Tuesday, December 26, 2017

അറിയിപ്പ് 
അധ്യാപക / ഇതര ജീവനക്കാരുടെ  SLI/GIS  പ്രീമിയം  വരിസംഖ്യ  കമ്പൂട്ടർ വത്കരിക്കുന്നതിന്റെ  ഭാഗമായി  Drawing and disbursement  Officer മാർക്കുള്ള  പരിശീലനം  27 .12 .2017  ന്  AKSGVHSS പയ്യന്നൂരിൽ വെച്ചു  നടക്കുന്ന വിവരം എല്ലാ Govt/Aided  Primary  സ്കൂൾ പ്രധാനാധ്യാപകരെ  അറിയിക്കുന്നു . 
അറിയിപ്പ് 
numaths ഉത്തരമേഖലാ പഠന ക്യാമ്പ് കോഴിക്കോട് govt.ട്രെയിനിങ് കോളേജിൽ 29.12.2017 രാവിലെ 9 മാണി മുതൽ.തെരഞ്ഞെടുക്കപെട്ട കുട്ടികൾ കൃത്യസമയത്തു പങ്കെടുക്കേണ്ടതാണ്.

Friday, December 22, 2017

അറിയിപ്പ്
27/12/2017 ന് ബുധനാഴ്ച  10  മണിക്ക്  പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും (DDO) SLI / GIS വിശദാംശങ്ങൾ 'വിശ്വാസ്' ഓൺലൈൻ സോഫ്റ്റ് വെയറിൽ അപ്‌ലോഡ്‌ ചെയ്യുന്നതിനെ സംബന്ധിച്ച് പരിശീലന ക്ലാസ് AKAS GVHSS പയ്യന്നൂരിൽ വെച്ച് നൽകുന്നതാണ്.. കൃത്യ സമയത്ത് തന്നെ DDO മാർ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. 
അറിയിപ്പ് 
2016-17, 2017-18  വർഷങ്ങളിലെ  എയിഡഡ്  സ്കൂളിലെ തസ്തിക നിർണ്ണയ ഉത്തരവുകൾ   23.12.2017   മുതൽ വിതരണം ചെയ്യുന്നതായിരിക്കും. ബന്ധപെട്ട പ്രധാനാധ്യാപകർ  ഓഫീസിൽ വന്ന് ഉത്തരവുകൾ  കൈപ്പറ്റണ്ടതാണെന്ന്   അറിയിക്കുന്നു.  
     ഇതോടൊപ്പം നൽകിയിരിക്കുന്ന കത്തും രസീതും കൊണ്ട് വരികയാണെങ്കിൽ മാനേജർമാർക്കുള്ള പകർപ്പും  പ്രധാനാധ്യാപകരുടെ കൈവശം നൽകുന്നതാണ് 
അറിയിപ്പ്  
 ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട 2014-15,2015-16 വർഷങ്ങളിലെ ഓഡിറ്റ് തടസ്സവാദങ്ങളെല്ലാം തീർപ്പാക്കിയ വിവരം DDE ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്.2016-17 വർഷത്തെ തടസ്സവാദങ്ങൾക്കുള്ള മറുപടി നല്കാൻ ബാക്കിയുള്ളവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ്.

Thursday, December 21, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് സർവീസ് ചാർജ് വിവരങ്ങൾ രേഖപ്പെടുത്തി അക്കൗണ്ട് ഡീറ്റെയിൽസ് നിശ്ചിത മാതൃകയിൽ നല്കാൻ 20.12.2017ന്  ഇമെയിൽ നിർദേശം നൽകിയിരുന്നു.പ്രസ്തുത വിവരങ്ങൾ
 2016-17 ,2017-18 വർഷത്തേത് മാത്രം നൽകിയാൽ മതി എന്ന് അറിയിക്കുന്നു. 
അറിയിപ്പ് 

        22/12/2017ന്  വെള്ളിയാഴ്ച്ച നടത്താൻ ആലോചിച്ചിരുന്ന ശാസ്ത്രോത്സവ വിജയികൾക്കുള്ള അനുമോദനം 2018 ജനുവരി ആദ്യവാരത്തിൽ നടത്തുന്നതാണെന്ന്‌ അറിയിക്കുന്നു 

Wednesday, December 20, 2017


സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ബാങ്ക്അക്കൗണ്ടിൽ നിന്ന്  സർവീസ്ചാർജ്, അക്കൗണ്ട് സൂക്ഷിപ്പ് ചാർജ് ,പ്രിൻറ് ഔട്ട് ചാർജ് ,എന്നിവയ്ക്കായി ഈടാക്കിയ തുകയുടെ വിവരങ്ങൾ  പ്രത്യക ഫോറത്തിൽ (പ്രൊഫോർമയും നിർദ്ദേശങ്ങളും .മെയിൽ ആയി അയച്ചിട്ടുണ്ട് )രണ്ടുദിവസത്തിനകം ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്
           ജില്ലാ ഇൻഷ്വറൻസ് ഓഫീസർ  കണ്ണൂർ അവർകളുടെ അറിയിപ്പ് താഴെ കൊടുക്കുന്നു   ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, December 19, 2017

ഗണിത ശാസ്ത്ര അസോസിയേഷൻ അറിയിപ്പ്
ഈ വർഷത്തെ ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ  വിഷയം :- എച് .എസ് . പ്രശ്ന പരിഹാരം ബീജഗണിതത്തിലൂട.Problem Solving using  algebra 
 വിഷയം :-  യു .പി. ഭിന്ന സംഖ്യയുംപ്രയോഗവും ...
Fractions and its applications .
        

                    സബ് ജില്ല തലം ജനുവരി  03 ന് പയ്യന്നൂർ BRC ഹാളിൽ വെച്ച് നടക്കും   ജില്ലാ തല മത്സരം ജനുവരി  05 ന് നടക്കും   സമയം രാവിലെ 10 മണി

Monday, December 18, 2017

പയ്യന്നൂർ ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവം 2017-18
      പയ്യന്നൂർ ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതിയോഗം 19/12/2017 ന് ചൊവ്വാഴ്ച  വൈകുന്നേരം 3 മണിക്ക് എസ്.എ.ബി.ടി.എച്ച്.എസ്. എസ് തായനേരിയിൽ  വെച്ച് ചേരുന്നു. സംഘാടക സമിതിയുമായി ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.

Saturday, December 16, 2017

അറിയിപ്പ്
Property Statement അധ്യാപകരുടേത് സ്കൂളുകളിൽ  വാങ്ങി സൂക്ഷിക്കുകയും പ്രധാനാധ്യാപകരുടേത് 25.12.2017 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.മാതൃക 13.12.2017 സ്കൂളുകളിലേക്ക് ഇ -മെയിൽ ചെയ്തിട്ടുണ്ട്.
അറിയിപ്പ് 
പരീക്ഷാദിവസങ്ങളിൽ ഉച്ചഭക്ഷണം വിതരണം നടത്തിയില്ലെങ്കിലും daily data
' 0' എന്ന് എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു   

Friday, December 15, 2017

പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം  നൽകിയില്ലെങ്കിലും daily data   ' 0 ' എന്ന് എഡിറ്റ് ചെയ്ത്  അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന്   അറിയിക്കുന്നു. ചില ഹൈസ്കൂൾ പ്രധാനാധ്യാപകർ ഡാറ്റ അപ്‍ലോഡ് ചെയ്യാത്തത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഈ ഓഫീസിൽ അറിയിച്ചിട്ടുണ്ട് .

Thursday, December 14, 2017

         
                                                          അറിയിപ്പ്
                    നാളെ 15/12/2017 ന് ( വെള്ളിയാഴ്ച )  4 മണിക്ക് എച്ച്. എം.ഫോറം  എക്സിക്യൂട്ടിവ് യോഗം എ.ഇ.ഒ ഓഫീസിൽ  ചേരുന്നു.  
അറിയിപ്പ്
18/12/2017 ന് തിങ്കളാഴ്ച  2 മണിക്ക് പയ്യന്നൂർ മണ്ഡലതല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്  ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.സി.കൃഷ്ണൻ പ്രധാനാധ്യാപകരുടെ യോഗം വിളിക്കുന്നു. പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത  യോഗത്തിൽ പ്രധാനാധ്യാ പകരോ എസ്.ആർ.ജി കൺവീനർമാരോ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
 
     സ്ക്കൂൾതല മാസ്റ്റർ പ്ലാൻ ( കരട് ) കൊണ്ടുവരണമെന്ന് അറിയിക്കുന്നു.

Wednesday, December 13, 2017

അറിയിപ്പ് 


     എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് നാളെ(14 / 12 / 2017 ) ന്  വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് 

Tuesday, December 12, 2017

           ഊർജ്ജസംരക്ഷണ ദിനാചരണം ഡിസംബർ 14 നു നടത്തേണ്ട പ്രതിജ്ഞ താഴെക്കൊടുക്കുന്നു 
       ഒന്ന്         രണ്ട്