Friday, July 27, 2018


അറിയിപ്പ് 

LSS,USS വിജയികൾക്കുള്ള അനുമോദനം ജൂലൈ 30 തിങ്കളാഴ്ച  3 മണിക്ക് പയ്യന്നൂർ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബഹു:തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി യുടെ സാന്നിധ്യത്തിൽ നടത്തുന്നു.പ്രസ്തുത ചടങ്ങിൽ അർഹരായ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കേണ്ടതാണ്.പ്രോഗ്രാം നോട്ടീസ് ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്.


Wednesday, July 25, 2018

         പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി (Insight) , ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ഉപജില്ലയിലെ എൽഎസ്എസ് , യുഎസ്എസ് ജേതാക്കളെ അനുമോദിക്കുന്നു. 2018 ജൂലൈ 30 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂർ ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദന യോഗത്തിൽ ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

കാര്യപരിപാടികൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ് 


                      2018 ആഗസ്റ്റ് 10 ന് 10 മണിക്ക് പയ്യന്നൂർ.  ബി. ആർ. സി.യിൽ വെച്ച് സംസ്‌കൃതം  പഠിക്കുന്ന വിദ്യാർത്ഥികൾക്കായി  രാമായണ പ്രശ്‍നോത്തരി മത്സരം നടത്തുന്നു ഉപജില്ലയിലെ സംസ്‌കൃതം പഠിക്കുന്ന  LP,UP,HS വിദ്യാലയങ്ങളിൽ നിന്നും  2. കുട്ടികളെ വീതം പങ്കെടുപ്പിക്കണമെന്നു ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു  

                         L P,  വിഭാഗം രാമായണപ്രശ്‍നോത്തരി മാതൃക  ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും 

Monday, July 16, 2018

                                        വിദ്യാരംഗം 

           വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്‌ഘാടനം ജൂലൈ 19 ന് രാവിലെ 9 മണി മുതൽ  മാതമംഗലം ജി എൽ പി എസ്സിൽ വെച്ച് നടക്കും. എൽപി/യുപി/എച്ച്എസ്സ് വിഭാഗത്തിൽ നിന്നും 2 വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.
വിശദമായ നോട്ടീസിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, July 13, 2018

അറിയിപ്പ് 

പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഗെയിംസ് ഫുട്ബോൾ മത്സരം 17.07.2018 മുതൽ നടക്കുന്നതാണ്.

ഫിക്സ്ച്ചർ താഴെ കൊടുക്കുന്നു.




Thursday, July 12, 2018

അറിയിപ്പ് 
            
   പയ്യന്നൂർ സബ് ജില്ലാ സ്കൂൾ ഗെയിംസ് 2018-19 ഫുട്‍ബോൾ മത്സരം 17/07/2018മുതൽ വെള്ളുർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ  വെച്ച് നടക്കുന്നു 


           17/07/2018 ന്  under 14 

           18/07/2018 ന്  under 17 

           19 /07/2018 ന്  under 19  
 
           മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ സെക്രട്ടറിയുമായി താഴെ കാണുന്ന  നമ്പറിൽ ബന്ധപെടുക  8281810609

Tuesday, July 10, 2018

അറബിക് അദ്ധ്യാപക പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിങ്ങ് 

      പയ്യന്നൂർ ഉപജില്ലയിലെ അറബിക് അദ്ധ്യാപക പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിങ്ങ് ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി ആർ സി ഹാളിൽ  വച്ച് നടക്കും. അധ്യയന വർഷത്തെ ആദ്യ എ ടി സി യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. സദാനന്ദൻ ടി എം ഉദ്ഘാടനം ചെയ്യും. 

                ഉപജില്ലയിലെ എല്ലാ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Thursday, July 5, 2018

അറിയിപ്പ് 
  07.07.2018ന് നടത്താൻ  നിശ്ചയിച്ചിരുന്ന പ്രധാനാധ്യാപകരുടെ യോഗം 09.07.2018 ലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.

Wednesday, July 4, 2018

   
  അറിയിപ്പ്

                 2018-19വർഷത്തെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ  ഒരു യോഗം 07/07/2018ന് ഉച്ചയ്ക്ക് 2  മണിക്ക് പയ്യന്നൂർ ബി.ഇ.എം. എൽ.പി. സ്കൂൾ ഹാളിൽ നടക്കും പ്രധാനാധ്യാപകർ കൃത്യസമയത്തു തന്നെ എത്തിച്ചേരണം 

        തുടർന്ന് 03.30 ന് എം. എൽ. എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള  കമ്പ്യൂട്ടർ / സ്മാർട്ട് ക്ലാസ് മുറി  ഉപകരണ വിതരണം നടക്കും എം. എൽ. എ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിൽ പി.ടി.എ , എം.പി.ടി.എ പ്രസിഡണ്ടുമാരെ കൂടി പങ്കെടുപ്പിക്കേണ്ടതാണ്.
 

Tuesday, July 3, 2018

അറിയിപ്പ് 
   സംസ്‌കൃതം കൌൺസിൽ എക്സിക്യൂട്ടീവ് യോഗം നാളെ(04 /07/ 2018) ഉച്ചക്ക് 2.30 മണിക്ക് പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ചേരുന്നതാണ്. എല്ലാ അംഗങ്ങളും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.