Wednesday, May 31, 2017

ബഹു:കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ സ്‌കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആരോഗ്യം, മഴക്കാലം,വിവിധ രോഗങ്ങൾ തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട്  ആകാശവാണി എ എം റേഡിയോ നിലയങ്ങളിലൂടെ വിദ്യാർത്ഥികൾക്കും  രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്ദേശം  നൽകുന്നു. ഇത് 01-06-2017 ന് രാവിലെ 08:30 നും 11:00 മണിക്കുമിടയിൽ തുടർച്ചയായി കേരളത്തിലെ ആകാശവാണി എ എം നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ബഹു:ആരോഗ്യ വകുപ്പ് മന്ത്രിയുടെ സന്ദേശം വിദ്യാർത്ഥികളെ കേൾപ്പിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ മുഴുവൻ പ്രധാനാധ്യാപകരും കൈക്കൊള്ളണമെന്ന് ഡി പി ഐ ഓഫീസിൽ നിന്നും അറിയിക്കുന്നു. 

Directions from DPI Office:Page 1, Page 2

പയ്യന്നൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ എന്ന ഔദ്യോഗിക പദവിയിൽ നിന്നും ഞാൻ ഇന്ന് വിരമിക്കുകയാണു .കഴിഞ്ഞ ഒരു വർഷമായി എനിക്ക് തന്ന സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നോടൊപ്പം സീനിയർ സൂപ്രണ്ട് ശ്രീ സി കെ പുരുഷോത്തമനും സീനിയർ ക്ലർക് ശ്രീമതി രതിയും ഈ ഓഫീസിൽ നിന്നും വിരമിക്കുന്നു .എല്ലാവര്ക്കും നന്മ നിറഞ്ഞ പുതു അക്കാഡമിക് വർ ഷം ആശംസിക്കന്നു 

രാമദാസൻ  പി


അറിയിപ്പ് 

ജൂൺ മാസത്തെ അരി സപ്ലൈകോ-യിൽ  നിന്നും എടുത്ത ഉടൻ തന്നെ ചാക്ക് തുറന്നു നോക്കി അരി കേട് വരാത്തതാണെന്നു ഉറപ്പു വരുത്തി മാത്രമേ കുട്ടികൾക്ക് ഉച്ചഭക്ഷണതിന്ന് ഉപയോഗിക്കാൻ പാടുള്ളു എന്ന് അറിയിക്കുകയാണ്.
 
 ജൂൺ മാസത്തെക്ക് എടുത്ത അരി കേടു വന്നിട്ടുള്ളതായി കണ്ടുവെന്ന് ചില പ്രധാനാധ്യാപകർ ഈ  ഓഫീസിലേക്ക് റിപ്പോർട്ടു ചെയ്തതിൻറെ  വെളിച്ചത്തിൽ ജൂൺ 1 ന് മുമ്പ് തന്നെ അരി ചാക്ക് തുറന്നു നോക്കി പരിശോധിച്ചു   കേടു വരാത്തതാണെന്നു ഉറപ്പു വരുത്തേണ്ടതാണ്.

Monday, May 29, 2017

26 /05/17 ന് ഈ  ഓഫീസിൽനിന്നും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്(sixth working  day  details )   ഇ-മെയിൽ ആയി  അയച്ചിരുന്ന,  കുട്ടികളുടെ പേരുവിവരങ്ങൾ  എഴുതുന്നതിനുള്ള  പ്രൊഫോർമയിൽ  കുട്ടികളുടെ പേരിനു നേരെ കുട്ടികളുടെ ആധാർ നമ്പർ  കുടി ഉൾപ്പെടുത്തണമെന്ന് അറിയിക്കുന്നു.

Sunday, May 28, 2017

2017 ജൂൺ  മാസത്തെ അരിയുടെ ഇൻഡൻറ്, സപ്ലൈകോ / മാവേലിസ്റ്റോർ  എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട് .ജൂൺ 1 നു മുമ്പായിത്തന്നെ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്നും നിന്നും അരി എടുക്കേണ്ടതാണ്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സ്കൂൾ തുറക്കുന്ന ദിവസം തന്നെ നൽകണമെന്നും അറിയിക്കുന്നു .
HM CONFERENCE ON 30-05-2017 

പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെയും ഒരു യോഗം 30-05-2017 ന് ചൊവ്വാഴ്ച   രാവിലെ 10 :30 നു പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നതാണ്. മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത്പങ്കെടുക്കേണ്ടതാണ്.

പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈ സ്‌കൂളുകളിലെ പ്രധാനാധ്യാപകർ പ്രതിനിധിയെ പങ്കെടുപ്പിക്കേണ്ടതാണ്.

അജണ്ട:
  • പ്രവേശനോത്സവം
  • യൂണിഫോം വിതരണം 
  • 2017-18 അക്കാദമിക് വർഷത്തെ പ്രവർത്തനങ്ങൾ 

  • ഗവ:എൽ പി സ്‌കൂൾ പ്രധാനാധ്യാപകർ ഈ ദിവസം ജി എൽ പി എസ് വെളളൂരിൽ നിന്നും സ്‌കൂൾ യൂണിഫോം കൈപ്പറ്റേണ്ടതാണ്.


Saturday, May 27, 2017

വളരെ അടിയന്തിരം - സമയബന്ധിതം 
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 

1) LP സ്കൂളിൽ 150 ൽ അധികവും (1  മുതൽ 4 വരെയോ 5 വരെയോ) UP സ്കൂളിൽ 100 ൽ അധികവും  1  മുതൽ 7  വരെയുള്ള സ്കൂളുകളിൽ   LP 150 ൽ അധികവും അല്ലെങ്കിൽ  UP - 100 ൽ അധികവും  എന്നിങ്ങനെ കുട്ടികൾ ഉള്ള സ്കൂളുകളിൽ  2016-17  വർഷം പ്രധാനാധ്യാപകരെ സഹായിക്കാൻ (HTV) സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂളുകളോ നിയമിക്കപ്പെട്ട അധ്യാപകരെ തിരികെ വിളിച്ചു ഇപ്പോൾ ഒഴിവു ഉള്ള സ്കൂളുകളോ ഉണ്ടെങ്കിൽ  ആ വിവരം 27.05.17  ന്  2  മണിക്ക് മുൻപായി csectionaeopnr@gmail.com മെയിലിലേക് വിവരം അറിയിക്കേണ്ടതാണ്.
2) പ്രധാനാധ്യാപകർ ഇമ്പ്ലിമെന്റിങ് ഓഫീസർമാരായിട്ടുള്ള സ്കൂളുകളിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂളുകളോ നിയമിക്കപ്പെട്ട അധ്യാപകരെ തിരികെ വിളിച്ചു ഇപ്പോൾ ഒഴിവു ഉള്ള സ്കൂളുകളോ ഉണ്ടെങ്കിൽ  ആ വിവരം 27.05.17  ന്  2  മണിക്ക് മുൻപായി csectionaeopnr@gmail.com മെയിലിലേക് വിവരം അറിയിക്കേണ്ടതാണ്.
            ഗവ സ്കൂളുകളിൽ മേൽ പറഞ്ഞ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും അത് ഒഴിവായി കണക്കാക്കി ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

VERY URGENT: TO ALL HMs
പാഠപുസ്തക വിതരണം - പാഠപുസ്തക ഓഫീസറുടെ അടിയന്തിര സന്ദേശം: CLICK HERE

Friday, May 26, 2017

                                          അറിയിപ്പ് 

 ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട് ആറാം  സാധ്യായ  ദിവസത്തെ  സ്കൂൾ  കുട്ടികളുടെ  എണ്ണം പ്രത്യേക  ഫാറത്തിൽ 9/ 6/2017 ന് വൈകുന്നേരം  5 മണിക്ക് മുമ്പായി  എ ഇ ഒ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .ഫാറങ്ങളുടെ മാതൃകയും  ഇതുസംബന്ധിച്ച  നിർദ്ദേശങ്ങളും  എല്ലാ സ്കൂളിലേക്കും ഇ-മെയിൽ ആയി  അയച്ചിട്ടുണ്ട് .
ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ ഐടി @ സ്‌കൂൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ അടിയന്തിര നിർദേശം:
ഈ വർഷത്തെ ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച ഇന്ന് വരെയുള്ള സ്റ്റാറ്റസ് IT@SCHOOL WEB SITE ൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അടിയന്തിര സന്ദേശവും ഉപഡയറക്ടർ ഓഫീസിൽ നിന്നും അയച്ചു തന്ന ലിസ്റ്റും താഴെ നൽകുന്നു.. മുഴുവൻ പ്രധാനാധ്യാപകരും സൊസൈറ്റി സെക്രെട്ടറിമാരും ഈ വിഷയത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. 

Thursday, May 25, 2017

മുഴുവൻ ഗവ:/ എയ്ഡഡ് സ്‌കൂൾ പ്രധാനധ്യാപകരുടെയും ശ്രദ്ധക്ക്: അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്‌കൂളുകളുടെ വിവരം നൽകുന്നത് സംബന്ധിച്ച് 

     താങ്കളുടെ സ്‌കൂളിനടുത്തായി അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ വിവരം അടിയന്തിരമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

Tuesday, May 23, 2017

എല്ലാപ്രൈമറി  സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം 
ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ്  ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി  പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം  എന്ന്  അറിയിക്കുന്നു  


2017þ18 A[yb\ hÀjw þH¶mw ¢mÊn {]thi\w t\Snb
                   Ip«nIfpsS F®w þ kw_Ôn¨v.


 2017þ18 A[yb\ hÀjw H¶mw ¢mÊn \mfnXphsc {]thi\w t\Snb Ip«nIfpsS F®w _lpam\s¸« hnZym`ymk hIp¸v a{´n ASnb´ncambn Bhiys¸«ncn¡p¶p.  BbXn\m ]pXnb A[yb\ hÀjt¯¡v H¶mw ¢mÊn CXphscbpw {]thi\w t\Snbn«pÅ Ip«nIfpsS F®w, sF.Sn. @ kvIqÄ X¿mdm¡nbn«pÅ Hm¬sse³ tkm^väv shbdn 23.05.2017, 4 aWnbv¡v ap¼mbn F³{Sn \S¯p¶Xn\pÅ ASnb´nc നടപടികൾ പ്രധാനാധ്യാപകർ കൈക്കൊള്ളേണ്ടതാണ്.
അറിയിപ്പ് 
( പൊതുവിദ്യാഭ്യാസ  ഡയറക്ടറുടെ  സർക്കുലർ  നമ്പർ  എൻ .എം  (എ )               1 / 36 7 8 2 / 1 7 / ഡി .പി .ഐ  തീയതി  17 .5 .2017 ).

സ്‌കൂൾ തുറക്കുന്നതിന് മുമ്പായി, ഉച്ചഭക്ഷണം  വിതരണം  നടക്കുന്ന  എല്ലാ  സ്‌കൂളുകളിലെയും  വാട്ടർ  ടാങ്ക് കളും, കിണറുകളും  വൃത്തിയാക്കേണ്ടതും , കിച്ചൺ,  ഡൈനിങ്  ഹാൾ,  പരിസരം  എന്നിവയുടെ  വൃത്തി  ഉറപ്പു വരുത്തുന്നതിനാവശ്യമായ  നടപടി ബന്ധപ്പെട്ട  പ്രധാനാധ്യാപകർ  സ്വീകരിക്കേണ്ടതാണ് .   കിണറിൽ നിന്ന് വെള്ളം എടുക്കുന്ന സ്‌കൂളുകൾ വാട്ടർ  സാമ്പിൾ  പരിശോധനക്ക്  വിധേയമാക്കേണ്ടതാണ് .ഇതുസംബന്ധിച്ചുള്ള  ഒരു റിപ്പോർട്ട് മെയ് 30 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. 

Monday, May 22, 2017



 *****എയ്ഡഡ് സ്‌കൂളുകൾ മാത്രം *********
2017 -2018  വർഷത്തെ യൂണിഫോം വിതരണം സംബന്ധിച്ചു താഴെ ചേർത്ത കാര്യങ്ങൾ ഉടൻ തന്നെ എഫ് വിഭാഗത്തിൽ സമർപ്പിക്കണം 
സ്‌കൂളിന്റെ പേര് , പണമിടപാട് നടത്തുന്ന ട്രഷറി യുടെ പേര് , ഡിഡി ഒ കോഡ് (ഉദാ "1904 16B 115 )
സ്പെഷ്യൽ ടി എസ് ബി  അക്കൗണ്ട് നമ്പർ ,ടി എസ് ബി  പാസ്ബുക്ക് മുൻ പേജ് കോപ്പി ,ഹെഡ് മാസ്റ്ററുടെ പേര്   മൊബൈൽ നമ്പർ  എന്നിവ 
ഗവ / എയ്ഡഡ് സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗത്തെ സംബന്ധിച്ചു രണ്ട് ഫോറങ്ങളിൽ വിവരം  2 8 -0 5 -2017 ന് മുപായി ഓഫീസിൽ സ്റ്റാറ്റിസ്റ്റിക്‌സ് എഫ് വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ് 

ഫോറം  1                             ഫോറം 2    
വൃക്ഷ തൈ വിതരണം സ്‌കൂളുകൾക്ക് നേരിട്ട് നൽകുന്നതല്ല പകരം മെയ് 26 മുതൽ കോത്തായി മുക്ക് (ഹൈവേ സൈഡ് ) എന്ന സ്ഥലത്തു വെച്ച് വിതരണം ചെയ്യുന്നുണ്ട്  സ്‌കൂളുകൾ 31 -05 -2017 മുപായി വൃക്ഷ തൈ ആവശ്യാനുസരണം കൈപ്പറ്റേണ്ടതാണ്  

Saturday, May 20, 2017

                                                 അറിയിപ്പ് 

ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട്  2017 -1 8  ജൂൺ മാസം  മുതൽ  സൂക്ഷിക്കേണ്ട  N M P -1 , K 2 , കുക്ക് റെസിപ്റ്റ്  എന്നിവയുടെ മാതൃക 
സ്‌കൂൾ  E- MAIL ID യിൽ  അയച്ചിട്ടുണ്ട് .

Friday, May 19, 2017


പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം നാളെ  20-05-2017 രാവിലെ 11 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച്  നടക്കുന്നതാണ് എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണം 
  അജണ്ട 
2017 -18  ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പ് 
ഓൺലൈൻ വഴി നൽകൽ 

Thursday, May 18, 2017

എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

Wednesday, May 17, 2017

                                                     അറിയിപ്പ് 

ഉച്ച ഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട്  ഓഡിറ്റിനായി  സമർപ്പിച്ചിരുന്ന രജിസ്റ്ററുകളും  റിക്കാർഡുകളും   17 / 05 / 17  മുതൽ സ്കൂളിലേക്ക് തിരികെ കൊണ്ടുപോകാവുന്നതാണെന്ന്  അറിയിക്കുന്നു . .

Monday, May 15, 2017

2017 ലെ എൽ എസ് എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാലയങ്ങളുടെ പേരും  വിദ്യാലയത്തിൽ ലഭിച്ച എൽ എസ് എസ്  നേടിയ കുട്ടികളുടെയും വിവരങ്ങൾ ചുവടെ ചേർക്കുന്നു .വിജയികളായവർക്ക് വിദ്യാലയത്തിനും  ബ്ലോഗിന്റെ എല്ലാവിധ ആശംസകളും നേരുന്നു  
ലിസ്ററ് കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക 


അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി  പുതിയ കിച്ചൺ ഉപകരണങ്ങൾ വാങ്ങുന്നതിന് 78  സ്കൂളുകൾക്ക് 5000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.പ്രസ്തുത ആവശ്യത്തിന് അനുവദിച്ചതാണെങ്കിലും 2016-17 അധ്യയനവർഷം മുതൽ പാചകത്തിന് ഗ്യാസ് ഉപയോഗിക്കാൻ തീരുമാനം കൈക്കൊണ്ട സാഹചര്യത്തിൽ LPG കണക്ഷനെടുത്ത 2 ഗ്യാസ് അടുപ്പു (ഒരു ചെറുതും ഒരു വലുതും)വാങ്ങുന്നതിനു ടി തുക വിനിയോഗിക്കാവുന്നതാണ്.തുക വിനിയോഗിച്ച് ധനവിനിയോഗപത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സ്കൂളുകളുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കിച്ചൺ  ഉപകരണങ്ങൾ മാറ്റി വാങ്ങുന്നതിന് 7 ഗവ.സ്കൂളുകൾക്ക് 5000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.പ്രസ്തുത ആവശ്യത്തിന് അനുവദിച്ചതാണെങ്കിലും 2016-17 അധ്യയനവർഷം മുതൽ പാചകത്തിന് ഗ്യാസ് ഉപയോഗിക്കാൻ തീരുമാനം കൈക്കൊണ്ട സാഹചര്യത്തിൽ LPG കണക്ഷനെടുത്ത 2 ഗ്യാസ് അടുപ്പു (ഒരു ചെറുതും ഒരു വലുതും)വാങ്ങുന്നതിനു ടി തുക വിനിയോഗിക്കാവുന്നതാണ്.തുക വിനിയോഗിച്ച് ധനവിനിയോഗപത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സ്കൂളുകളുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി അരി സൂക്ഷിക്കുന്നതിന് അലുമിനിയം/ സ്റ്റീൽ ബിൻ വാങ്ങുന്നതിന് 20 സ്കൂളുകൾക്ക് 2500 രൂപ വീതം അനുവദിച്ചിട്ടുണ്ട്.പ്രസ്തുത ബിൻ വാങ്ങിയതിനു ശേഷം ധനവിനിയോഗപത്രം ഓഫീസിൽ സമർപ്പിക്കേണ്ടത്താണ്.സ്കൂളുകളുടെ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

LS S 2016-17 RESULT PUBLISHED 


പയ്യന്നൂർ ഉപജില്ലയിൽ നിന്നും 2016-17 വർഷത്തെ എൽ എസ് എസ് സ്‌കോളർഷിപ്പ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ 

Thursday, May 11, 2017

മെയിൽ സന്ദേശം ലഭിക്കേണ്ട സമയം 17 05 2017  5 മണി 
2016-2017 2017-2018 എന്നീ വർഷങ്ങളിൽ ഓരോ ക്‌ളാസിലും പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങൾ താഴെ ചേർത്ത ഫോറം പ്രകാരം മെയിൽ അയച്ചു തരേണ്ടതാണ് മെയിൽ അയക്കേണ്ട വിലാസം aeofsectionpayyannur @gmail .com 

സ്‌കൂളിന്റെ പേര് 

വർഷം  ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ് ക്ലാസ്     ആകെ 
2016 -17          1     11        111   IV     V     VI     VII    
കുട്ടികളുടെ എണ്ണം

   2017 -18   1            11      111   iv    v     vi      vii     
കുട്ടികളുടെ എണ്ണം  
അറിയിപ്പ് 
എ.ഇ.ഒ , സീനിയർ സൂപ്രണ്ട് എന്നിവർ 31/ 05/ 2017 ന് സെർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ മേലൊപ്പ് ആവശ്യമുള്ള ബില്ലുകൾ 25/ 05/ 2017 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
2017 ഏപ്രിൽ മാസത്തെ ശമ്പള ബില്ലുകളുടെ ഓഫീസ് കോപ്പി സമർപ്പിച്ചിട്ടില്ലാത്ത സ്കൂളുകൾ 
Central UPS Payyannur, Chithambaranadh UPS, DSUPS Korom, JMUPS Cherupuzha, Kanayi North UPS, Karivellur North UPS, Manyaguru UPS, NNS UPS Alakkad, Perul UPS, St. Joseph's UPS Josegiri, St. Mary's UPS Payyannur, SVUPS Muthathy, Eramam South LPS.

Monday, May 8, 2017

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ വികസനം സംബന്ധിച്ച് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ  കോപ്പി അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കണം 
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് മാനേജർമാർക്കും പ്രധാനാധ്യാപകർക്കും നൽകുന്ന നിർദ്ദേശങ്ങൾ സർക്കുലർ 

Saturday, May 6, 2017

                                           അറിയിപ്പ്
സ്കൂളുകളിലെ  പാചകത്തൊഴിലാളികളുടെ  വിശദാംശങ്ങൾ    താഴെപ്പറയുന്ന  ഫാറത്തിൽ  6/ 05 / 17 ന്  വൈകുന്നേരം 4 മണിക്കുമുമ്പായി  സമർപ്പിക്കേണ്ടതാണ് .

 1 .   സ്കൂളിൻ്റെ  പേര് :
 2 .   സ്കൂൾ കോഡ്         :
 3 .   പാചകക്കാരിയുടെ  പേര് :
 4 .   ജനന തിയ്യതി  :
 5 .   1 / 05 / 17  ൽ  പൂർത്തിയായ വയസ്സ് :
 6 .   1 / 05 / 17  ൽ  പൂർത്തീകരിച്ച ആകെ സേവന വർഷം :

Friday, May 5, 2017

പ്രധാനാധ്യാപക യോഗം 
        ഉപ ജില്ലയിലെ പ്രൈമറി  പ്രധാനാധ്യാപക യോഗം 2017 മെയ് 08 തിങ്കളാഴ്ച  10.30 നു BRC ഹാളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്തു ഹാജരാക്കേണ്ടതാണ്. 31.05.2017 നു വിരമിക്കുന്ന പ്രധാനാധ്യാപകർ ഉള്ള സ്കൂളികളിൽ നിന്ന് പ്രധാനാധ്യാപകരോടൊപ്പം സീനിയർ അദ്ധ്യാപകരെ കൂടി പങ്കെടുപ്പിക്കേണ്ടതാണ്. 
     എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർ സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് മാനേജർമാർ കൈപ്പറ്റിയ  രസീത് കൂടി നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
സി വിഭാഗം അറിയിപ്പ് - വളരെ അടിയന്തിരം -
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് 

ചുവടെ കൊടുത്തിരിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്ത്, 15-16  വർഷത്തെ സംരക്ഷിത അദ്ധ്യാപകരുടെ PDF ഫോര്മാറ്റിലുള്ള ലിസ്റ്റ് (ക്രമ നമ്പർ 143 മുതൽ പയ്യന്നൂർ ഉപ ജില്ല ആരംഭിക്കുന്നു) എന്നിവ കാണുക. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് (PDF ഫോര്മാറ്റിലുള്ളത്), DDE യുടെ കത്ത് (DDE യുടെ കത്തിന്റെ 2  പകർപ്പ്) എന്നിവയുടെ പ്രിൻറ് ഔട്ട് എടുത്തു അവരവരുടെ മാനേജർമാർക്ക് നൽകേണ്ടതും DDE യുടെ കത്തിന്റെ ഒരു പകർപ്പിന്റെ പുറകിലായി പ്രസ്തുത കത്തും സംരക്ഷിത അധ്യാപകരുടെ ലിസ്റ്റും കൈപ്പറ്റി എന്ന് എഴുതി തീയതി രേഖപ്പെടുത്തിയ മാനേജർമാരുടെ ഒപ്പ് മേടിക്കേണ്ടതും മാനേജർമാർ ഒപ്പ് രേഖപ്പെടുത്തിയ കോപ്പി മെയ് 8 ന് 10.30 നുള്ള  പ്രധാനാധ്യാപക യോഗത്തിനു വരുമ്പോൾ കൊണ്ട് വരേണ്ടതും യോഗം തുടങ്ങും മുൻപ് തന്നെ സി വിഭാഗത്തിൽ നൽകേണ്ടതുമാണ്. ഈ വിഷയത്തിൽ മുഴുവൻ പ്രധാനാധ്യാപകരും വ്യക്തിപരമായ താല്പര്യം എടുക്കേണ്ടതാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അംഗീകൃത മാനേജർമാർ ഇല്ലാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകർ ആ വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്. 
(NB : എഡിറ്റ് ചെയ്തു എഇഒ യുടെ റിമാർക്സ് രേഖപ്പെടുത്തിയ പയ്യന്നൂർ ഉപ ജില്ലയിലെ മാത്രം അദ്ധ്യാപകരുടെ ലിസ്റ്റ് excel ഫോർമാറ്റിൽ ലഭ്യമാണ് ഈ ലിസ്റ്റ് ആവശ്യമെങ്കിൽ പ്രിൻറ് എടുക്കാവുന്നതാണെങ്കിലും ഈ ലിസ്റ്റ് ആധികാരികമല്ല എന്നും  അറിയിക്കുന്നു).

ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ പ്രത്യേക അറിയിപ്പ്

06-05-2017ശനിയാഴ്‌ച നടത്തേണ്ടിയിരുന്ന യു പി ഹിന്ദി, യു പി ഉറുദു അധ്യാപക പരിശീലന ക്‌ളാസ് 08-05-2017 തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചതായി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിക്കുന്നു.


Wednesday, May 3, 2017

06/05 / 2017 ലെ യോഗം 04 / 05 / 2017 ലേക്ക് മാറ്റിയതായി അറിയിക്കുന്നു 

Tuesday, May 2, 2017

പ്രധാനാദ്ധ്യാപകരുടെ  ശ്രദ്ധയ്ക്ക് 
2016 വർഷത്തെ അദ്ധ്യാപക ദിന സ്റ്റാമ്പ്  എല്ലാ പ്രധാനാദ്ധ്യാപകരും 2  ദിവസത്തിനകം കൈപ്പറ്റുകയും  സ്റ്റാമ്പ്  വില  ഈ  ഓഫീസിൽ ഒടുക്കേണ്ടതുമാണ് 


⧪ 06/ 05 /2017 ന് തളിപ്പറമ്പ് ടാഗോർ ➤      ഹൈ സ്‌കൂളിൽ വെച്ച്  നടക്കുന്ന  വിദ്യാഭ്യാസ ജില്ലാ തല  സൊസൈറ്റി ➺സെക്രട്ടറി മാരുടെ യോഗത്തിൽ ➺പയ്യന്നൂർ ഉപജില്ല യിലെ  എല്ലാ ⧫⧭ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറി മാരും നിർബന്ധമായും പങ്കെടുക്കണം  എന്ന്  ഡി  ഇ  ഒ  അറിയിക്കുന്നു 
വളരെ അടിയന്തിരം - സമയബന്ധിതം 
സംരക്ഷിത അധ്യാപകരുടെ വിവരം സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 
15-16 വർഷത്തെ സംരക്ഷിത അധ്യാപകർ ഉള്ള സ്കൂളിലെ പ്രധാനാധ്യാപകർ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് കാണുക. അതിനു ശേഷം   സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ്  പരിശോധിക്കുക. പ്രസ്തുത ലിസ്റ്റിൽ ഏതെങ്കിലും തിരുത്തലുകൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ മെയ് 02 നു 2  മണിക്ക് മുൻപായി csectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് വിവരം മെയിൽ ചെയ്യേണ്ടതാണ്. യഥാ സമയം വിവരം സമർപ്പിക്കാത്ത സ്കൂളികളിലെ പിന്നീട് ഉണ്ടാകുന്ന എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കു മാത്രമായിരിക്കുമെന്നു പ്രത്യേകം ഓർമ്മിപ്പിക്കുന്നു.