Friday, September 30, 2016

അറിയിപ്പ് 
05/ 10/ 2016 ബുധനാഴ്ച  രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് ഏകദിന ശില്പശാല നടത്തുന്നു.പ്രൈമറി പ്രധാനാധ്യാപകരും,ഹൈ സ്കൂളുകളിലെ പ്രൈമറി എസ്.ആർ.ജി.കൺവീനർമാരും  അംഗീകൃത അൺഎയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപരും നിർബന്ധമായും ശില്പശാലയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..

UID പൂർത്തീകരിച്ച സർട്ടിഫിക്കേറ്റ് അന്നേ ദിവസം കൊണ്ട് വരണം 
ബി ആർ സി ൽ നിന്നും അയച്ച ഗ്രേഡ് സംബന്ധിച്ച പൂരിപ്പിച്ച  പ്രൊഫോർമയും കൊണ്ട് വരണം 
വളരെ അടിയന്തിരം 
( കോടതിയുമായി  ബന്ധപെട്ടത് )
സംസ്ഥാനത്തെ  മുഴുവൻ വിദ്യാർത്ഥികളുടേയും  യു .ഐ .ഡി  പരിശോധിച്ച്  റിപ്പോർട്ട്  ചെയ്യാൻ  ഹൈക്കോടതി കർശന നിർദ്ദേശം  നൽകിയിട്ടുണ്ട് .  ആയതിനാൽ  5/10/2016 വൈകിട്ട്  5  മണിക്ക്  മുമ്പ്  മുഴുവൻ  വിദ്യാർത്ഥികളുടേയും  യു .ഐ .ഡി / ഇ .ഐ .ഡി നമ്പറുകൾ www.itschool.gov.in എന്ന  വെബ് സൈറ്റിലെ  Sixth working Day 2016  എന്ന  ലിങ്കിൽ  സമ്പൂർണ യുടെ  യൂസർ നെയിം , പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ  ചെയ്ത്  എന്റർ  ചെയ്യേണ്ടതാണ് .  ഇതിനകം എന്റർ ചെയ്തിട്ടുള്ള  വിവരങ്ങൾ  പരിശോധിച്ച്  കൃത്യത ഉറപ്പുവരുത്തേണ്ടതാണ് .

        ബഹു . കോടതിയുമായി ബന്ധപ്പെട്ട  വിഷയമായതിനാൽ ഇതിന് അടിയന്തിര പ്രാധാന്യം  നൽകണമെന്നും  വീഴ്ചകൾ  ഉണ്ടായാൽ  ഉത്തരവാദികളായവരുടെ  പേരിൽ  അച്ചടക്ക നടപടികൾ  സ്വീകരിക്കേണ്ടിവരും  എന്നുമറിയിക്കുന്നു. യു .ഐ .ഡി / ഇ .ഐ .ഡി ചേർക്കുന്ന ജോലി   പൂർത്തിയാക്കിയതായുള്ള  സത്യ പ്രസ്താവന  എല്ലാ  പ്രധാനാദ്ധ്യാപകരും   5/10/2016 ന്  മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  സമർപ്പിച്ചിരിക്കേണ്ടതാണ് .


Thursday, September 29, 2016

           ഉച്ചഭക്ഷണപദ്ധതി കണ്ടിജൻറ്‌ ചാർജ്2016   സെപ്റ്റംബർമുതൽ പുതുക്കിയ തുകയാണ്(150 കുട്ടികൾ വരെ 8രുപ  ,150 ന് മുകളിലുളള ഓരോ കുട്ടിക്കും 7രൂപ  ,501 മുതൽ ഓരോ കുട്ടിക്കും 6 രൂപ) സെപ്റ്റംബർ5 ന് മുമ്പുള്ളത് പഴയനിരക്കാണ്. 

പാചകത്തൊഴിലാളിവേതനം കണക്കാക്കുമ്പോൾ കുറഞ്ഞത്400  രൂപയും കൂടിയത് 475 രൂപയുമാണ്.പ്രാബല്യം2016 സെപ്റ്റംബർമുതൽ.സെപ്റ്റംബർ5 ന് മുമ്പുള്ളത് പഴയനിരക്കാണ്.
   (സ .ഉ .(സാധാ )നം 2911 / 2016 / പൊ .വി .വ തീയ്യതി 05 / 09 / 2016 )
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ഈ വർഷത്തെ ഉപജില്ലാ ശാസ്ത്ര/ഗണിതശാസ്ത്ര/പ്രവൃത്തിപരിചയ/ IT മേള കോറോം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനമായി.സെപ്റ്റംബർ 30 മുതൽ ഓൺലൈൻ എൻട്രി നടത്താവുന്നതാണ്.

Tuesday, September 27, 2016

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

N M P Second allotment 2016-17 
ഇവിടെ ക്ലിക്ക് ചെയ്യുക. 

 

Monday, September 26, 2016

  ഓണം സ്പെഷ്യൽ അരി യുമായി ബന്ധപ്പെട്ട് കണ്ടിജൻറ് ചാർജ്‌ അനുവദിക്കുന്നതിനായി സമർപ്പിച്ച പ്രപ്പോസലിൽ ചില പ്രധാന അധ്യാപകർ ക്ലാസ്സ്  തിരിച്ചുള്ള കുട്ടികളുടെ എണ്ണം (ആൺ പെൺ തിരിച്ചു )സമർപ്പിച്ചു കാണുന്നില്ല . ആയത്‌ 2 ദിവസത്തിനകം ഓഫീസിൽ എത്തിക്കേണ്ടതാണ് .

സ്കൂൾകോഡ് :
 
ക്ലാസ്സ്         ആൺ         പെൺ         ആകെ 


പ്രീപ്രൈമറി
1
2
3
4
5
6
7
8





Saturday, September 24, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2016 -17 വർഷത്തെ ശാസ്ത്രമേള നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം 28/09/ 2016 (ബുധനാഴ്ച) 2 മണിക്ക് കോറോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വെച്ച് നടക്കുന്നു.ഏവരെയും സ്വാഗതം ചെയ്യുന്നു.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2016-17വർഷത്തെ ഐ.ഇ.ഡി.സി.സ്‌കോളർഷിപ്പിനുള്ള(റിന്യൂവൽ)വിദ്യാർഥികളുടെ ലിസ്റ്റ്  28 / 09/ 2016നുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.കഴിഞ്ഞ വര്ഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ സ്കൂൾ മാറിയിട്ടുണ്ടെങ്കിൽ ഏതു സ്കൂളിലേക്കാണ് മാറിയതെന്ന് ലിസ്റ്റിൽ രേഖപ്പെടുത്തേണ്ടതാണ്.

Friday, September 23, 2016

എയ്ഡഡ് സ്കൂൾ മാനേജർ / പ്രധാനാധ്യാപകർ എന്നിവരുടെ ശ്രെദ്ധക്ക് 
     2016 - 17  വർഷത്തെ മെയിന്റനൻസ് ഗ്രാൻറ് പ്രൊപോസൽ സെപ്റ്റംബർ 30  ന് മുൻപായി സമർപ്പിക്കേണ്ടതാണ്.

Wednesday, September 21, 2016

ടെക്സ്റ്റ് ബുക്ക്  വോള്യം 11  സംബന്ധിച്ച  അടിയന്തിര മെയിൽ സന്ദേശം എല്ലാ വിദ്യാലയത്തിന്റെയും മെയിൽ ഐ ഡി  യിലേക് അയച്ചിട്ടുണ്ട് എല്ലാ  പ്രധാനാധ്യാപകരും  തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ് .ഇതുവരെയായിട്ടും  രണ്ടാം വോള്യം ആവശ്യമായ പുസ്തകങ്ങളുടെ വിവരം ഓഫീസിൽ സമർപ്പിക്കാത്തവരുടെ പേര് വിവരം മേലധികാരികളെ അറിയിക്കുന്നതാണ് മെയിൽ ലഭിച്ചില്ല എങ്കിൽ സെക്ഷൻ ക്ലാർക്ക്  നമ്പറിൽ ബന്ധപെടുക 9495359132 

Tuesday, September 20, 2016

സ്കൂൾ വാഹനങ്ങളുടെ സുരക്ഷ 
മാർഗ്ഗ നിർദ്ദേശങ്ങൾ  സർക്കുലർ 

Friday, September 9, 2016

         ഓണം സ്പെഷ്യൽ അരി വിതരണം    നടത്തിയതിനുള്ള അക്വിറ്റൻസ് , ബന്ധപ്പെട്ട വൗച്ചറുകൾ  എന്നിവ  20 / 09 / 2016 ന് മുമ്പായി എ .ഇ .ഒ .ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.കണ്ടിജൻറ് ചാർജ് അനുവദിക്കുന്നതിന്നായി അരിയുടെ അളവ് (കിലോഗ്രാമിൽ),മാവേലിസ്റ്റോറിൽ നിന്നുള്ള ദൂരം (കിലോമീറ്ററിൽ )എന്നിവയും വൗച്ചറുകളിൽ സൂചിപ്പിക്കണം.

എല്ലാവര്ക്കും  ഹൃദയം നിറഞ്ഞ   ഓണം, ബക്രീദ് ആ ശംസകൾ 

    ഓണം സ്പെഷ്യൽ അരി വിതരണം 2016 

ഇതുവരെയും ഓണം സൗജന്യ അരി വിതരണം പൂർത്തിയാക്കാത്ത സ്‌കൂളുകളിൽ 10 / 09 / 16 ,  11 / 09 / 16  എന്നീ തിയതികൾക്കകം വിതരണം പൂർത്തിയാക്കേണ്ടതാണന്ന് പൊതുവിദ്യാഭ്യസ ഡയറക്‌ടർ അറിയിച്ചു .

Wednesday, September 7, 2016

അറിയിപ്പ് 
ഓണം സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച് നിർദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

ഉപജില്ലയിലെ   പ്രധാനാധ്യാപകരുടെയും  സൊസൈറ്റി  സെക്രട്ടറി മാരുടെയും  അടിയന്തിര യോഗം  

 08 -09 -2016  നു ഉച്ചയ്ക്ക് ശേഷം 3 മണിക്  പയ്യന്നൂർ ബി ആർ സി ഹാളിൽ   വെച്ച് നടക്കും ബന്ധപ്പെട്ടവർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 

അജണ്ട 
1  രണ്ടാം വോള്യം  ടെക്സ്റ്റ്  ബുക്ക്  വിതരണം 
2 ഉച്ചഭക്ഷണ പദ്ധതി 
3  വിവിധ മേളകൾ 

Tuesday, September 6, 2016

അറിയിപ്പ് 
ജൂലൈ/ഓഗസ്റ്റ് മാസത്തെ ശമ്പള ബിൽ ഇന്നർ ഷീറ്റിന്റെ പകർപ്പ് സമർപ്പിക്കാത്തവർ ഇന്ന് 3 മണിക്ക് മുമ്പ് തന്നെ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പ് 
ഓണം സ്പെഷ്യൽ അരിയുടെ ഇൻഡന്റ് ബന്ധപ്പെട്ട മാവേലി സ്റ്റോറുകളിൽ നൽകിയിട്ടുണ്ട്.ഓണത്തിന് മുമ്പ് തന്നെ അരി കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്.

Saturday, September 3, 2016

അറിയിപ്പ് 
05.09.2016.നുള്ള കോൺഫെറെൻസിൽ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.ടെക്സ്റ്റ് ബുക്ക്,പാദവാർഷിക പരീക്ഷ എന്നിവയാണ് പ്രധാന അജണ്ട.3 മാസത്തിൽ കൂടുതൽ ലീവ് എടുത്തവരുണ്ടെങ്കിൽ അവരുടെ വിവരം അന്ന് സമർപ്പിക്കേണ്ടതാണ്.

Thursday, September 1, 2016

അധ്യാപകദിനാഘോഷം  നോട്ടീസ് 
കണ്ണൂർ  വിദ്യാഭ്യാസ ഉപഡയറക്ടരുടെ  ഉത്തരവ് പ്രകാരം തസ്തിക നഷ്ടം സംഭവിച്ച  സംരക്ഷിത  അദ്ധ്യാപകരെ   വിവിധ   വിദ്യാലയങ്ങളിൽ  പുനർവിന്യസിച്ചിട്ടുണ്ട് .  അദ്ധ്യാപകരെ  വിടുതൽ ചെയ്യുന്നതിനും   ജോലിയിൽ പ്രവേശിപ്പിക്കുന്ന ത്തിനുമുള്ള  നടപടികൾ  ബന്ധപ്പെട്ട  വിദ്യാലങ്ങളിലെ  മാനേജർമാരും   പ്രധാനാദ്ധ്യാപകരും  സ്വീകരിക്കേണ്ടതാണ്
ലിസ്റ്റ്   ഉത്തരവ് 
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

എല്ലാ പ്രധാനാധ്യാപകരും ജൂലൈ  മാസത്തെ ശമ്പള ബില്ലിന്റെ ഇന്നർ ഷീറ്റിന്റെ പകർപ്പ് സെപ്റ്റംബർ 3 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
അറിയിപ്പ് 
സൂചന : പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ - QIP/ (1)/41500/16 തീയതി  : 31.08.16 
        2016 സെപ്റ്റംബർ 2 നു നടത്താൻ ഇരുന്ന പരീക്ഷകൾ മാറ്റിവച്ചതായും ഈ പരീക്ഷകൾ സെപ്റ്റംബർ 08 നു അതെ ടൈം ടേബിൾ പ്രകാരം നടത്താൻ മേൽ സൂചന പ്രകാരം നിർദേശിച്ചിരിക്കുന്നു.