ യായിരിക്കും  pen number എന്ന  സ്ഥലത്ത്  പെൻ  നമ്പർ  ടൈപ്പ്  ചെയ്യുക  {ഉദാഹരണം  password 851421  സെൻറ്  ടു 9496835574 }


ഈ  ഉപജില്ലയിലെ  പ്രധാനാധ്യാപകരുടെ യോഗം 
05/04/ 14 ന്  ശനിയാഴ്ച 11  മണിക്ക് ബി.ആർ സി യിൽ വെച്ച് ചേരുന്നതാണ്‌ .യൂണിഫോം  വകയിലെ  ചെക്ക് സഹിതം യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്