Monday, November 30, 2015

ടെക്സ്റ്റ്‌ ബുക്ക് വിതരണം സംബന്ധിച്ച സുപ്രധാന അറിയിപ്പ് 
ഒന്നാം വോളിയത്തിലും രണ്ടാം വോളിയത്തിലും എതെങ്കിലും പുസ്തകങ്ങൾ ഇനി ലഭിക്കാനുണ്ടെങ്കിൽ പ്രസ്തുത വിവരം നാളെ 
01-12-2015 ഉച്ചയ്ക്ക് മുപായി ഓഫിസിലെ എഫ് വിഭാഗത്തിൽ നേരിട്ട് അഥവ മൊബൈൽ വഴി അറിയിക്കണം യാതൊരു കാരണ വശാലും മേൽ തിയ്യതിക്കും സമയത്തിനും ശേഷം അറിയിക്കുന്ന വിവരത്തിന് ഈ ഓഫീസ് ഉത്തര വാദി ആയിരിക്കില്ല അത് പ്രധാന അധ്യാപകരുടെ മാത്രം ഉത്തര വാദി ത്തമാണ് .പുസ്തകങ്ങൾ ലഭിക്കാനുള്ളവർ മാത്രം വിവരം അറിയിച്ചാൽ മതിയാകും മൊബൈൽ 9495359132 / 04985202144 

Thursday, November 26, 2015

വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യങ്ങൾ  ഫോറം  ഇവിടെ  ക്ലിക്ക്  ചെയുക 

Tuesday, November 24, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

സ്ക്കൂൾ പാചക തൊഴിലാളികളുടെ വേതന കുടിശ്ശിക  തുക എ.ഇ.ഓ ഓഫീസിൽ നിന്നും 26.11.2015 മുതൽ വിതരണം നടത്തുന്നു.വിശദവിവരങ്ങൾക്കും പാചക തൊഴിലാളികൾക്കുള്ള രശീതിയുടെ മാതൃകയ്ക്കും അതാത് സ്കൂൾ ഇ.മെയിൽ പരിശോധിക്കേണ്ടതാണ്.

ബി ആർ സി യിൽ നിന്നുള്ള അറിയിപ്പ്

ബി ആർ സി  യിൽ നിന്നുള്ള അറിയിപ്പ്  ഡി  ആർ  ജി  ഒന്ന്  രണ്ട് 

പയ്യന്നൂർ ഉപജില്ല ന്യുമാത്സ് വിജയികൾ 

1 സായൂജ് പി  കാനായി നോർത്ത് യു പി 
2 സുരാജ് പി  കാനായി നോർത്ത് യു  പി 
3 ഋ തു ദേവ് എസ് മധു ദേവി സഹായം യു പി      കോറോം 
4 അനുഗ്രഹ സുരേഷ് ജെ എം യു പി  ചെറുപുഴ 
5 ആല്ഫിയ പി  എ   ജെ എം യു പി  ചെറുപുഴ 
6 നന്ദിത കെ  പേരുൽ യു  പി  പേരുൽ 
7 ആദിത്യ പവിത്രൻ കരിവെള്ളൂർ നോർത്ത്‌ യു പി 
8 ആബിത ടി   ഗവ യു  പി  കുറ്റൂർ 
9 അരുണ്‍  കെ  സെൻട്രൽ യു  പി  കേളോത്ത് 

Monday, November 23, 2015

പയ്യന്നൂർ ഉപജില്ലാ കായിക മേളയിൽ സബ് ജൂനിയർ മുതൽ സീനിയർ വരെ വിഭാഗത്തിൽ  ഒന്ന് രണ്ട്  മൂന്ന് സ്ഥാനങ്ങൾ ലഭിച്ച  കുട്ടികളെ നവംബർ 26 മുതൽ 28 വരെ നടക്കുന്ന ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കെണ്ട്ടതാണ് .മത്സര ക്രമം പയ്യന്നൂർ സ്കൂൾ സ്പോർട്സ് ബ്ലോഗിൽ കൊടുത്തിട്ടുണ്ട്‌ 
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2015 ഡിസംബർ 28, 29, 30, 31 തിയ്യതികളിലെക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു . ഈ  സാഹചര്യത്തിൽ ഉൽപ്പന്ന പിരിവുകൾ തൽക്കാലം നടത്തേണ്ടതില്ല 

Saturday, November 21, 2015


അറിയിപ്പ് 
         ഉച്ച ഭക്ഷണ പരിപാടിയുമായി  ബന്ധപ്പെട്ട് കിച്ചണ്‍ കം സ്റ്റോർ നിര്മാനതിനു ഡി.പി.ഐ  അപേക്ഷ ക്ഷണിച്ചു. നവംബർ 25 നു മുന്പായി അപേക്ഷ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൽ സമര്പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്ക്കായി  page 1, page 2 ക്ലിക്ക് ചെയ്യുക. 2014-15 വര്ഷം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

Friday, November 20, 2015


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്‌കൂള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ മുഴുവന്‍ സമയ കണ്ടിജന്‍സി ജീവനക്കാര്‍ തദ്ദേശഭരണ സ്ഥാപനജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത നിലവിലെ 86 ശതമാനത്തില്‍ നിന്ന് 92 ശതമാനമാക്കി ഉയര്‍ത്തി ഉത്തരവായി. വര്‍ധനയ്ക്ക് 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. പുതുക്കിയ ക്ഷാമബത്ത 2015 ഡിസംബര്‍ മാസത്തെ ശമ്പളം മുതല്‍ പണമായി ലഭിക്കും. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള അരിയര്‍ 2015 ഡിസംബര്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള ഏതെങ്കിലും ശമ്പള ബില്ലിനോടു കൂടി പി.എഫില്‍ ലയിപ്പിക്കണം

Thursday, November 19, 2015

ന്യുമാത്സ് പരീക്ഷ 21-11-2015 ന് ഗവ ബോയ്സ് ഹൈ സ്കൂൾ പയ്യന്നുരിൽ AKASGVHSS വെച്ച് നടക്കുന്നതാണ് രെജിസ്ട്രേഷൻ കൃത്യം 10 മണിക്ക് നടക്കും .പരീക്ഷയ്ക്ക് അപേക്ഷിച്ച മുഴുവൻ കുട്ടികളും എത്തിച്ചേരണം .പരീക്ഷയ്ക്ക് ആവശ്യമായ പേന പെൻസിൽ ഇൻസ്ട്രുമെന്റ് ബോക്സ്‌ എന്നിവ കൊണ്ടുവരണം .ഭക്ഷണം കരുതണം 

Monday, November 16, 2015

ഹൈ സ്കൂൾ  പ്രധാനധ്യപകരുടെയും / പ്രിൻസിപ്പൾ മാരുടെയും  ഒരു  യോഗം 18-11-2015  രാവിലെ  11 മണിക്ക്   പയ്യന്നൂർ  ബി  ആർ  സി  ഹാളിൽ ചേരുന്നതാണ്   യോഗത്തിൽ എല്ലാവരും എത്തിച്ചേരണ മെന്ന്  അറിയിക്കുന്നു 

Thursday, November 12, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

പട്ടികജാതി / പട്ടികവർഗ ജീവനക്കാരുടെയും അധ്യാപകരുടെയും പേര്,മേൽവിലാസം ജാതി,തസ്തിക എന്നീ വിവരങ്ങൾ തയ്യാറാക്കി ഓഫീസിൽ എത്രയും വേഗം എത്തിക്കേണ്ടതാണ്.വിവരാവകാശനിയമപ്രകാരം മറുപടി നൽകേണ്ടതായതിനാൽ വളരെ വേഗം വിവരം എത്തിക്കേണ്ടതാണ്.ഈ വിധത്തിലുള്ള ജീവനക്കാർ ഇല്ലെങ്കിൽ ശൂന്യ റിപോർട്ട് നല്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ടി.സി. അനുവദിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ് .സർകുലർ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, November 11, 2015

അറിയിപ്പ് 
          ഉപജില്ലയിലെ  പ്രൈമറി പ്രധാനാധ്യാപകരുടെ  യോഗം 12.11.2015 നു 02 മണിക്ക്  പയ്യന്നൂർ   BRC ഹാളിൽ വച്ച് ചേരുന്നതാണ്.  

          ഉപജില്ലയിലെ  സംഘടനാ പ്രതിനിധികളുടെ   യോഗം 12.11.2015 നു 12 മണിക്ക്  പയ്യന്നൂർ   BRC ഹാളിൽ വച്ച് ചേരുന്നതാണ്. 

പയ്യന്നൂർ ഉപജില്ലാ കലോത്സവം 2015-2016  ഗവ ബോയ്സ് ഹൈ സ്കൂളിൽ {പയ്യന്നൂർ }വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു .ആയതിൽ വിപുലമായി നടക്കുന്ന സംഘാടക സമിതി യോഗം  നാളെ 12-11-2015 ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ഗവ ബോയ്സ് ഹൈ സ്കൂളിൽ നടക്കുന്നതാണ്  തദവസരത്തിലെക്ക് എല്ലാവരെയും ക്ഷണിക്കുന്നു  എന്ന്  എ ഇ  ഒ  പയ്യന്നൂർ 

അറിയിപ്പ് 
        2014-15 വർഷത്തെ KASEPF ക്രെഡിറ്റ്‌  കാർഡ്‌  12.11.15 നു 11 മണി മുതൽ 1 മണി വരെ ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്‌. 

Monday, November 9, 2015

ഒരു പ്രധാന അറിയിപ്പ് 
               2015 നവംബർ 11 നു നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ മേളകളും 2015 നവംബർ 13 ലേക്ക് മാറ്റിയതായി അറിയിക്കുന്നു. മേളകൾ നടക്കുന്ന സ്ഥലങ്ങളിലോ സമയങ്ങളിലോ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
അറിയിപ്പ് 
             രാമന്തളിയിൽ വച്ച് നടന്ന വിവിധ  മേളകളുടെ റിസൾട്ടിനായി താഴെ ക്ലിക്ക് ചെയ്യുക.
IT       Maths       Science       Soc.  Science      Wrk Exp

Friday, November 6, 2015


 BRC അറിയിപ്പ്
BRC അറിയിപ്പിനായി  ഇവിടെ  ക്ലിക്ക്  ചെയ്യുക

Tuesday, November 3, 2015

അറിയിപ്പ്
       ഉപജില്ലയിലെ ഹയർ സെക്കന്ററി പ്രിൻസിപ്പൽ, ഹൈസ്കൂൾ & പ്രൈമറി പ്രധാനാധ്യാപകർ എന്നിവരുടെ  യോഗം 05.11.2015 നു രാവിലെ 12 മണിക്ക്  രാമന്തളി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ചേരുന്നതാണ്. 
അറിയിപ്പ് 
ഉപജില്ലാ  ശാസ്ത്രമേള രജിസ്ട്രെഷൻ 04.11.15 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  വച്ച് സ്വീകരിക്കുന്നതാണ് . രജിസ്ട്രെഷൻ പൂർത്തിയായാൽ മാത്രമേ മത്സര പരിപാടികളിൽ  പങ്കാളികളാകാൻ സാധിക്കുകയുള്ളൂ. എല്ലാ ക്ലബ് കണ്‍വീനർമരും രാവിലെ 9.30 നു ഓഫീസിൽ എത്തിച്ചേരേണ്ടാതാണ്.