Wednesday, June 29, 2016

നമ്പർ എഫ് / 1330 / 2016                            ഉപജില്ലാ വിദ്യാഭ്യാസ
                                                                                                             ഓഫീസറുടെ കാര്യാലയം
                                                                                                            പയ്യന്നൂർ തിയ്യതി 29 6  16
പ്രേഷിതൻ 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
പയ്യന്നുർ 

സ്വീകർത്താവ് 
എല്ലാ ഗവ / എയ്‌ഡഡ് സ്‌കൂൾ 
പ്രധാനാധ്യാപകർക്കും 


  സർ 
            വിഷയം : പൊ .വി  സംസ്ഥാനത്തു പ്രവർത്തി ച്ചു വരുന്ന അംഗീകാര                                          മില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നത് സംബന്ധിച്ചു് 
            സൂചന   :  എൻ എസ് 1 / 23193 / 16 ഡി പി ഐ തിയ്യതി 25 -04 -16 
                                  ബി 1 / 10812 / 16  തിയ്യതി 06 -06 -16 വിദ്യാഭ്യാസ ഉപ ഡയറക്ടർ 
                                  കണ്ണൂർ 

             സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .സൂചന പ്രകാരം താങ്കളുടെ വിദ്യാലയത്തിന് സമീപത്ത് അംഗീകാരമില്ലാതെ അതായത് സി ബി എസ്  ഇ / ഐസി എസ്  അഫിലിയേഷൻ സംസ്ഥാന സർക്കാർ അംഗീകാരമുള്ളത് ഒഴികെ യുള്ള അംഗീകാര മില്ലാത്ത വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു വെങ്കിൽ ആയതിന്റെ വിവരങ്ങൾ ഈ ഓഫീസിൽ രണ്ട് ദിവസത്തിനകം അറിയിക്കുവാൻ താല്പര്യപ്പെടുന്നു 
                                                                                        വിശ്വസ്തതയോടെ 
                                                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                                                                  പയ്യന്നുർ 


Tuesday, June 28, 2016



അറിയിപ്പ്
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് 2016 ജൂൺ മാസത്തെ  N.M.P.1,ജൂൺ 30 ന് വൈകു.5 മണിക്ക് മുമ്പായി പാചകത്തൊഴിലാളികളുടെ വേതനരസീത് അടക്കം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഇനി എല്ലാ മാസവും അവസാന പ്രവർത്തിദിവസം തന്നെ NMP.1 ,പാചകത്തൊഴിലാളികളുടെ വേതനരസീത്,മറ്റു അനുബന്ധരേഖകൾ ഇവ സമർപ്പിക്കേണ്ടതാണ്.
2016 ജൂൺ 1 മുതൽ പാചകത്തൊഴിലാളികളുടെ വേതനം മുഴുവൻ തുകയും
 e-transfer മുഖേന DPI വിതരണം ചെയ്യുന്നതാണ്.അതിനാൽ പ്രധാനാധ്യാപകർ വേതനതുക വിതരണം ചെയ്യണ്ടതില്ല.
വേതനം കണക്കാക്കുമ്പോൾ കുറഞ്ഞത് 350 രൂപയും കൂടിയത് 400 രൂപയുമാണ്.

Monday, June 27, 2016

അറിയിപ്പ്

                                  
                                             ഗണിതശാസ്ത്രം 
 ഗണിത ശാസ്ത്ര   അസോസിയേഷന്റ  ജനറൽ  ബോഡിയോഗവും  തുടർന്ന്  മേളയുടെ  ഇനങ്ങളെ  കുറിച്ചുള്ള  ക്ലാസും  ജൂലൈ  8  ന്   1 . 30  ന്   Boys High School payyannur-ൽ  വെച്ച്  നടത്തുന്നതാണ് .  ഓരോ  സ്‌കൂളിൽ നിന്നും  ഒരു  പ്രതിനിധി പങ്കെടുക്കണം .

അറിയിപ്പ്

 

2016-17  വർഷത്തെ  പയ്യന്നൂർ ഉപജില്ലാ  വിദ്യാരംഗം  കലാ സാഹിത്യ  വേദിയുടെ  രൂപീകരണ  യോഗം  ജുലൈ  2  ന്  ശനിയാഴ്ച  ഉച്ചക്ക്  2  മണിക്ക്  BRC  ഹാളിൽ വെച്ച്‌  നടക്കും .    LP, UP, High School  കളിലെ  വിദ്യാരംഗം  കൺവീനർമാർ  യോഗത്തിൽ  നിർബന്ധമായും പങ്കെടുക്കണ മെന്ന്  AEO  അറിയിക്കുന്നു 
UID/EID  സമ്പൂർണയിൽ 30 -06 -2016  ന് മുപായി പൂർത്തീകരിക്കേണ്ട അടിയന്തിര പ്രാധാന്യ മുള്ള  സർക്കുലർ കാണുക 

Friday, June 24, 2016

ടെസ്റ്റ് ബുക്ക് വിതരണം സംബന്ധിച്ചു് ടെസ്റ്റ് ബുക്ക് ഓഫീസർ നൽകുന്ന നിർദ്ദേശ ഉത്തരവ് എല്ലാ പ്രധാനാധ്യാപകരെയും സൊസൈറ്റി സെക്രട്ടറി മാരെയും അറിയിക്കുന്നു സർക്കുലർ ഒന്ന് രണ്ട് മൂന്ന് നാല്‌ 
നിർദ്ദേശ ഉത്തരവ് പാലിക്കാതെ വന്നാൽ പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മേൽനടപടിക്ക് ശുപാർശ ചെയ്യുന്നതാണ് എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു 


























അറിയിപ്പ് 
2015-16 വർഷത്തെ KASEPF ക്രെഡിറ്റ് കാർഡ് തയ്യാറാക്കുന്നതിന് ഓരോ വരിക്കാരുടെയും 2015 ഏപ്രിൽ മുതൽ 2016 മാർച്ച്  വരെ  ക്യാഷ് ചെയ്ത   (2015 മാർച്ച്  ശമ്പളം മുതൽ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ തിരിച്ചടവ്, ക്ഷാമബത്ത കുടിശ്ശിക എന്നിവ ലോണിന് നൽകുമ്പോൾ ഉപയോഗിക്കാറുള്ള annexure statement പ്രിന്റഡ് ഫാറത്തിൽ തന്നെ തയ്യാറാക്കി (A. വരിസംഖ്യ, തിരിച്ചടവ്, ആകെ, തിയ്യതി, B. ക്ഷാമബത്ത കുടിശ്ശിക, കാലയളവ്, ഉത്തരവ് നമ്പർ, മെർജ് ചെയ്ത തീയതി C. വായ്പകൾ, വായ്പ കൈപ്പറ്റിയ തീയതി എന്നിവ രേഖപ്പെടുത്തിയ statement ) ഇന്ന് (24.06.2016) തന്നെ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Thursday, June 23, 2016

അറിയിപ്പ് 

സംസ്‌കൃതം കൗൺസിൽ ജനറൽ ബോഡി യോഗം     27 .06 . 2016 തിങ്കളാഴ്ച  3 മണിക്ക് ഈ ഓഫീസിൽ  വെച്ചു നടക്കും.ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
അറിയിപ്പ് 

തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ ക്ലബ് മാസ്റ്റർമാർ,ഫ്ളോക് ലീഡർമാർ ,സ്കോട്ട്  മാസ്റ്റർമാർ ,ഗൈഡ് മാസ്റ്റർമാർ എന്നിവരുടെ മീറ്റിംഗ് 2016 ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച നടക്കും.ഉപജില്ലയിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
2016-2017 വർഷത്തെ യൂണിഫോം വിതരണം  {എയിഡഡ് സ്‌കൂൾ മാത്രം } നിശ്ചിത മാതൃക യിൽ ഉള്ള  ഫോറം പ്രകാരം വിവരങ്ങൾ 28 -06 -2016 ന് മുപായി ഓഫീസിൽ ലഭിച്ചിരിക്കണം  ഫോറം  വേർഡ് ഫയലാണ് ഡൗൺ ലോഡ് ചെയ്ത് മാത്രം പ്രിന്റ് എടുത്താൽ മാത്രമേ കൃത്യ മായി ലഭിക്കുകയുള്ളു . ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, June 22, 2016

അടിയന്തിരം

         മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ്/എൽ.എസ്.എസ്/യു.എസ്.എസ്, നാഷണൽ  സ്കോളർഷിപ് എന്നീ സ്കോലർഷിപ്പുകളുടെ 2016-17  വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ സംബന്ധിച്ച സർക്കുലർ, പ്രൊഫോർമ 1 , 2  എന്നിവ എല്ലാ സ്കൂളുകൾക്കും  മെയിൽ അയച്ചിട്ടുണ്ട്. പൂരിപ്പിച്ച പ്രൊഫോർമകൾ 2016 ജൂലൈ 05  ന്   മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  തുക  ആവശ്യമില്ലാത്ത സ്കൂളുകളും ശൂന്യ  റിപ്പോർട്ട്‌ സമർപ്പിക്കേണ്ടതാണ്. പ്രൊഫൊർമ യഥാ സമയം സമർപ്പിക്കാത്തതിന്റെ  പേരിൽ സ്കോളർഷിപ്പ്‌ തുക വിദ്യാർത്ഥികൾക്ക് ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്നും അറിയിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുപാർശ ആവശ്യമില്ലെന്ന വിവരം കൂടി അറിയിക്കുന്നു. 

Tuesday, June 21, 2016

പാർടൈം അധ്യാപകർക്ക് ഫുൾ ടൈം അധ്യാപകരായി പ്രമോഷൻ  ലഭിക്കുന്നതിനുള്ള  അപേക്ഷ  ക്ഷണിച്ചു സർക്കുലർ  പ്രൊഫോർമ 
ഭാഷാ ധ്യാപകരായി  പ്രമോഷൻ ലഭിക്കുന്നതിനുള്ള  സീനിയോറിറ്റി ലിസ്ററ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ  ക്ഷണിച്ചു  സർക്കുലർ  പ്രൊഫോർമ 

Saturday, June 18, 2016

അറിയിപ്പ് 
           ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം 22.06.16 ന് 2 .30 ണ് BRC ഹാളിൽ വച്ചു ചേരുന്നതാണ്. 
HS A  കോർ വിഷയങ്ങളിലേക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള  അപേക്ഷ സമർപ്പിക്കാൻ സമയമായി  സർക്കുലർ  സർവിസ് കാർഡ്  കാണുക 

Thursday, June 16, 2016

ടെസ്റ് ബുക്ക്

ടെസ്റ് ബുക്ക്  വിതരണം 2016 -2017  സംബന്ധിച്ച  പ്രധാനാധ്യാപകർക്കുള്ള  അടിയന്തിര  നിർദ്ദേശം വായിക്കേണ്ടതും അടിയന്തിര നടപടി സ്വീകരിക്കേണ്ടതുമാണ്   നിർദ്ദേശം 
   
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

എല്ലാ govt:,aided, unaided സ്കൂളുകളിലെ പ്രധാധ്യാപകരും 18.06.2016 നു മുമ്പ് സ്കൂൾ കെട്ടിടങ്ങളുടെ fitness certificate വാങ്ങി വെക്കേണ്ടതാണ്.വാങ്ങി വെച്ച വിവരം ഈ ഓഫീസിൽ  അറിയിക്കേണ്ടതാണ്.





അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം നാളെ 3 മണിക്ക് എ ഇ ഒ  വിന്റെ ചേംബറിൽ വെച്ച്  നടക്കുന്നതാണ്  ന്ധപെട്ടവരോട് യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരുവാൻ താൽപര്യപെടുന്നു 
2015-2016 വർഷത്തെ മികച്ച പി ടി എ  യെ തിരഞ്ഞെടുകുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ  കാണുക അപേക്ഷ ഈ ഓഫീസിൽ ലഭികേണ്ട തിയ്യതി 08*07*2016 

Wednesday, June 15, 2016

അധ്യാപക അവാർഡ് 2016  അപേക്ഷയും നിർദേശങ്ങളും 


വാ യനാവാ രാചരണം സർക്കുലർ എല്ലാ പ്രധാനാധ്യപകരുടെയും അറിവിലേക്കും നടപടികൾക്കും വേണ്ടി അറിയിക്കുന്നു സർക്കുലർ one      two

Tuesday, June 14, 2016

അറിയിപ്പ് 

ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്കൂളിന്റെ സ്വന്തം ഇമെയിൽ അഡ്രസ്‌ തന്നെ ഉപയോഗിക്കേണ്ടതാണ്.അഡ്രസ്‌ മാറ്റിയാൽ ഓഫീസിൽ വിവരം അറിയിക്കേണ്ടതുമാണ്.

Friday, June 10, 2016

  new .......  PRIMARY HEADMASTER PROMOTION 
ORDER2   order 1  CLICK HERE
                                   അറിയിപ്പ് 
പയ്യന്നൂർ ഉപജില്ല തല ഗണിത  ശാസ്ത്ര  അസോസിയേഷൻ ജനറൽ ബോഡിയോഗവും മേളകളെ കുറിച്ചുള്ള ഒരു ക്ലാസ്സും ജൂലൈ 8  തിയ്യതിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക്  പയ്യന്നൂര് ബോയ്സ് ഹൈ സ്കൂളിൽ വെച്ച് നടക്കും യോഗത്തിൽ സ്കൂളിൽ നിന്നും  ഒരു പ്രതിനിധി പങ്കെടുക്കണം 

Thursday, June 9, 2016

text book

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് തീയതി നീട്ടി
ആറം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്‍കാന്‍ കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം. 

Wednesday, June 8, 2016

അറിയിപ്പ് 

2016-17 വർഷത്തെ തസ്തികനിർണ്ണയ പ്രപ്പൊസലിനുള്ള മാതൃക ഫോറങ്ങൾ എല്ലാ സ്കൂളുകൾക്കും ഇ-മെയിൽ അയച്ചിടുണ്ട്.18.06.2016 നു മുമ്പായി പ്രപ്പോസലുകൾ സമർപ്പിക്കേണ്ടതാണ്.

Sunday, June 5, 2016

ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ നൽകുന്നതിലെ പുതിയ നിർദേശങ്ങളും ഉത്തരവുകളും ബ്ലോഗിൽ തയ്യാറാക്കിയ ടാബിൽ മാത്രം അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ആയതിനാൽ ഈ കാര്യത്തിൽ ശ്രദ്ധിക്കണം 

Friday, June 3, 2016


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ശ്രീ.രാമദാസൻ.പി.ഇന്ന് 03.06.2016 ന് ചുമതല എടുത്ത വിവരം എല്ലാവരെയും അറിയിക്കുന്നു.

Thursday, June 2, 2016

          
പ്രൈമറി പ്രധാനാധ്യാപക യോഗം  04-06-2016  ന് 10.30  ബി ആർ സി  പയ്യന്നൂരിൽ  വെച്ച്  നടക്കുന്നതാണ് യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരണം  എന്ന്  എ ഇ  ഒ  അറിയിക്കുന്നു 

Wednesday, June 1, 2016

പയ്യന്നൂർ ഉപജില്ല പ്രവേശനോത്സവം കരിവെള്ളൂർ കുണിയൻ കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു  


Add caption