Friday, February 23, 2018

അറിയിപ്പ് 
LSS/ USS പരീക്ഷയുടെ ഇൻവിജിലേറ്റർ നിയമനത്തിന്റെ ഉത്തരവ് പ്രധാനാധ്യാപകർ കൈപ്പറ്റി ബന്ധപ്പെട്ട അധ്യാപകർക്ക് നൽകി   നാളെ (24.02.2018) രാവിലെ 9 മണിക്ക് തന്നെ പരീക്ഷാകേന്ദ്രത്തിൽ ഹാജരാകാൻ നിർദേശം നൽകേണ്ടതാണ്.Resrevedutyയിൽ നിയമിതരായവരും പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

Wednesday, February 21, 2018

അറിയിപ്പ് 
LSS/ USS പരീക്ഷയുമായി ബന്ധപ്പെട്ട് നാളെ(22.02.2018)ഉച്ചക്ക്  2 മണിക്ക് പയ്യന്നൂർ ബി.ആർ.സി.ഹാളിൽ വെച്ച നടത്തുന്ന പരിശീലന ക്ലാസ്സിൽ ചീഫ് സൂപ്രണ്ട്,ഡെ.ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർമാർ  എന്നിവർ പങ്കെടുക്കേണ്ടതാണ്.ഇൻവിജിലേറ്റർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫീസിൽ നിന്ന് കൈപ്പറ്റുകയും ക്ലാസ് വിവരം അവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.ഹാൾ ടിക്കറ്റുകൾ സ്കൂൾ ലോഗിനിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സുപ്രേണ്ടിന്റെ മേലൊപ്പ് വെച്ച് കുട്ടികൾക്ക് വിതരണം ചെയ്യുക.പരീക്ഷാദിവസം ഉച്ചഭക്ഷണം കൊണ്ടുവരാൻ കുട്ടികൾക്ക് നിർദേശം നൽകണം എന്നുകൂടി അറിയിക്കുന്നു.
അറിയിപ്പ് 
              പയ്യന്നൂർ ഉപജില്ലാ അറബിക് ടീച്ചേർസ് കോപ്ലെക്സ് മീറ്റിങ്   മാർച്ച്  ഒന്നാം തീയ്യതി വ്യാഴാച്ച രാവിലെ 9 . 30 ന്  പയ്യന്നൂർ ബി .ആർ .സി  ഹാളിൽ വെച്ച് നടക്കും കൃത്യസമയത്ത്  തന്നെ  എൽ .പി,യു .പി ,ഹൈസ്കൂൾ . അറബിക് അധ്യാപകർ എത്തിച്ചേരേണ്ടതാണ്  

എന്ന് 
സെക്രട്ടറി
ജനറൽ ബോഡി യോഗം
22/2/2018 ന് നടക്കുന്ന പ്രധാനാധ്യാപകരുടെയോഗത്തിനു ശേഷം എച്ച്.എം ഫോറത്തിന്റെ ജനറൽ ബോഡി യോഗം ഉണ്ടായിരിക്കുന്നതാണെന്ന് കൺവീനർ അറിയിക്കുന്നു.

Tuesday, February 20, 2018

പ്രധാനാധ്യാപക യോഗം
22/02/18 ന് വ്യാഴാഴ്ച  രാവിലെ 10 മണിക്ക് പ്രധാനാധ്യാപകരുടെ യോഗം പയ്യന്നൂർ ബി. ആർ.സി. ഹാളിൽ നടക്കുന്നു.

Monday, February 12, 2018

കണ്ണൂർ റവന്യു ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 






പ്രത്യേക അറിയിപ്പ് 
                  17 / 02 / 2018 ന് ശനിയാഴ്ച്ച വിദ്യാഭ്യാസ മന്ത്രി പയ്യന്നൂരിൽ വരുന്നുണ്ട് അന്നേദിവസം കോറോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മണ്ഡലതല അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറാൻ എം എൽ എ ആലോചിച്ചിരിക്കുന്നു പ്രസ്തുത പരിപാടി വിജയിപ്പിക്കേണ്ടതുണ്ട്. ആയതിനാൽ വിദ്യാലയങ്ങളുടെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ കോപ്പിയും ഡിജിറ്റൽ കോപ്പിയും ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി എ.ഇ .ഒ . ഓഫീസിൽ എത്തിക്കേണ്ടതാണ് ആശയങ്ങൾ സംഗ്രഹിച്ചു മണ്ഡലതല മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഇത് അത്യാവശ്യമാണ്. സഹകരിക്കുമല്ലോ- എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

Friday, February 9, 2018

    150 വർഷം പഴക്കമുള്ള സ്കൂളുകൾ വിവരം 3 മണിക്ക് മുമ്പായി വിവരം e .മെയിൽ ചെയ്യുക

Thursday, February 8, 2018

ആരോഗ്യമുള്ളകുട്ടികൾ  വിരബാധയില്ലാത്ത കുട്ടികൾ 
യു എസ് എസ് കോച്ചിംഗ് ക്ലാസ് 
          

            പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ യു എസ് എസ്  കണക്ക് കോച്ചിംഗ് ക്ലാസ്  10 .02 .2018 ന് ശനിയാഴ്ച്ച രാവിലെ 9 .30 മണി മുതൽ വൈകുന്നേരം 4  മണി വരെ നടത്തുന്നു ക്ലാസ് കൈകാര്യം ചെയ്യുന്നത് ശ്രീ .രാജൻ അപ്യാൽ. മാഷാണ് പയ്യന്നൂർ മുൻസിപ്പാലിറ്റി  പരിധിയിലുള്ള കുട്ടികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
                                                              അറിയിപ്പ്

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടു 2018ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സപ്ലൈകോ  യിൽ നിന്നും അരി എടുക്കുമ്പോൾ ആവശ്യമുള്ള അരി മാത്രമേ എടുക്കാവൂ എന്ന് അറിയിക്കുന്നു . കൂടാതെ ഫെബ്രുവരിമാസത്തിലെ    എൻ എം പി 1  സമർപ്പിക്കുമ്പോൾ എൻ എം പി I  ഏറ്റവും താഴത്തായി  മാർച്ച് മാസത്തേക്കു   ഓഫീസിൽ നിന്നും അനുവദിക്കേണ്ട അരിയുടെ അളവ് (കിലോഗ്രാമിൽ) ചുവന്ന മഷിയിൽ  എഴുതേണ്ടതാണ്.ആവശ്യത്തിലധികം അരി വാങ്ങി, സ്കൂൾ വെക്കേഷൻ കാലത്തു സൂക്ഷിച്ചു വച്ച് അരി ഉപയോഗ ശൂന്യമായാൽ  കിലോ ഗ്രാമിന്  മുപ്പത്ത് രണ്ടു  രൂപ കണക്കാക്കി ഹെഡ്മാസ്റ്ററിൽ നിന്നും ഈടാക്കുന്നതാണെന്നും അറിയിക്കുന്നു.

Tuesday, February 6, 2018

പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 

 ചില  സ്‌കൂളുകളുടെ  ശമ്പള  ബില്ലുകൾ ട്രഷറികളിൽ  നിന്നും മാപ്പിംഗ്  നടത്തിയിട്ടില്ല എന്ന കാരണത്താൽ മടക്കിയിട്ടുണ്ട് . അത്തരം  സ്‌കൂളുകളിലെ  പ്രധാനാധ്യാപകർ   തഴെ  പറയുന്ന  വിവരങ്ങൾ  07.02.18  ന്  2  മണിക്ക് മുമ്പായി  csectionaeopnr@gmail.com  എന്ന  മെയിൽ  വിലാസത്തിലേക്ക്  അയക്കേണ്ട താണ് 

സ്‌കൂളിൻറെ  പേര്                       :


DDO  കോഡ്                                      :


ഹെഡ്  ഓഫ്  അക്കൗണ്ടുകൾ   :


ട്രഷറിയുടെ  പേര്                          :


DDO യുടെ  പേര്                            :


DDO യുടെ   തസ്‌തിക                    :


DDO യുടെ  മൊബൈൽ  നം .      :





Friday, February 2, 2018

അറിയിപ്പ് 

  03 -02 -2018 ന് നടക്കുന്ന  നുമാറ്റസ് പരീക്ഷയുടെ സെന്റർ ബ്രണ്ണൻ ഹൈസ്കൂൾ തലശേരിയാണ്  ഹാൾ ടിക്കറ്റ് അന്ന് എടുത്തത്‌ തന്നെയാണ്  ഇതിൽ മാറ്റമില്ല   എന്ന് അറിയിക്കുന്നു 
പഠന ക്യാമ്പ്
ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ,പയ്യന്നൂർ

നോട്ടീസ്     പേജ് 1
                          പേജ് 2

Thursday, February 1, 2018

LSS  - രക്ഷിതാക്കൾക്ക്ഓറിയന്റേഷൻ

    ചെറുപുഴ  പഞ്ചായത്തിൽനിന്നും  2018 വർഷം  LSS  പരീക്ഷക്ക്അപേക്ഷിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കണ്ണൂർ ഡയറ്റിന്റെ  നേതൃത്വത്തിൽനൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാം   03-02-2018  ശനിയാഴ്ച രാവിലെ10 മണിമുതൽ 1 മണിവരെ പ്രാപ്പൊയിൽ ഗവ: ഹയർസെക്കന്ററി  സ്കൂളിൽ നടക്കും 

 പഞ്ചായത്ത്‌  പരിധിയിലെപ്രധാനാധ്യാപകർ LSS  ന് അപേക്ഷിച്ച എല്ലാവിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ പങ്കെടുപ്പിക്കുവാനുള്ള  നടപടി സ്വീകരിക്കേണ്ടതാണ്. 
ഡയറ്  ഫാക്കൽറ്റിഅംഗങ്ങളോടൊപ്പം പയ്യന്നൂർ എ.ഇ.ഒ  രവീന്ദ്രൻ കാവിലെവളപ്പിൽ  പരിശീലനത്തിന് നേതൃത്വം  നൽകും