Thursday, August 31, 2017

എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും മാനേജർമാരുടെയും ശ്രദ്ധയ്ക്ക് 
2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള  പ്രൊപോസൽ സമർപ്പിക്കേണ്ട അവസാന തീയതി 2017 സെപ്തംബർ 30 ആണ്. 16-17 വർഷത്തെ അകൗണ്ട് ബുക്ക്, ഉത്തരവ് എന്നിവ കൈപ്പറ്റിയിട്ടില്ലാത്ത മാനേജരമാർ അത് എത്രയും പെട്ടന്ന് ഈ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌

അറിയിപ്പ് 

          ന്യുനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പ് അപേക്ഷ തീയ്യതി ദീർഘിപ്പിച്ചു - ഓൺലൈൻ അപേക്ഷ കളുടെ സ്കൂൾതല പരിശോധന നിർദ്ദേശങ്ങൾ  സർക്കുലർ കാണുക 


ഓണം ബക്രീദ്  ആശംസകൾ 


               ഇന്ന് ഓണാവധിക്ക് സ്കൂൾ അടക്കുന്നു .എല്ലാവരും ഓണാഘോഷത്തിന്റെ ആഹ്ലാദത്തിലുമാണ് സമത്വസുന്ദരമായ ഒരു വ്യവസ്ഥിതിയുടെ ഓർമ്മപ്പെടുത്തലാണല്ലോ ഓരോ ഓണവും ഈ ഓണക്കാലത്ത് മനസ്സിലൊരു പൂക്കളമൊരുക്കാനും അതിന്റെ മധുരിമ നുകരാനും കഴിയണം. സമർപ്പണത്തിന്റെ ബക്രീദ് ഇതിന് മാറ്റുകൂട്ടുന്നു എല്ലാവർക്കും ഹൃദയപൂർവ്വമായ ഓണം ബക്രീദ് ആശംസകൾ  ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ & സ്റ്റാഫ് 

അധ്യാപകദിനാഘോഷം



             സപ്തംബർ  5 അധ്യാപകദിനം അധ്യാപക ശ്രേഷ്ഠൻ കൂടിയായ  ഡോ . എസ്  രാധാകൃഷ്ണൻറെ ജന്മദിനം അധ്യാപകദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് അധ്യാപകരായ നമുക്കെല്ലാം ഏറെ അഭിമാനകരമാണ് ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ അധ്യാപകദിനാഘോഷം B E M L P S പയ്യന്നൂരിൽവെച്ച് സമുചിതമായി ആഘോഷിക്കുന്നു സംസ്ഥാന ദേശീയ  അധ്യാപക അവാർഡ് ജേതാവും മുൻ പ്രധാനാധ്യാപകനുമായ ശ്രീ  ടി .കെ .നാരായണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു  സമയം രാവിലെ 10.30ന്   തദവസരത്തിൽപ്രധാനാധ്യാപകർ
പങ്കെടുക്കണമെന്ന്അറിയിക്കുന്നു പ്രധാനാധ്യാപകര്ക്ക് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ    ഒരു  പ്രതിനിധിയെ
അയക്കേണ്ടതാണ് 

Wednesday, August 30, 2017

അറിയിപ്പ് 

        2017-18 വർഷത്തെ ന്യുനപക്ഷ  പ്രീ-മെട്രിക് സ്കോളർഷിപ്പ് പുതുക്കൽ / പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള  അവസാനതീയ്യതി 2017സെപ്തംബർ 30 വരെ നീട്ടിയിരിക്കുന്ന വിവരം അറിയിക്കുന്നു  
പയ്യന്നൂർ ഉപജില്ലാ കേരള സ്കൂൾ
           കലോത്സവം 2017-18
ലോഗോ പ്രകാശനം
31/08 17 വ്യാഴാഴ്ച 11 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ നിർവ്വഹിക്കുന്നു.
SABT HSS തായനേരി ഓഡിറ്റോറിയം

Tuesday, August 29, 2017

അറിയിപ്പ് 
ഓണം സ്പെഷ്യൽ അരി മാവേലി സ്റ്റോറുകളിൽ എത്തിയതായി അറിയുന്നു.അരി എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തി ഉടൻ വാങ്ങേണ്ടതും കുട്ടികൾക്ക് വിതരണം ചെയ്ത്  പ്രസ്തുത വിവരം നിശ്ചിത പ്രൊഫോർമയിൽ ഓഫീസിൽ അറിയിക്കേണ്ടതുമാണ്.

Saturday, August 26, 2017

വിദ്യാരംഗം കലാ സാഹിത്യവേദി 
പയ്യന്നൂർ ഉപജില്ലാസർഗോത്സവം  2017 
സംഘാടക സമിതി രൂപീകരണം 

ഈ ഓണം വരും തലമുറക്ക് - ആശംസ കാർഡ് നിർമാണ ക്യാമ്പയിൻ   സർക്കുലർ   സർക്കുലർ 2



 2017-18 വർഷത്തെ ഐ ഇ ഡി ഫ്രഷ് ലിസ്റ്റ് സംബന്ധിച്ച്

               2017-18 വർഷത്തിൽ  1 മുതൽ 8  വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഐ .ഇ .ഡി  സ്‌കോളർഷിപ്പിന് അർഹരായ ഫ്രഷ് വിഭാഗം കുട്ടികളുടെ ലിസ്റ്റ്  ബി ആർ സിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു.


            ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 29-08-2017 നു 04 മണിക്ക് മുൻപായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
 ഉള്ളടക്കം  1 proforma     2 list

Friday, August 25, 2017



   അറിയിപ്പ് 
ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ആഗസ്റ്റ് മാസത്തെ വേതനം 25, 26, 29 തിയ്യതികളിൽ വിതരണം ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 31 വരെ വരുന്ന feeding days ഉടൻ ഇമെയിൽ ആയി അറിയിക്കേണ്ടതാണ്. തുകയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ സെപ്റ്റംബർ മാസത്തെ വേതനത്തിൽ ക്രമപ്പെടുത്തുന്നതാണ്.
                

Thursday, August 24, 2017

അറിയിപ്പ് 
കണ്ണൂർ റവന്യൂ ജില്ലാ ഗണിത ശാസ്ത്ര അസോസോയേഷൻ ഗണിത ശാസ്ത്ര മേളയെ അടിസ്ഥാനമാക്കി LP, UP,HS,HSS വിഭാഗങ്ങൾക്കായി നടത്തുന്ന ഏകദിന ശിൽപ്പശാല 28.08.2017 നു തിങ്കളാഴ്ച്ച 10 മണിക്ക് കണ്ണൂർ ജി.വി.എച്ച് . എസ് സ്കൂളിൽ വച്ച് നടക്കുന്നതാണ്. ബന്ധപ്പെട്ടവർ പങ്കെടുക്കുക.
Provisional Seniority List of H S A Core Subject & English (Promotion Primary Teachers)
ഹൈസ്‌കൂൾ കോർ സബ്ജക്ട്, ഇംഗ്ലീഷ് തസ്തികകളിലേക്ക് പ്രൊമോഷൻ നേടാൻ അർഹതയുള്ള പ്രൈമറി അധ്യാപകരുടെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രസിദ്ധീകരിച്ചു. Click here for List

ലിസ്റ്റ് മുഴുവൻ പ്രൈമറി അധ്യാപകരും കണ്ടുവെന്ന് പ്രധാനാധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്.
ലിസ്റ്റിനെ കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് 26-08-2017 നു മുൻപായി (രണ്ട് കോപ്പി) ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അറിയിപ്പ്
ഓണം സെപ്ഷ്യൽ അരി ഇൻഡന്റ് മാവേലി സ്റ്റോറുകളിൽ എത്തിച്ചിട്ടുണ്ട്.
അരി പൊതുവിപണിയിൽ നിന്നുള്ളതാണെന്നു ഉറപ്പു വരുത്തി അരി കൈപ്പറ്റേണ്ടതാണ്.വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, August 19, 2017

Friday, August 18, 2017

ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച പുതിയ ഇമെയിൽ അഡ്രസ് 

ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച എല്ലാ ഇമെയിലുകളും ഇനി മുതൽ textbookaeopnr@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് മാത്രം അയക്കേണ്ടതാണ്.
അറിയിപ്പ് 


             ഒന്നാം പാദവാർഷീക  പരീക്ഷയുടെ ചോദ്യപേപ്പറുകൾ  ബി .ആർ .സി .യിൽ നിന്നും  നേരിട്ട് സ്കൂളുകളിൽ എത്തിക്കുന്നതാണ് ആയതിനാൽ പ്രധാനാധ്യാപകർ ചോദ്യപേപ്പർ ഏറ്റുവാങ്ങാൻ സ്കൂളിൽ ഉണ്ടായിരിക്കേണ്ടതാണ് വിശദവിവരം പിന്നാലെ അറിയിക്കുന്നതാണ് 

Monday, August 14, 2017

ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് 

തളിപ്പറമ്പ സോൺ ഉറുദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ് 16-08-2017 ബുധനാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കും. യു പി , ഹൈ സ്‌കൂൾ ഉറുദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
കേരള സ്റ്റേറ്റ് ഭാരത് സൗക്ടസ് &ഗൈഡ്സ്  സെമിനാർ 
നോട്ടീസ് ശ്രദ്ധിച്ചാലും
അറിയിപ്പ് 
ഓണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് 5 കി.ഗ്രാം സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച നിർദേശങ്ങൾ ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്.പ്രസ്തുത നിർദേശം പാലിച്ചുകൊണ്ട് അരിവിതരണം നടത്തുകയും 26.8.2017  വൈകു: 5 മണിക്ക് മുമ്പായി നിശ്ചിത മാതൃകയിൽ വിവരങ്ങൾ സമർപ്പിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.DPI യിൽ നിന്ന് വിവരം ലഭ്യമായാലുടൻ  ഇൻഡന്റ് മാവേലി സ്റ്റോറുകളിൽ എത്തിക്കുകയും പ്രസ്തുത വിവരം പ്രധാനാധ്യാപകരെ  അറിയിക്കുകയും ചെയ്യുന്നതാണ്.

Friday, August 11, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 
05.08.2017 നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ പങ്കെടുക്കാതിരുന്ന മുഴുവൻ അധ്യാപകരിൽ നിന്നും പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള വിശദീകരണം സമർപ്പിക്കാൻ നിർദേശം നൽകേണ്ടതും, പ്രസ്തുത അധ്യാപകർ സമർപ്പിച്ച വിശദീകരണം പ്രധാനാധ്യാപകരുടെ കുറിപ്പോടു കൂടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

    അറബി അധ്യാപക സംഗമം

         പയ്യന്നൂർ ഉപജില്ലയിലെ എൽ .പി .യു .പി.     ഹൈസ്കൂൾ അറബി അധ്യാപകരുടെ പിരിയോഡിക്കൽ കോപ്ലക്സ് മീറ്റിംഗ് (A T C) 17 വ്യാഴാഴ്ച്ച രാവിലെ 9.30മുതൽ പയ്യന്നൂർ ബി .ആർ .സി യിൽ നടക്കും  പയ്യന്നൂർ ഉപജില്ലയിലെ എല്ലാ അറബി അധ്യാപകരും സംബന്ധിക്കണം

                                                                                      എന്ന് സെക്രട്ടറി  ATC പയ്യന്നൂർ 

Thursday, August 10, 2017

സ്വാതന്ത്രദിനാഘോഷം 2017  നിർദ്ദേശങ്ങൾ
സർക്കുലർ1   സർക്കുലർ 2 
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
അധ്യാപക അനധ്യാപകരുടെ ഗ്രേഡ് പ്രൊപോസൽ സമർപ്പിക്കുന്നതിന്  മുൻപായി മാനേജർമാർ അത് വരെയുള്ള കാലയളവിലെ സേവന പരിശോധന നടത്തുകയും ഒപ്പു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിനു ശേഷം സേവന പുസ്തകം ഉൾപ്പെടെ സേവന പരിശോധനക്കാവശ്യമായ മുഴുവൻ രേഖകളുമായി ഈ ഓഫീസിൽ വന്നു വകുപ്പുതല സേവന പരിശോധന നടത്തി ഒപ്പ്  മേടിച്ചതിനു ശേഷം മാത്രമേ ഗ്രേഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഈ ഓഫീസിൽ സമർപ്പിക്കാൻ പാടുള്ളൂ എന്ന വിവരം അറിയിക്കുന്നു . 
        ഗവ: പ്രൈമറി സ്കൂൾ അധ്യാപകരുടെ സ്ഥലം മറ്റ ഉത്തരവ് 

Monday, August 7, 2017

ഉപജില്ല കായിമേള സംഘ ടകസമതി  രൂപീകരണയോഗം ഇവിടെ 

Sunday, August 6, 2017

സംസ്കൃത ദിനം പ്രതിഞ്ജ - ഇവിടെ

Saturday, August 5, 2017


                          അറിയിപ്പ് 

2017 -18  വർഷത്തെ പാഠപുസ്തക വിതരണം (വാല്യം II ) ഇൻഡന്റ് ചെയ്തതിൽ നിന്നും അധികം  അവശ്യമുള്ള (6 th working day പ്രകാരം അധികം  ആവശ്യമുള്ളത്) പുസ്തകങ്ങളുടെ വിവരങ്ങൾ  ഇതോടപ്പമുള്ള പ്രൊഫോർമയിൽ  ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറി മാർക്ക് നൽകേണ്ടതും ,സൊസൈറ്റി സെക്രട്ടറിമാർ ആയതു ക്രോഡീകരിച്ചു 07/08/2017 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .
                                   പ്രൊഫോർമ 


Friday, August 4, 2017

ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

പാർട്ട് ടൈം ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് 


പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ഉദ്യോഗക്കയറ്റം നേടാൻ ഇതോടൊപ്പമുള്ള സർക്കുലർ പ്രകാരം യോഗ്യത നേടിയിട്ടുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഇതോടൊപ്പമുള്ള നിശ്ചിത പ്രൊഫോർമയിൽ (2 കോപ്പി) സേവന പുസ്തകം സഹിതം പ്രധാനധ്യാപകൻ മുഖേന 05-08-2017 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Circular                          Proforma

Thursday, August 3, 2017

                                         ആഗസ്റ്റ് 5 ന് ക്ലസ്റ്റർ   പരിശീലനം


                        വിശദ വിവരങ്ങൾക്ക്     ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, August 1, 2017

                                                              അറിയിപ്പ്     

               ഉപജില്ലയിലെ  അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം നാളെ   02/08/2017  ന്  2 മണിക്ക് എ.  ഇ. ഒ  ഓഫീസില് വെച്ച്  ചേരുന്നു.