വിദ്യാരംഗം കലാസാഹിത്യവേദി -പയ്യന്നൂർ ഉപജില്ല
പയ്യന്നൂർ ഉപജില്ലാതല സർഗോത്സവം 2018 ഡിസംബർ 3 തിങ്കളാഴ്ച ജെ എം യു പി സ്കൂൾ ചെറുപുഴ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കഥ, കവിതാരചന, ചിത്രരചന (ജലച്ഛായം), അഭിനയം, കവിതാലാപനം, നാടൻപാട്ട് എന്നിവക്ക് പുറമെ എച്ച് എസ് വിഭാഗത്തിൽ പുസ്തകാസ്വാദനം കൂടി നടത്തപ്പെടുന്നതാണ്.
- ഒരു വിഭാഗത്തിൽ നിന്നും ഒരു കുട്ടി മാത്രം.
- ഒരു കുട്ടിക്ക് ഒരിനം മാത്രം.
- പുസ്തകാസ്വാദനത്തിന് കുട്ടികൾ 5 പുസ്തകങ്ങളെങ്കിലും വായിച്ച് ആസ്വാദനം തയ്യാറാക്കിയിരിക്കണം.
- രജിസ്‌ട്രേഷൻ ഫീസ് സ്കൂളുകൾ നിർബന്ധമായും അന്നേ ദിവസം അടക്കേണ്ടതാണ്.(LP-100, UP-200, HS-300)
എൻട്രികൾ കടലാസിൽ എഴുതി 26-11-2018 ന് മുമ്പ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
സംഘാടകസമിതി യോഗം 27-11-2018 ന് ഉച്ചക്ക് ശേഷം 3.30 ന് ജെ എം യു പി സ്കൂൾ ചെറുപുഴ വെച്ച് ചേരുന്നതാണ്.