Saturday, January 30, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സ്കൂൾ പാചക തൊഴിലാളികളുടെ 2015 വർഷത്തെ ഉത്സവബത്ത 1110/-രൂപ നിരക്കിൽ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.ഈ തുക കണ്ടിജന്റ് തുകയിൽ നിന്നും പിൻവലിച്ച് പാചകത്തൊ ഴിലാളികൾക്ക്  വിതരണം ചെയ്യേണ്ടതാണ് .ഉത്തരവ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കാലിചാക്ക് വില്പന ഇനത്തിൽ ലഭിക്കുന്ന വില്പനനികുതി വിഹിതം ഉൾപ്പെടെയുള്ള തുക ഈ ഓഫീസിൽ നേരിട്ട് അടക്കുകയും രസീത് കൈപ്പറ്റുകയും ചെയ്യണം..വിശദ വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, January 28, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 


30.01.16  ന് നടക്കേണ്ട ക്ലസ്റ്റർ  മാറ്റിവെച്ചിരിക്കുന്നു  പുതുക്കിയ  തീയ്യതി പിന്നീട്  അറിയിക്കുന്നതാണ്
അറിയിപ്പ് 
ആലക്കാട്  ദേവീസഹായം എൽ.പി.സ്കൂൾ സുവർണജൂബിലിയുടെ ഭാഗമായി 31.01.2016.ഞായറാഴ്ച രാവിലെ 10 മണിക്ക് എൽ.പി,യു.പി,എച്.എസ് കുട്ടികൾക്കായി പൊതുവിജ്ഞാനപ്രശ്നോത്തരി, 1,2 ക്ലാസ്സിലെ കുട്ടികൾക്കായി കടങ്കഥാമത്സരം,രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണക്ലാസ്സ്‌ എന്നിവ നടത്തുന്നു.ഒരു സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിലും പെട്ട 2 കുട്ടികളടങ്ങുന്ന ടീമിന് പങ്കെടുക്കാം.

Saturday, January 23, 2016

അറിയിപ്പ്


കണ്ണൂര്‍, തളിപ്പറമ്പ് ,തലശ്ശേരിവിദ്യാഭ്യസജില്ലകളിലെപ്രൈമറിഅധ്യാപകര്‍ക്ക്പ്രൊബേഷന്‍ ഡിക്ലെറേഷന്വേണ്ടിയുള്ളഐ.സി.ടിബേസിക്ട്രെയിനിങ്ങ് 28/01/2016 മുതല്‍ 04-02-2016 വരെ
( 6ദിവസത്തേക്ക്) ഐ.ടി.സ്ക്കൂള്‍ ജില്ലാറിസോഴ്സ്സെന്ററില്‍(മുന്‍സിപ്പല്‍ഹൈസ്ക്കൂള്‍, കണ്ണൂര്‍) വച്ച്നടക്കുന്നു.പരിശീനംആവശ്യമുള്ളഎല്ലാഅധ്യാപകരേയുംപങ്കെടുപ്പിക്കാനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന്അഭ്യര്‍ത്ഥിക്കുന്നു.

                                                                                               എ .ഇ .ഒ അറിയിക്കുന്നു

Friday, January 22, 2016


26/ 01 / 2016  ന്  എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിൽ ഹാജരാകണം 

LSS/USS പരീക്ഷ അറിയിപ്പ് 
                  Online Registration, Editing എന്നിവ ചെയ്യാനുള്ള സമയം 22.01.16 നു 3 മണിക്ക്  അവസാനിക്കുന്നതാണ്. ഏതെങ്കിലും സ്കൂളുകൾ ചെയ്യാൻ ബാക്കി ഉണ്ടെങ്കിൽ അതിനു മുൻപായി  ചെയ്തു തീർക്കേണ്ടതാണ്.
 വിദ്യാർത്ഥികളുടെ registration  പൂർത്തിയായതിനു ശേഷം downloads ഇൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ പ്രിന്റ്‌ ഔട്ട്‌  ഇത് വരെ സമർപ്പിച്ചിട്ടില്ലാത്ത പ്രധാനധ്യാപകർ പ്രിന്റൌട്ട്  ഒപ്പ് വച്ച് 23.01.16 നു 5 മണിക്ക് മുന്പായി തന്നെ ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്. get report  സമർപ്പിചിട്ടുള്ള സ്കൂളുകൾ ഫൈനൽ റിപ്പോർട്ട്‌ തന്നെ നിര്ബന്ധമായും സമർപ്പിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഇത് മെയിൽ അയക്കരുത്.

Wednesday, January 20, 2016

പയ്യന്നൂർ ഉപജില്ലാ സംസ്കൃത കൗൺസിൽ 

സംസ്കൃതം  സ്കോളർഷിപ്പ് പരീക്ഷ  2015-16 


        പയ്യന്നൂർ ഉപജില്ലയിലെ  യു .പി .വിഭാഗം സംസ്കൃതം വിദ്യാർത്ഥികൾക്കായുള്ള സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2016  ജനുവരി 29 ന് രാവിലെ 10.30 ന് ബി.ഇ.എം.എൽ .പി. സ്കൂളിൽ   പയ്യന്നൂരിൽ വെച്ച് നടക്കുന്നു.ഓരോ വിദ്യാലയത്തിൽ   നിന്നും  5,6,7ക്ലാസിൽ നിന്ന് രണ്ട് കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ് . 

 


കൺവീനർ 
 ഉപജില്ലാ സംസ്കൃത കൗൺസിൽ

Tuesday, January 19, 2016

LSS/USS പരീക്ഷ അറിയിപ്പ് 
                  Online Registration ചെയ്യാനുള്ള തീയതി ജനുവരി 20 വരെ നീട്ടിയിരിക്കുന്നു. ഇനി Registration ചെയ്യാൻ ബാക്കി ഉള്ള സ്കൂളുകൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.
           താഴെ പറയുന്ന സ്കൂളുകൾ  രജിസ്റ്റർ  ചെയ്ത വിവരങ്ങൾ ഇത് വരെ finalise ചെയ്തതായി കാണുന്നില്ല. സമയബന്ധിതമായി ഇത്  പൂർത്തീകരിക്കേണ്ടതാണ് എന്ന്  ഓർമ്മിപ്പിക്കുന്നു.  
13926
 ചില സ്കൂളുകൾ  get report  സമർപ്പിക്കുന്നതായി കാണുന്നു. വിദ്യാർത്ഥികളുടെ registration  പൂർത്തിയായതിനു ശേഷം downloads ഇൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ പ്രിന്റ്‌ ഔട്ട്‌ ആണ് പ്രധാനധ്യാപകർ ഒപ്പ് വച്ച് സമർപ്പിക്കേണ്ടത്‌. യാതൊരു കാരണവശാലും ഇത് മെയിൽ അയക്കരുത്. ഈ ഓഫീസിലെ 7,8 തീയതികളിലെ മെയിൽ നിർദേശങ്ങൾ ശ്രെദ്ധിക്കുക.

Saturday, January 16, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഒരു രജിസ്റ്റർ കൂടി തയ്യാറാക്കേണ്ടതുണ്ട്.സർകുലർ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, January 14, 2016

അറിയിപ്പ് 
നാളെ (15.01.2016)രാവിലെ 10 മണിക്ക് അടിയന്തര MEC യോഗം മുൻസിപ്പൽ ഹാളിൽ വെച്ച്  നടത്തുന്നു.(AWP 2016-17)പ്രധാനാധ്യപകർ പൂരിപ്പിച്ച സ്കൂൾ പ്ലാൻ ഫോർമാറ്റ്‌ നിർബന്ധമായും കൊണ്ടുവരണം.
അറിയിപ്പ്  
            2016-17 വർഷത്തിൽ ഒഴിവു വരുന്ന പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക്  പ്രൊമോഷൻ വഴി നിയമനം നല്കുന്നതിന്  അർഹരായ ഗവൺമെന്റ്   പ്രൈമറി അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന്  നിശ്ചിത പ്രൊഫൊർമ 2 കോപ്പി പൂരിപ്പിച്ചു 25.01.16 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 31.05.16 നു 50 വയസ്  പൂർത്തിയായവരെ സീനിയോരിറ്റി പട്ടികയിൽ ഉൾപ്പെടുത്തുവാൻ അർഹതയുള്ളവരായി കണക്കാക്കാവുന്നതാണ്. 
16-01-2016 ന് കണ്ണൂരിൽ GVHSS SPORTS KANNUR 10.30 AMവെച്ച് നടക്കുന്ന ന്യുമാത്സ് ജില്ലാ മത്സരത്തിലേക്ക് പയ്യന്നൂർ ഉപ്ജില്ലയെ പതിനിധീകരിച്ചു പങ്കെടുക്കേണ്ടവർ  ബന്ധപെട്ട വിദ്യാലയങ്ങൾ ശ്രദ്ധിക്കണം ഹാൾ ടികെറ്റ് ഓഫീസു മായി ബന്ധപെടുക 
1 സായൂജ് പി  കാനായി നോർത്ത് യു പി 
2 സുരാജ് പി  കാനായി നോർത്ത് യു  പി 
3 ഋ തു ദേവ് എസ് മധു ദേവി സഹായം യു പി      കോറോം 
4 അനുഗ്രഹ സുരേഷ് ജെ എം യു പി  ചെറുപുഴ 

5 നന്ദിത കെ  പേരുൽ യു  പി  പേരുൽ 
6 ആദിത്യ പവിത്രൻ കരിവെള്ളൂർ നോർത്ത്‌ യു പി 
7ആബിത ടി   ഗവ യു  പി  കുറ്റൂർ 
8 അരുണ്‍  കെ  സെൻട്രൽ യു  പി  കേളോത്ത് 

Saturday, January 9, 2016

അറിയിപ്പ് 
             എല്ലാ പ്രധാനധ്യാപകരും ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രോഫോർമ  download ചെയ്തു സേവ് ചെയ്തതിനു ശേഷം അത്  പൂരിപ്പിച്ച്  dsectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക്  മെയിൽ ചെയ്യുകയും അതിന്റെ പ്രിന്റ് ഔട്ട്‌ 11.01.2016 നു ഉള്ള പ്രധാനാധ്യാപക യോഗത്തിൽ കൊണ്ടുവരെണ്ടതുമാണ്. എല്ലാ സ്കൂളുകൾക്കും പ്രോഫോർമ ഇമെയിൽ മുഖാന്തരവും പ്രോഫോർമ അയച്ചിട്ട് ഉണ്ട്.  അറബിക്, ഉറുദു, സംസ്കൃതം അധ്യാപകരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ കൂടി പ്രൊഫൊർമയിൽ ഉൾപ്പെടുതെണ്ടതാണ്.
 പ്രോഫോർമക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക 
LSS/USS പരീക്ഷ 2015-16 
          2015-16 വർഷത്തെ LSS/USS പരീക്ഷയുടെ രജിസ്ട്രേഷൻ  ചെയ്യാനുള്ള സൈറ്റ് ലഭ്യമാണ്. സൈറ്റിൽ login ചെയ്യാൻ ഉള്ള user name, password, മറ്റ്  നിർദേശങ്ങൾ എന്നിവ എല്ലാ സ്കൂളുകൾക്കും ഇമെയിൽ മുഖാന്തിരം അയച്ചിട്ടുണ്ട്. മെയിൽ കിട്ടാത്ത സ്കൂളുകൾ അവരുടെ മെയിൽ വിലാസത്തിൽ നിന്നും dsectionaeopnr@gmail.com  എന്ന വിലാസത്തിലേക്ക്  ഇമെയിൽ മുഖാന്തരം വിവരം അറിയിക്കേണ്ടതാണ്. 16.01.2016 നു മുൻപായി  രജിസ്ട്രേഷൻ പൂർത്തിയാക്കെണ്ടതാണ് . 

രജിസ്റ്റർ  ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, January 8, 2016

അറിയിപ്പ്  
      പയ്യന്നൂർ  ഉപജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി പ്രധാനധ്യാപകരുടെ യോഗം 11.01.2016 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ BRC  ഹാളിൽ വച്ച് ചെരുന്നതായിരിക്കും. യോഗത്തിൽ എല്ലാ പ്രധാനധ്യാപകരും  സ്റ്റാഫ്‌ ലിസ്റ്റിന്റെ പ്രിന്റൗറ്റ് നിർബന്ധമായും  കൊണ്ടുവരേണ്ടതും  അതിനു മുൻപായി  dsectionaeopnr@gmail.com എന്ന വിലാസത്തിലേക്ക്  സ്റ്റാഫ്‌  ലിസ്റ്റ്  ഇമെയിൽ ചെയ്യേണ്ടതുമാണ്. 

Thursday, January 7, 2016

 വിദ്യാരംഗം സാഹിത്യ ശില്പശാല 
ഉപജില്ല വിദ്യാരംഗം  സാഹിത്യോത്സവം ജനു.9ന്  ശനിയാഴ്ച വെള്ളൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടത്തുന്നു.വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
LSS/USSപരിശീലനം 
    കാങ്കോൽ-ആലപ്പടമ്പ്  സി.ആർ.സിയുടെ നേതൃത്വത്തിൽ ഗവ എൽ പി സ്കൂൾ വലിയചാലിൽ  വെച്ച് 14.01.2016 ന് പ്രൈമറി അധ്യാപകർക്ക്‌ LSS/ USS പരിശീലനം നല്കുന്നു.താല്പര്യമുള്ള  അധ്യാപകർക്ക്(മറ്റുസി.ആർ.സി.കളിലുള്ളവർക്കും)
പങ്കെടുക്കാവുന്നതാണ്.(U.P.S -1   L.P.S -1 )
ഫോണ്‍ നമ്പർ -9400562636

Monday, January 4, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2015-16 അധ്യയന വർഷത്തേക്കുള്ള അധ്യാപകരുടെ അന്തർജില്ല സ്ഥലം മാറ്റതിനുള്ള അപേക്ഷ ഓണ്‍ലൈനിൽ സമർപ്പിച്  രണ്ടു കോപ്പി ഓഫീസിൽ 16.01.2016 നുള്ളിൽ സമർപ്പിക്കേണ്ടതാണ് 
ഭാരത് സ്കൌട്ട് -റെഡ് ക്രോസ് സ്റ്റാമ്പിന്റെ തുക അടക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ഓഫീസിൽ  അടക്കേണ്ടതാണ്.
2016-2017  ടെക്സ്റ്റ്‌  ബുക്ക്‌  ഇന്ടെന്റ്റ്  ഒപ്പ് രേഖ പെടുത്തിയ പ്രിന്റ്‌  ഔട്ട്‌  09-01-2016  ന്  5 മണിക്ക്  മുപായി  ഓഫീസിൽ ലഭിച്ചിരിക്കണം .യാതൊരു  ഇളവും അനുവദിക്കുന്നതല്ല 
എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 

Sunday, January 3, 2016

                       മുകുളം പദ്ധതി 2016 
പദ്ധതിയുടെ സമഗ്രമായ നടത്തിപ്പു മായി ബന്ധപെട്ട് എല്ലാ ഹൈ സ്കൂൾ പ്രധാനാധ്യപകരുടെയും ,എസ്‌ ആർ ജി കണ്‍ വീനർ മാരുടെയും ,പി  ടി എ പ്രസിഡണ്ട്‌ മാരുടെയും സംയുക്ത യോഗം നാളെ 04-01-2016 രാവിലെ 9.30 മുതൽ ഉച്ചവരെ പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വെച്ച് നടക്കുന്നതാണ് .എല്ലാവരും നിര്ബന്ധമായും പങ്കെടുക്കണം എന്ന് എ ഇഒ  അറിയിക്കുന്നു  

Saturday, January 2, 2016

*2016-17 അദ്ധ്യായന വർഷത്തേക്കാവശ്യമായ 1 

മുതൽ 10 വരെ ക്ലാസുകളിലെ 

പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ 

ഓണ്‍ലൈനായി 2016 ജനുവരി 2 മുതൽ 8 വരെ 

നൽകാവുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ 

it@school വെബ്സൈറ്റിലെ Text Book Supply 

Monitoring System എന്ന ലിങ്കിലൂടെതന്നെയാണ് 

ഇന്റന്റ് ചെയ്യേണ്ടത്. സ്കൂളുകൾക്ക് ഇന്റന്റ് 

ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ .... * 

*സർക്കുലർ*PRINT OUT  2  കോപ്പി  ഓഫീസിൽ  

സമർപ്പിക്കണം 
കണ്ണൂർ റവന്യു കലോൽസവം മത്സര ക്രമം

Friday, January 1, 2016

പയ്യന്നൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം 

2015 ഡിസംബർ 28 മുതൽ 31 വരെ 

 AKSGVHSS PAYYANUR