Monday, July 31, 2017

ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

ഹൈസ്‌കൂൾ ഭാഷാ അദ്ധ്യാപക തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് 

ഹൈസ്‌കൂൾ ഭാഷാ അദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടാൻ ഇതോടൊപ്പമുള്ള സർക്കുലർ പ്രകാരം യോഗ്യത നേടിയിട്ടുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഇതോടൊപ്പമുള്ള നിശ്ചിത പ്രൊഫോർമയിൽ (2 കോപ്പി) സേവന പുസ്തകം സഹിതം പ്രധാനധ്യാപകൻ മുഖേന 05-08-2017 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.



Sunday, July 30, 2017

                             അറിയിപ്പ് 
            പയ്യന്നൂർ എം .എൽ .എ ശ്രീ. സി.കൃഷ്ണ  അവ  2017  ആഗസ്റ്റ്   04  ന് (വെള്ളിയാഴ്ച്ച)  വിളിച്ച യോഗം   അന്നേ ദിവസം  2 മണിക്ക്  നടക്കുന്നതാണെന്ന്  അറിയിക്കുന്നു. 

Saturday, July 29, 2017

അറിയിപ്പ്
HTV യിൽ  ജോലി ചെയ്ത  അധ്യാപകരുടെ 2017 ജൂലൈ മാസത്തെ ശമ്പളം സംബന്ധിച്ച വിവരം ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ ഓഗസ്റ്റ് 7 നു മുൻപായി സമർപ്പിക്കേണ്ടതാണ്. 

Friday, July 28, 2017

അറിയിപ്പ് 

         ഉള്ളടക്കം ചെയ്ത സർക്കുലറിൽ ആവശ്യപ്പെട്ട സ്കോളർഷിപ്പുകളുടെ  ലിസ്റ്റ്  31/07/2017ന് മുമ്പായി   ഓഫീസിലിൽ സമർപ്പിക്കേണ്ടതാണ്  എന്ന്  എ .ഇ .ഒ . അറിയിക്കുന്നു സർക്കുലർ താഴെ    page 1    page 2
അറിയിപ്പ്
പരിസ്ഥിതിയുമായി ബന്ധപ്പെട്ട്  കുട്ടികൾക്ക് അയച്ച കത്തിന് കുട്ടികൾ നൽകിയ മറുപടികളിൽ നിന്ന് മികച്ചവ വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്.കുട്ടികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം പ്രധാനാധ്യാപകൻ നൽകുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റ് സഹിതം 29.07.2017 ന് രാവിലെ 09.30 ന് കണ്ണൂർ കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ എത്തേണ്ടതും സമ്മാനദാന ചടങ്ങിൽ പങ്കെടുക്കേണ്ടതുമാണ്.

എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം                  -ഹൃത്വിക് ഹരി                  ഗവ.എൽ.പി.സ്കൂൾ വെള്ളൂർ
രണ്ടാം സ്ഥാനം                 -ആര്യ.എ.വി                      ബി.ഇ.എം.എൽ.പി.സ്കൂൾ

യു.പി.വിഭാഗം
ഒന്നാം സ്ഥാനം                 -തീർത്ഥമോൾ.കെ              പെരളം.യു..പി.സ്കൂൾ
രണ്ടാം സ്ഥാനം                -അനുജ.കെ.മധു.                 ജി.എം.യു.പി.സ്കൂൾ കവ്വായി

ഹൈ സ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം                -അനഘ രാജൻ                  ജി.എച്ച്.എസ്‌.എസ് .മാതമംഗലം
രണ്ടാം സ്ഥാനം                -അനഘ.വി.വി.                  ജി.എച്ച്.എസ്‌.എസ് കോറോം            


അറിയിപ്പ് 
          ജില്ലാ ഗെയിംസ് നടക്കുന്ന സ്ഥലവും തിയ്യതിയും Page 1
അറിയിപ്പ് 

                 H S S ജൂലായ് 27ലെ പരീക്ഷ  ആഗസ്റ്റ്   3 ലേക്ക് മാറ്റിയതിനാൽ ആഗസ്റ്റ് 3 ലെ മത്സരങ്ങളായ എല്ലാ കാറ്റഗറി ചെസ്സ് മത്സരങ്ങളും  U/19 ആൺകുട്ടികളുടെയും  U/17 ആൺകുട്ടികളുടെയും ഷെട്ടിൽ  മത്സരങ്ങളും ആഗസ്റ്റ് 12ന് ശനിയാഴ്ച്ച നടത്തുന്നതായിരിക്കും സെക്രട്ടറി  അറിയിക്കുന്നു 

അറിയിപ്പ് 

            ബി .ആർ. സി . പയ്യന്നൂർ ക്ലസ്റ്റർ പരിശീലനം july 29 ന് നടത്തുന്നതാണ് . ആർ .പി  ലിസ്റ്റ്  കാണുക പേജ് 1, പേജ് 2
അറിയിപ്പ് 


           പയ്യന്നൂർ എം .എൽ .എ  2017ആഗസ്റ്റ് 04ന് വെള്ളിയാഴ്ച്ച 3മണിക്ക്  വിളിച്ച യോഗത്തിന്റെ വിശദവിവരം  സർക്കുലർ കാണുക

Thursday, July 27, 2017

                                                          അറിയിപ്പ്

             വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടന 

 നോട്ടീസ്   വിദ്യാരംഗം പയ്യന്നൂ  എന്ന  പേജി നല്കിയിട്ടുണ്ട്

Wednesday, July 26, 2017

എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും മാനേജർമാരുടെയും അറിവിലേക്കായി 
               17-18 വർഷത്തെ ദിവസ വേതനടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, July 25, 2017

                 രാമായണമാസാചരണം
   രാമായണമാസാചരണത്തിന്‍റെ ഭാഗമായി പയ്യന്നൂ ഉപജില്ലാ സംസ്കൃത കൌണ്സിലിന്‍റെ ആഭിമുഖ്യത്തി ആഗസ്റ്റ് 1 ന്  ചൊവ്വാഴ്ച്ച 1.30 മണിക്ക് പയ്യന്നൂ ബി.ആർ.സിയിവെച്ച് എ.പി, യു.പി. എച്ച്.എസ് വിഭാഗം കുട്ടികൾക്ക്  വിവിധ മത്സരങ്ങനടത്തുന്നു.

1.          1.     .പി. ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് രാമായണത്തിലെ 
      കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം (പങ്കെടുക്കേണ്ടത് ഒരു കുട്ടി)

2.        2.        മൂന്ന്,  നാല് ക്ലാസ്സിലെ കുട്ടികൾക്ക് രാമായണപാരായണം
   ( അയോധ്യാ കാണ്ഡത്തി ലക്ഷ്മണോപദേശം
   അഗ്രജന്‍ തന്നെ പരിചരിച്ചെപ്പൊഴു................
   സാദം കലർന്നൊരു പൌരജനങ്ങളും.    ------ എന്നതുവരെ
          നോക്കി വായിക്കുക
3.       3.       യു.പി, എച്ച്.എസ് കുട്ടികൾക്ക് രാമായണ പ്രശ്നോത്തരി ( രണ്ട്  
  കുട്ടികളുടെ ഒരു ടീം മാത്രം )


NB  സംസ്കൃതം പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ  പങ്കെടുക്കുവാന്‍ പറ്റുകയുള്ളൂ. 

Monday, July 24, 2017

പയ്യന്നൂർ ഉപജില്ല ഗെയിംസ് അസോസിയേഷൻ 2017-18 

Saturday, July 22, 2017

മുഴുവൻ പാഠപുസ്തക സൊസൈറ്റി സെക്രെട്ടറിമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 
താങ്കളുടെ  സൊസൈറ്റിക്ക് 2016-17 വർഷം ലഭിച്ച മുഴുവൻ പാഠപുസ്തകങ്ങളുടെയും ടൈറ്റിൽ തിരിച്ചുള്ള കണക്ക് ഒരു എക്സൽ ഷീറ്റിൽ തയ്യാറാക്കി 24-07-2017 നു 03:00 മണിക്ക് മുൻപായി ഈ ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. 

Friday, July 21, 2017

       നാളത്തെ പ്രധാനാധ്യാപക യോഗം  പയ്യന്നൂര്‍ ഗേള്‍സ് ഹൈ സ്ക്കൂളില്‍ വെച്ചാണ് നടക്കുന്നത് . സമയം 11 മണി

Wednesday, July 19, 2017


                                                   അറിയിപ്പ്


                 ബെസ്റ്റ് പി.ടി.എ അവാര്‍ഡിന് മത്സരിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നുതന്നെ അപേക്ഷ ഓഫിസില്‍ എത്തിക്കേണ്ടതാണ്.

Tuesday, July 18, 2017

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറിയുടെ അറിയിപ്പ് 
THRITHIYA SOPAN RESULTS - Guides Result  Scouts Result

All W H (With held ) students have to attend the re-test

The re-test is on 22-07-2017 at BEMLP TALIPARAMBA at 10'o clock

Scouts and guides should bring their lunch and exam materials (They should be in correct uniform)

Contact:9447447801
ഗവ: പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:
ഹൈസ്‌കൂൾ (കോർ വിഷയം ), ഹൈസ്‌കൂൾ (ഇംഗ്ലീഷ്) അദ്ധ്യാപകരയി ഉദ്യോഗക്കയറ്റത്തിന് അർഹതയുള്ള പ്രൈമറി/ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഹൈസ്‌കൂൾ (കോർ വിഷയം, ഇംഗ്ലീഷ്) അദ്ധ്യാപകരായി ഉദ്യോഗക്കയറ്റത്തിന് 31-03-2017 വരെ യോഗ്യത നേടിയിട്ടുള്ള പ്രൈമറി /ഭാഷാ / സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ  മുൻഗണന പട്ടിക തയ്യാറാക്കുന്നതിന്  അപേക്ഷ ക്ഷണിക്കുന്നു. 

31-12-2012 വരെ സർവീസിൽ പ്രവേശിച്ചവരും നിലവിലുള്ള തസ്തികയിൽ പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചവരും മാത്രം അപേക്ഷിച്ചാൽ മതിയാവുന്നതാണ്.

അപേക്ഷ, സേവന പുസ്തകം സഹിതം 21--07--2017 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറും  അപേക്ഷ ഫോമും മുഴുവൻ പ്രധാനാധ്യാപകർക്കും ഇമെയിൽ ചെയ്തിട്ടുണ്ട് 

CLICK HERE FOR CIRCULAR AND APPLICATION FORM

Monday, July 17, 2017


അറിയിപ്പ്  

       പയ്യന്നൂർ ഉപജില്ലാ കായികാധ്യാപകരുടെ ഒരു യോഗം 18/07/2017 ന് ചൊവ്വാഴ്ച്ചരാവിലെ10മണിക്ക്
എ .ഇ.ഒ.ഓഫീസിൽവെച്ച്ചേരുന്നുഎല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്നു  എ.ഇ.ഒ. അറിയിക്കുന്നു

Saturday, July 15, 2017

അറിയിപ്പ് 
സ്‌കൂളുകളിൽ   10 /01/ 2013  ന്  മുമ്പ്  പഴയ  നിരക്കിലും 10/01/2013 ന്  ശേഷം  പുതിയ  നിരക്കിലും കുട്ടികളുടെ  അപകട ഇൻഷൂറൻസ്  ആവശ്യമുള്ള  തുക  സംബന്ധിച്ച  വിവരങ്ങൾ ഇതോടൊപ്പമുള്ള  പ്രൊഫോർമയിൽ  17/ 7/ 2017  ന്  3  മണിക്ക്  മുമ്പായി  ഈ  ഓഫീസിൽ  എത്തിക്കേണ്ടതാണ് .

                                             പ്രൊഫോർമ 

Friday, July 14, 2017

അറിയിപ്പ് 
പയ്യന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  ഉള്ള പുസ്‌തകം ചുവടെ  ചേർക്കുന്നു . ആവശ്യമുള്ള  സ്കൂളുകൾ  ഇന്നും നാളെയുമായി  കൊണ്ടുപോകേണ്ടതാണ് .   ലിസ്റ്റ് -  പേജ്-1 , പേജ്-2  ക്ലിക്ക്  ചെയ്യുക .
                                                അറബിക് ക്വിസ്

പയ്യന്നൂർ ഉപജില്ല അലിഫ് അറബിക് ക്വിസ് മത്സരം 15-07-2017 ശനിയാഴ്‌ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സിയിൽ നടക്കും. 
L P, U P, H S, HSS  നിന്നും രണ്ട് പേരെ വീതം പങ്കെടുപ്പിക്കാം . 
ഫോൺ: 7561056375

Thursday, July 13, 2017

                                             അറിയിപ്പ്


                17/07/2017 തിങ്കളാഴ്ച കണ്ണൂര്‍ ശിക്ഷക്  സദനില്‍ വെച്ച്  നടക്കുന്ന കായികാധ്യാപകരുടെ  ശില്പശാല   2 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്. നേരത്തെ 3 മണി എന്ന് അറിയിച്ചത് തിരുത്തുന്നു. കായികാധ്യാപകര്‍ സമയത്തുതന്നെ പങ്കെടുക്കേണ്ടതാണ്.
അറിയിപ്പ് 


      പൊതുവിദ്യാലയങ്ങളിലെ ജൈവവൈവിധ്യ ഉദ്യാനം നടപ്പിലാക്കുന്നതിനായി ഒന്നാം ഘട്ട ഫണ്ട് താഴെ പറയുന്ന വിദ്യാലയങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്  വിദ്യാലയത്തിനു ചുറ്റുമുള്ള ജൈവ വൈവിധ്യത്തെക്കുറിച് അറിയുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമുള്ള താല്പര്യം വിദ്യാർത്‌ഥികളിൽ വളർത്തുന്നതിനും പ്രകൃതി വിഭവസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണർത്തുന്നതിനും ലക്ഷ്യമാക്കിക്കൊണ്ട് അനുവദിച്ചിട്ടുള്ള പദ്ധതിയാണ് "ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ" ബന്ധപ്പെട്ട പ്രധാനാധ്യാപകർ നടപടികൾ പൂർത്തിയാക്കാൻ സത്വരനടപടികൾ സ്വീകരിക്കേണ്ടതാണ് ആദ്യ ഗഡു അനുവദിച്ച സ്കൂളുകൾ  
1.ദേവീസഹായം യു .പി .സ്കൂൾ കോറോം ,
2. ജി .എൽ .പി. സ്കൂൾ ചൂരൽ ,
3.ജി .എൽ .പി. സ്കൂൾ രാമന്തളി ,
4.ജി .യു  .പി. സ്കൂൾ  കുറ്റൂർ,
5. പെരളം യു .പി.സ്കൂൾ ,
6.ജി .യു  .പി. സ്കൂൾ അരവഞ്ചാൽ 
 പ്രകൃതി സൗഹൃദമായി സ്കൂളിൽ ഒരു പാർക്ക് നിർമിക്കാൻ  10000 രൂപ അനുവദിച്ചു 

Wednesday, July 12, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 

              13/07/2017, 14/07/2017  എന്നീ ദിവസങ്ങളിലായി മലയാളത്തിളക്കത്തിന്റെ  പ്രി ടെസ്റ്റ് നടത്താൻ U P, H S വിദ്യാലങ്ങളിലേക്ക്  ബി .ആർ .സി  പ്രതിനിധികൾ വരുന്നതാണ് പ്രധാനാധ്യാപകർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അറിയിക്കുന്നു
                     ഓണത്തിന് ഒരു മുറം പച്ചക്കറി

12/07/2017 ബുധനാഴ്ച അസംബ്ളിയില് ചൊല്ലേണ്ട പ്രതിജ്ഞ

Tuesday, July 11, 2017

അറിയിപ്പ്


         കലകളിൽ ശോഭിക്കുന്ന -സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ  ക്ഷണിക്കുന്നു  12 -07-2017ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഉപജില്ലാവിദ്യാഭ്യാസഓഫീസിൽ എത്തിക്കേണ്ടതാണ്   എന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു  
അപേക്ഷ   സർക്കുലർ 

Monday, July 10, 2017

ടെക്സ്റ്റ് ബുക്ക് - സൊസൈറ്റി സെക്രട്ടറിമാർക്കുള്ള നിർദ്ദേശം 
സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ നിർദ്ദേശ പ്രകാരം 2017 -18 വർഷത്തെ 9 ,10  ക്‌ളാസ്സുകളിലെ EXCESS പാഠപുസ്തകങ്ങളുടെ വിവരങ്ങൾ നാളെ (11-07-2017ന് ) 5 മണിക്ക് മുൻപായി പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും എത്തിക്കേണ്ടതാണ്.

Saturday, July 8, 2017

                        സുബ്രതോ കപ്പ് ഫുട്ബോള്‍ സബ്ജില്ലാ വിജയികള്‍



              ജൂനിയര്‍        ഒന്നാം സ്ഥാനം     : ജി.എച്ച്.എസ്‌. ..എസ്‌........ .വെള്ളൂര്‍
                                         രണ്ടാം സ്ഥാനം   : AKAS GHSS പയ്യന്നൂര്‍

        സബ് ജൂനിയര്‍   ഒന്നാം സ്ഥാനം   :SABTM GHSS തായനേരി
                                     രണ്ടാം സ്ഥാനം :AVS GHSS കരിവെള്ളൂര്‍

Friday, July 7, 2017

അറിയിപ്പ്

   സർക്കാർ അനുമതിയില്ലാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പദവി വഹിക്കുന്ന മുഴുവൻ എയിഡഡ് സ്കൂൾ അധ്യാപകരുടെയും വിവരങ്ങൾ താഴെ കാണുന്ന പ്രൊഫോർമയിൽ 12/7/2017ന് മുമ്പായി എ .ഇ .ഒ.  ഓഫീസിൽ എത്തിക്കേണ്ടതാണ്   പ്രൊഫോർമ
അറിയിപ്പ്


     സമ്പൂർണയിൽ  തെറ്റ് തിരുത്താനുള്ള സമയം 7/7/2017 മുതൽ  11/7/2017 വരെഅനുവദിച്ചിട്ടുണ്ട്  സർക്കുലർ കാണുക page
അറിയിപ്പ് 

പയ്യന്നൂർ ഉപജില്ലവിദ്യാരംഗം കലാസാഹിത്യവേദി ജനറൽ ബോഡി യോഗവും പ്രഭാഷണവും (പ്രഭാഷകൻ .ശ്രീ.പി.കെ.സുരേഷ്‌കുമാർ    വിഷയം.അധ്യാപകരും വായനയും) ജൂലൈ 10 ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി.ഹാളിൽ വെച്ച് നടത്തുന്നതാണ് 

Wednesday, July 5, 2017

പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 
2016 -17  അധ്യയനവർഷം  സ്‌കൂളുകളിൽ  പഠനം  നടത്തിയ  വിദ്യാർത്ഥികൾ  ടി. സി  വാങ്ങാതെ  പഠനം  നിർത്തി  പോയതുമായ  കുട്ടികളുടെ  എണ്ണം  സ്റ്റാൻഡേർഡ്  തിരിച്ച്  എല്ലാ സമുദായവും , എസ് .സി , എസ് .ടി , ക്രിസ്ത്യൻ , മുസ്ലിം  അദർ മൈനോറിറ്റീസ്  എന്നിങ്ങനേയും, കൊഴിഞ്ഞ്‌  പോയ വിദ്യാർത്ഥികൾ  ഇല്ലാത്ത  സ്‌കൂളുകൾ  ശൂന്യ  റിപ്പോർട്ടും  എല്ലാ  ഗവ ./  എയിഡഡ് /  അൺ എയിഡഡ് സ്കൂളുകളും  10 / 7/ 2017  ന്  മുമ്പായി  ഈ  ഓഫീസിൽ  എത്തിക്കേണ്ടതാണ് .

Tuesday, July 4, 2017

പ്രൈമറി അധ്യാപകർക്കുള്ള മൈക്രോസ്കോപ്പ് ശില്പശാല 


         പജില്ലാ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക്  മൈക്രോസ്കോപ്പിന്റെ ഉപയോഗവും പ്രാഥമിക റിപ്പയറിങ്ങും പരിചയപ്പെടുത്തുന്നതിന് ശില്പശാല സംഘടിപ്പിക്കുന്നു. പയ്യന്നൂർ. ബി .ആർ .സി  യിൽ വെച്ച് 08/07/2017 ന് ശനിയാഴ്ച രാവിലെ 10 മണിക്കാണ് ശില്പശാല നടത്തുന്നത് ബന്ധപ്പെട്ട അധ്യാപകർ മൈക്രോസ്കോപ്പുമായി പങ്കെടുക്കേണ്ടതാണ്.



NB:-കേടുവന്ന മൈക്രോസ്കോപ്പ് കൊണ്ടുവരേണ്ടതാണ്
ഗൂഗിൾ മാപ്പിലെ വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ച് :   

ഗൂഗിൾ മാപ്പിൽ നൽകിയിട്ടുള്ള സ്‌കൂളിന്റെ പേര്, ഫോൺ നമ്പർ, അഡ്രസ് , പ്രവർത്തന സമയം ,ഫോട്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഇന്ന് തന്നെ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. എന്തെങ്കിലും വിവരങ്ങൾ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ഉൾപ്പെടുത്തുകയും ഏതെങ്കിലും വിവരങ്ങൾ എഡിറ്റ് ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യേണ്ടതാണ്.നാളെ നടക്കുന്ന ജില്ലാ കളക്ടർ വിളിച്ചു ചേർത്തിട്ടുള്ള ഗൂഗിൾ മാപ്പിംഗ് സംബന്ധിച്ച റിവ്യൂ മീറ്റിങ്ങിൽ ഓരോ സ്‌കൂളിന്റെയും യു ആർ എൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ മുഴുവൻ പ്രധാനാധ്യാപകരും ഗൂഗിൾ മാപ്പിങ്ങിൽ സ്‌കൂൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമാണെന്ന് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി ഉറപ്പ് വരുത്തേണ്ടതാണ്.

    വായനാ പക്ഷാചരണം 2017- 18 
    ഉപജില്ലാതല ക്വിസ് മത്സരം ------ ഹൈസ്‌കൂൾ  വിഭാഗം

വിജയികൾ 

സ്ഥാനം
പേര്

സ്ക്കൂ
1

  അഷിത .ടി.വി 

ജി .എച്ച്‌ .എസ് . തവിടിശ്ശേരി 
2

1 ) ദേവിക . പി.ടി 

ജി .എച്ച്‌ .എസ് .എസ്  മാത്തിൽ 

2 )  നിരഞ്ജന .പി 

എ .വി.എസ് . ജി .എച്ച് .എസ് .എസ് 
കരിവെള്ളൂർ