Friday, March 31, 2017

അറിയിപ്പ് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 2016 -17 വർഷത്തെ കാലിച്ചാക്കുകൾ നിയമപ്രകാരം ലേലം നടത്തി (ഒരു ചാക്കിന്  5 രൂപ)കിട്ടിയ തുകയും അതിന്റെ വില്പന നികുതി വിഹിതവും (5 %)ഉൾപ്പെടെയുള്ള തുക നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ തയ്യാറാക്കി  ഓഫീസിൽ   05/ 04 / 2017 നു മുമ്പായി ഒടുക്കേണ്ടതാണ്.
പ്രൊഫോർമ 

മാസം    ചാക്കുകളുടെ എണ്ണം   വില   വില്പന നികുതി   ആകെ തുക 

Thursday, March 30, 2017

                                             പ്രധാന അറിയിപ്പ് 
             സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തെ കണ്ടിജൻറ് ചാർജ് ഏപ്രിൽ അഞ്ചാം തിയ്യതിക്കുള്ളിൽ തന്നെ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ബാങ്കിൽ നിന്നും പിൻവലിക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ മാർച്ചുമാസത്തെ ബില്ലുകളും വൗച്ചറുകളും  ഏപ്രിൽമാസത്തെ ആദ്യത്തെ പ്രവൃത്തി ദിവസം തന്നെപ്രധാനാധ്യാപകർ എഇഒ ഓഫീസിൽസമർപ്പിക്കേണ്ടതാണെന്നും ഡിപിഐ അറിയിച്ചിട്ടുണ്ട്‌ .
          കണ്ടിജൻറ് ചാർജ് ,പാചകത്തൊഴിലാളികളുടെ വേതനം എന്നിവ സംബന്ധിച്ച  ധനവിനിയോഗ പത്രം ഡിപിഐ മുഖേന സർക്കാരിലേക്ക് നൽകേണ്ടതിനാൽ ഈ വിഷയത്തിൽ കാലതാമസം ഒഴിവാക്കേണ്ടതാണെന്നും അറിയിക്കുന്നു.
   കൂടാതെ   ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ബാങ്കിൽ ബാക്കിയിരിപ്പുള്ള തുക താഴെ പറയുന്ന മാതൃ കയിൽ ഏപ്രിൽ 10- തിയ്യതിക്കുള്ളിൽ എഇഒ ഓഫീസിൽ അറിയിക്കേണ്ടതാണ്

1     സ്കൂൾകോഡ് :
2     സ്കൂളിന്റെ പേര് :
3      ബാങ്കിൽ ബാക്കിയിരിപ്പുള്ള  തുക :
(മാർച്ചിലെ കണ്ടിജൻറ് ചാർജ്പിൻവലിച്ചതിനുശേഷം )

4 .    റിമാർക്‌സ്‌ :
L P ITC TRAINING REMUNERATION
 
എല്‍.പി. ഐ.സി.ടി ടെക്സ്റ്റ് (കളിപ്പെട്ടി) പരിശീലനം, പി.എസ്.ഐ.ടി.സി പരിശീലനം എന്നിവയില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ക്കുള്ള വേതനം 30.03.2017 (വ്യാഴാഴ്ച) 2 മണി മുതല്‍ 3 മണി വരെ പയ്യന്നൂര്‍ ബി.ആര്‍.സി യില്‍ വെച്ച് വിതരണം ചെയ്യുന്നു.തുക കൈപ്പറ്റാന്‍ ബാക്കിയുള്ള സ്കൂളുകളുടെ പേരു വിവരം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.പ്രസ്തുത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരോ,ബന്ധപ്പെട്ട അദ്ധ്യാപകരോ, പ്രതിനിധിയോ തുക കൈപ്പറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സബ്‌ജില്ലയില്‍ ഇതിനായി ഇനിയൊരു സിറ്റിംഗ് ഉണ്ടായിരിക്കുന്നതല്ല.

എഫ് / 830 / 2017  തിയതി 29 / 03 / 2017 

അവധിക്കാല അധ്യാപക പരിശീലനം അധ്യാപകരുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് 

അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച് താഴെ ചേർത്ത  വിവരങ്ങൾ അടങ്ങിയ ഫോറം (ഏ 4  ) ഓഫീസിൽ 31 -03 -2017 നു മുപായി സമർപ്പിക്കണം 
1                            2                                             3                                      4 
ക്രമ നമ്പർ     അധ്യാപകൻറെ /       ഉദ്യോഗപ്പേര്        സ്‌കൂളിന്റെ  പേര് 
                           അധ്യാപികയുടെ                                    വിലാസം , ഇ മെയിൽ  ഐഡി 
                            പേര്

പ്രധാനാധ്യാപകന്റെ 
പേര്  മൊബൈൽ നമ്പർ 

                                                                                                 എന്ന്  എഇഒ പയ്യന്നൂർ 

Wednesday, March 29, 2017

അധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം 2017-18 - - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 

അധ്യാപകേതര ജീവനക്കാരുടെ 2016 -17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനു/ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനു കണ്ണൂർ വിദ്യാഭ്യാസ ഉപകടയറക്ടർ അപേക്ഷ ക്ഷണിച്ചിരുന്നു.  അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 31-03-2017 നു 05 :00 മണിക്ക് മുൻപായി അപേക്ഷയുടെ രണ്ട് സെറ്റ് ഉപജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സർക്കുലർ 

പൊതു സ്ഥലം മാറ്റം അപേക്ഷ ഫോറം Page  1 , Page 2 

അന്തർ ജില്ലാ സ്ഥലം മാറ്റം അപേക്ഷ ഫോറം  Page  1 , Page 2 
സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച DDE യുടെ ഉത്തരവ്  അധ്യാപകരുടെ ലിസ്റ്റ് എന്നിവ കാണുക 

30-03-2017 നു നടക്കുന്ന വാർഷിക പരീക്ഷ സംബന്ധിച്ച് S S A പ്രൊജക്റ്റ് ഡയറക്ടറുടെ അടിയന്തിര സർക്കുലർ 

Tuesday, March 28, 2017

സംസ്ഥാന തലത്തിൽ നടന്ന ന്യു മാത്‍സ് പരീക്ഷയിൽ കണ്ണൂർ  ജില്ലയ്ക്കു മികച്ച വിജയം  ആയതിൽ രണ്ടു കുട്ടികൾ പയ്യന്നൂർ ഉപജില്ലയുടെ അഭിമാനം 
നന്ദന ടി  കെ  ജീ എച് എസ് എസ് മാതമംഗലം ജിജിൻ ശ്രീധർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി കണ്ടങ്കാളി  കുട്ടികൾക്ക്  ബ്ലോഗിന്റെ അഭിനന്ദനങ്ങൾ 

Monday, March 27, 2017

GAIN P F സംബന്ധിച്ച് പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

PAGE - 1

PAGE - 2

PAGE 3
30-03-2017 ന് വാർഷിക പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.


എല്ലാ പ്രധാനാധ്യാപകരും സർക്കുലറിലെ നിർദേശങ്ങൾക്കനുസരിച്ച് പരീക്ഷ നടത്തേണ്ടതാണ്.

H M CONFERENCE ON 28-03-2017, 02:30 P M AT B R C PAYYANUR

മുഴുവൻ ഗവ:/ എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെയും ഒരു യോഗം നാളെ (28--03--2017) 02:30 നു പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്. മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
എച്ച് എം ഫോറം കൺവീനരുടെ അറിയിപ്പ് 
പയ്യന്നൂർ ഉപജില്ലയിൽ നിന്നും ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്നവരുടെ വകയായി ഉപജില്ലയിലെ എല്ലാ പ്രൈമറി പ്രധാനാധ്യാപകർക്കും വിരമിക്കുന്നവർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെയും ബി ആർ സിയിലെയും സ്റ്റാഫിനുമായി ഒരു വിരുന്നു സൽക്കാരം നാളെ (28 -03 -2017 ചൊവ്വ) ഏർപ്പാട് ചെയ്തിട്ടുണ്ട്. 
സ്ഥലം: ബി ഇ എം എൽ പി എസ് പയ്യന്നൂർ 
സമയം: 12:30 PM
ഇതൊരറിയിപ്പായി കരുതി മേൽ ക്ഷണിക്കപ്പെട്ടവർ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കണമെന്ന് എച് എം ഫോറം കൺവീനർ അറിയിക്കുന്നു.

Thursday, March 23, 2017

24-03-2017 നു നടക്കുന്ന ക്ലസ്റ്റർ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം : CLICK HERE
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട വൗച്ചറുകളും രസീതുകളും കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ.click here 

Wednesday, March 22, 2017



അറിയിപ്പ് 
പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2017  മാർച്ച് 24  ന് വെള്ളിയാഴ്ച രാവിലെ 11  മണിക്ക് പയ്യന്നൂർ AKASGVHSS ൽ വെച്ച് നടത്താനിരുന്ന പരിപാടി മാർച്ച് 31 ലേക് മാറ്റിയതായി അറിയിക്കുന്നു.  
പയ്യന്നൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിൻറ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് 
Notice-Page-1

Notice-Page-2

Tuesday, March 21, 2017

താഴെപറയുന്ന കോഡുനമ്പരിൽപ്പെട്ട സ്കൂളുകൾ നൂൺ മീൽ daily data  upload (MDM ) 21 / 03 / 2017  ന് ചെയ്തിട്ടില്ലാ  എന്ന് പൊതുവിദ്യാഭ്യാസഡയറക്ടർ അറിയിച്ചിട്ടുണ്ട് .

13906 13909 13912 13915 13926 13927 13930 13935 13938 13939 13942 13944 13949 13956 13961 13970 

നിർദ്ദേശം   കർശനമായി പാലിച്ച്   എല്ലാദിവസവും ഡാറ്റ അപ്പ്‌ലോഡ് ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു .


അറിയിപ്പ് 
പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2017  മാർച്ച് 24  ന് വെള്ളിയാഴ്ച രാവിലെ 11  മണിക്ക്,  പയ്യന്നൂർ AKASGVHSS ൽ വെച്ച്,  ഈ വർഷം സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു.ചടങ്ങിൽ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
മാർച്ച് 22 - ലോക ജല ദിനം - പ്രതിജ്ഞ 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് 

പ്രതിജ്ഞ 

Sunday, March 19, 2017

മുഴുവൻ ഗവ:യു പി/ ഗവ:എൽ പി / എയ്ഡഡ് പ്രൈമറി പ്രധാനധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് :

 TOUR T A/ MAINTENANCE GRANT എന്നിവ സംബന്ധിച്ച അറിയിപ്പ് :


TOUR T A/ MAINTENANCE GRANT എന്നിവ BIMS വഴി പ്രധാനാധ്യാപർക്ക് അലോട്ട് ചെയ്ത് തന്നതായും  ഫണ്ടുകൾ മാർച്ച് 15 നുള്ളിൽ BIMS വഴി തന്നെ ട്രഷറിയിൽ നിന്ന് പിൻവലിക്കുകയോ അല്ലെങ്കിൽ BIMS വഴി തന്നെ സറണ്ടർ ചെയ്യുകയോ ചെയ്യണമെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചതായും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തും  സ്‌കൂളുകളുടെ ലിസ്റ്റും സഹിതം ഈ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. 

നാളിതുവരെയായി പല പ്രധാനാധ്യാപകരും ഫണ്ടുകൾ ഉപയോഗിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ BIMS വഴി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നിന്നും പ്രധാനധ്യപർക്ക് അലോട്ട് ചെയ്ത് തന്നിട്ടുള്ള മുഴുവൻ ഫണ്ടുകളും 20-03-2017 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് മുൻപായി ട്രഷറിയിൽ നിന്ന് BIMS വഴി പിൻവലിക്കേണ്ടതാണ് . അല്ലാത്ത പക്ഷം അനുവദിച്ചു തന്നിട്ടുള്ള ഫണ്ടുകൾ / ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഫണ്ട് എത്ര തന്നെയായാലും മേൽ സമയ പരിധിക്കുള്ളിൽ BIMS വഴി തന്നെ സറണ്ടർ ചെയ്യേണ്ടതാണ്. 
ഈ കാര്യത്തിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. 



Saturday, March 18, 2017

എയ്ഡഡ് സ്കൂൾ മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് 
           15-16 ലെ അധ്യാപക ബാങ്കിൽ ഉൾപ്പെട്ട സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പകർപ്പ് ഈ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രിന്റൗട്ട് ആവശ്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.

Wednesday, March 15, 2017

എൽ എസ് എസ് പരീക്ഷ - മൂല്യനിർണയം 

04 -03 -2017 നു നടന്ന എൽ എസ് എസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനായി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പ്രധാനാധ്യാപകർക്ക് ഇമെയിൽ ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപകർ ഇമെയിൽ പരിശോധിച്ച് ബന്ധപ്പെട്ട അധ്യാപകർക്ക് മൂല്യനിർണയ ക്യാമ്പിൽ എത്തിച്ചേരുന്നതിനുള്ള നിർദ്ദേശം നൽകേണ്ടതാണ്.

Tuesday, March 14, 2017

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറിയുടെ അറിയിപ്പ് 

 

പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 15 -03 -2017 

ഉച്ചയ്ക്ക് രണ്ട് മണിക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും  യോഗത്തിൽ എല്ലാവരും കൃത്യ സമയത്തു എത്തിച്ചേരണം 
അജണ്ട : പയ്യന്നൂർ ഉപജില്ലാ തല മികവുത്സവം 
 പഞ്ചായത്ത് / നഗര സഭ  യുമായി ആലോചിച്ചുള്ള അവധിക്കാല ക്യാമ്പുകൾ നടത്തുന്ന പ്രൊപോസൽ യോഗത്തിൽ വരുമ്പോൾ കൊണ്ടുവരണം 
                                                എന്ന് എ  ഇ  ഒ 

Friday, March 10, 2017


 ടൂർ ടി എ സംബന്ധിച്ച അറിയിപ്പ് 

ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ട GOVT UP,GOVT LP, AIDED PRIMARY സ്‌കൂളുകൾക്ക് ടൂർ ടി എ BIMS വഴി അലോട്ട് ചെയ്ത് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. പ്രധാനാധ്യാപകർ BIMS വഴി ബിൽ തയ്യാറാക്കി ഈ ഓഫീസിൽ നിന്നും മേലൊപ്പ്‌ വാങ്ങി 15-03-2017 നു മുൻപായി ട്രെഷറിയിയിൽ സമർപ്പിക്കേണ്ടതാണ്. 15-03-2017 നു മുൻപായി ബില്ല്  സമർപ്പിക്കാത്തവരും അധികം തുക ലഭിച്ചവരും BIMS വഴി തന്നെ തുക സറണ്ടർ ചെയ്യേണ്ടതാണ്. 

മുൻ വർഷങ്ങളിൽ എന്ന പോലെ ടി എ ബില്ല് തയ്യാറാക്കുകയും അതോടൊപ്പം BIMS വഴി തയ്യാറാക്കിയ ബില്ലും ടൂർ ഡയറി സഹിതം ഈ ഓഫീസിൽ മേലൊപ്പിനായി സമർപ്പിക്കേണ്ടതാണ്. (2 കോപ്പി സമർപ്പിക്കണം)

വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്ത് 

GOVT LP TOUR T A

GOVT UP TOUR T A

AIDED PRIMARY TOUR T A
സി വിഭാഗം :                അറിയിപ്പ് 
എയ്ഡഡ് സ്കൂൾ മാനേജർമാർ, പ്രധാനാധ്യാപകർ എന്നിവരുടെ അറിവിലേക്കായി :
2013-14 വർഷം സ്കൂൾ മെയിന്റനൻസ് ഗ്രാൻറ് BIMS വഴി അനുവദിച്ചു ഉത്തരവ് ലഭിച്ചിട്ടുള്ള സ്കൂളുകൾ (DDE യുടെ കത്ത്, ലിസ്റ്റ് എന്നിവ കാണുന്നതിനായി  ക്ലിക്ക് ചെയ്യുക) അവരവർക്കു അനുവദിച്ച തുകക്കുള്ള ബിൽ BIMS വഴി തയ്യാറാക്കി ഈ ഓഫിസിൽ നിന്നും മേലൊപ്പ് വാങ്ങി മാർച്ച് 15 നു മുൻപായി ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്. മാർച്ച് 15 നു മുൻപായി ബിൽ സമർപ്പിക്കാത്ത സ്കൂളുകളും തുക അധികം ലഭിച്ച സ്കൂളുകളും ടി തുക BIMS വഴി തന്നെ സറണ്ടർ ചെയ്യണമെന്നും അറിയിക്കുന്നു.  ബിൽ സമർപ്പിക്കുമ്പോൾ 2013-14 വർഷം ഈ ഓഫീസിൽ നിന്നും സ്കൂൾ മെയിന്റനൻസ് ഗ്രാൻറ് അനുവദിച്ച  ഉത്തരവ് കൂടി സമർപ്പിക്കേണ്ടതാണ് 

Thursday, March 9, 2017

2018 മുതൽ 31/ 05 / 2020  വരെയുള്ള കാലയളവിൽ വിരമിക്കുന്ന അദ്ധ്യാപക/അദ്ധ്യാപകേതര  ജീവനക്കാരുടെ  സേവനപുസ്തകങ്ങൾ  ശമ്പളനിർണയ പരിശോധന  നടത്തുന്നതിനായി  നാളെ  5  മണിക്കുള്ളിൽ (10/ 03/ 2017 )   ഈ  ഓഫീസിലെത്തിക്കേണ്ടതാണ് . 

Tuesday, March 7, 2017

L P ICT TEXT BOOK(കളിപ്പെട്ടി )TRAINING
L P -  I C T TEXT BOOK (കളിപ്പെട്ടി ) പരിശീലനത്തിന്റെ പയ്യന്നൂർ ഉപജില്ലയിലെ അവസാന ബാച്ച് മാർച്ച് 9 ന് 09:30 മുതൽ ( രണ്ട് ദിവസം) പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വച്ച്    നടക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള എല്ലാ അധ്യാപകരോടും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനാധ്യാപകർ നിർദേശം നൽകേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട സ്കൂൾ തല വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.പ്രൊഫോർമ  പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി 08.03.2017    5  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സുപ്രീം കോടതി ഉത്തരവനുസരിച്ച് D.P.I ആവശ്യപ്പെട്ടതാകയാൽ ഈ വിഷയത്തിൽ പ്രത്യേക പരിഗണന നൽകേണ്ടതാണ്.പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തിയ ഈ പ്രൊഫോർമ AEO മേലൊപ്പ് വെച്ച് 09.03.2017 നു D.P.I  ഓഫീസിൽ ദൂതൻ മുഖേന നേരിട്ട് സമർപ്പിക്കേണ്ടതുണ്ട്.പ്രൊഫോർമ ഇ മെയിൽ മുഖേനഅയച്ചിട്ടുണ്ട്.

                             അറിയിപ്പ് 

2017 ലെ എസ് എസ് എൽ സി / ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കുന്ന വേളയിൽ ഇത്തരം പരീക്ഷകളുടെ ക്രമീകരണത്തിനും നടത്തിപ്പിനും തടസവും വരാത്ത രീതിയിലും അധ്യാപകരുടെ പരീക്ഷ  ജോലികൾക്കും ബുദ്ധി മുട്ടുണ്ടാകാത്ത വിധത്തിലും മതിയായ സൗകര്യങ്ങൾ ലഭ്യ മായ സ്‌കൂളിൽ പ്രൈമറി തലത്തിലുള്ള ക്‌ളാസ്സുകൾ നടത്താവുന്നതാണ്  എന്ന് പൊതു വിദ്യ ഭ്യാസ ഡയറക്ട്രരുടെ ഉത്തരവ്  QIP / 1 / 1 / 2017  തിയ്യതി 03 -03 -2017  പ്രകാരം അറിയിക്കുന്നു 

Saturday, March 4, 2017

"കണ്ണൂരിനെ അറിയാൻ" - പ്രശ്നോത്തരി

കണ്ണൂർ ഡയറ്റ് നടത്തുന്ന "കണ്ണൂരിനെ അറിയാൻ" പ്രശ്നോത്തരിയുടെ പയ്യന്നൂർ ഉപജില്ലാതല മത്സരം 09-03-2017 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സിയിൽ വച്ച് നടക്കും. സ്‌കൂൾ തല മത്സരത്തിൽ വിജയിച്ച ഒരു കുട്ടിയുടെ പേര് 06-03-2017 നു മുൻപായി ബി ആർ സിയിൽ നൽകേണ്ടതാണ്.

Friday, March 3, 2017

പ്രീ പ്രൈമറി കുട്ടികളുടെ എണ്ണം അറിയിക്കുന്നത് സംബന്ധിച്ച അറിയിപ്പ് (GOVT & AIDED)

പ്രീ പ്രൈമറി നിലവിലുള്ള ഗവണ്മെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച്  04-03-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പ്രൊഫോർമ
എൽ എസ് എസ് /യു എസ് എസ് പരീക്ഷ അറിയിപ്പ് 

എല്ലാ പ്രധാനാധ്യാപകരും തങ്ങളുടെ സ്‌കൂളുകളിൽ നിന്ന് എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഇൻവിജിലേറ്റർമാരായി നിയമിക്കപ്പെട്ടിട്ടുള്ള അധ്യാപകരോട്  പരീക്ഷ കേന്ദ്രം ചീഫ് സൂപ്രണ്ട് മുൻപാകെ പരീക്ഷ ദിവസമായ നാളെ (04-03-2017) രാവിലെ ഒൻപത് മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകേണ്ടതാണ്.
ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറിയുടെ  അറിയിപ്പ്


Thursday, March 2, 2017

അറബിക് അധ്യാപക സംഗമം 

പയ്യന്നൂർ ഉപജില്ല എൽ പി/യു പി /ഹൈസ്‌കൂൾ അറബിക് അധ്യാപകരുടെ പീരിയോഡിക്കൽ കോംപ്ലക്സ് മീറ്റിംഗ് വെള്ളിയാഴ്‌ച (03-03-2017) രാവിലെ 09-30 നു പയ്യന്നൂർ ബി ആർ സിയിൽ നടക്കും. മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കണമെന്നു ഉപജില്ലാ അധ്യാപക കോംപ്ലക്സ് സെക്രട്ടറി അറിയിക്കുന്നു.(9446775620)


കളി പെട്ടി  പരിശീലനം   06 03 2017 ന് ബി  ആർ സി  പയ്യന്നൂരിൽ വെച്ച് നടക്കും 

പങ്കെടുക്കേണ്ടവരുടെ പട്ടിക 





ആവശ്യ മായ റിപ്പോർട് എല്ലാ വിദ്യാലയങ്ങളും സമർപ്പിക്കേണ്ടതാണ് 

Wednesday, March 1, 2017

BRC അറിയിപ്പ്