Thursday, November 30, 2017

പാഠപുസ്തകം ഇൻഡന്റ് ചെയ്യുന്നതിനുള്ള തീയ്യതി നീട്ടിയിരുന്നു  സർക്കുലർ കാണുക  
സർക്കുലർ
നബി ദിനം അവധി സർക്കുലർ കാണുക

Wednesday, November 29, 2017

തായനേരി മുച്ചിലോട്ട്  പെരുങ്കളിയാട്ടം
ചിത്രരചനാമത്സരം
അറിയിപ്പ് 
          അഞ്ച്  മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കുള്ളആരോഗ്യ കായിക ആക്ടിവിറ്റി  പാഠപുസ്തകം സ്കൂളിൽ അധികമുള്ളവർ   06-12-2017നു  രാവിലെ 11 മണിക്ക് എ .ഇ .ഒ .ഓഫീസിൽ എത്തിക്കേണ്ടതാണ്  ഈ പാഠപുസ്തകം ആവശ്യമുള്ള സ്കൂളുകൾ  05-12-2017ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ക്ലാസ്സ് തിരിച്ചു എണ്ണം എ .ഇ .ഒ .ഓഫീസിൽ എത്തികേണ്ടതാണ്

Monday, November 27, 2017

നാളെ 28 / 11 / 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രൈമറി പ്രധാനാധ്യാപകരുടെ കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിളക്കം പ്രധാന അജണ്ടയാണ്. 
'കലോത്സവ നഗരിയിലെ ഭക്ഷണപ്പുരയിലോ ഗേൾസ് സ്കൂൾ സ്മാർട്ട് ക്ലാസ്സിലോ വെച്ച് നടക്കുന്നതാണ്. ഹൈസ്കൂളിലെ പ്രൈമറി വിഭാഗം പ്രതിനിധിയെ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Inter District Transfer 2017-18

Saturday, November 25, 2017

           2017-18 ഉപജില്ല കലോത്സവവുമായി ബന്ധപ്പെട്ടഅംഗീകരിച്ചഅപ്പീലുകളുടെ  ലിസ്റ്റ് താഴെ കൊടുക്കുന്നു 
ലിസ്റ്റ് 1  
ലിസ്റ്റ് 2  

Friday, November 24, 2017

           കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉൽപന്ന ശേഖരത്തിനായി (തേങ്ങാ ,ഇല )എന്നിവ ശേകരിക്കുവാനായി 28/11/2017ന് ചൊവ്വാഴ്‌ച സ്കൂളിൽ എത്തിച്ചേരും  വേണ്ട സഹായം ചെയ്‌തു തരണമെന്ന് ഭക്ഷണ കമ്മറ്റി കൺവീനർ അറിയിക്കുന്നു 
                                                               
                                                                                            കൺവീനർ 
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം  ഇവിടെ ക്ലിക് ചെയ്യുക 

Thursday, November 23, 2017

അറിയിപ്പ് 

        ഒന്നാം ക്ലാസ്  മുതൽ എട്ടാം തരം വരെയുള്ള പാഠപുസ്തകം  excess ഉണ്ടെങ്കിൽ  അത് നാളെ  24 -11 -17 നു വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് എ ഇ ഒ , ഓഫീസിൽ എത്തിക്കേണ്ടതും shortage  പുസ്തകം ആവശ്യമുള്ളവർ ഉള്ളപുസ്തകങ്ങൾ അപ്പോൾ തന്നെ എടുക്കേണ്ടതുമാണ് വിശദവിവരം താഴെ കൊടുക്കുന്നു  ഇവിടെ ക്ലിക് ചെയ്യുക 

Wednesday, November 22, 2017

കലോത്സവം - അപ്പീൽ ഹിയറിങ് 

കലോത്സവം അപ്പീൽ ഹിയറിങ് 23.11.2017, 24.11.2017 തിയ്യതികളിലായി തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നു. ഇത് സംബന്ധിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പും ലിസ്റ്റും ഇവിടെ നൽകുന്നു.

അറിയിപ്പ്                 ലിസ്റ്റ് 


എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്: 

K A S E P F - 2017-18 വർഷം വിരമിക്കുന്നവരുടെ പി എഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് 

2017 -18 വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും K A S E P F അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ പ്രധാനാദ്ധ്യാപകർ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

സർവീസിൽ നിന്ന് വിരമിക്കുന്നതിനു ഒരു വർഷം മുൻപേ വരിസംഖ്യ അടക്കുന്നത് നിർത്തലാക്കി ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. 












എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 
നിയമനാംഗീകാര പ്രൊപോസൽ സമർപ്പിക്കുമ്പോൾ പ്രൊപ്പോസലിനോടൊപ്പം ആവശ്യമായ രേഖകൾ, അനുബന്ധങ്ങൾ എന്നിവ സംബന്ധിച്ച ചെക്ക് ലിസ്റ്റ് എല്ലാ സ്കൂളുകൾക്കും വളരെ മുൻപ് തന്നെ മെയിൽ മുഖാന്തരം അയക്കുകയും ചെക്ക് ലിസ്റ്റിന്റെ പകർപ്പ് മാനേജർമാർക്ക് നൽകുന്നതിന് നിർദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും പല പ്രൊപ്പോസലുകളോടൊപ്പവും, ആവശ്യമായ മുഴുവൻ രേഖകളും അനുബന്ധങ്ങളും സമർപ്പിക്കാതെ വരികയോ അല്ലെങ്കിൽ സമർപ്പിക്കുന്ന അനുബന്ധങ്ങൾ പലതും പൂർണമായി പൂരിപ്പിക്കാതെ സമർപ്പിക്കുകയോ ചെയ്യുന്നതിനാൽ സമയബന്ധിതമായി നിയമനംഗീകാര ഫയലുകളിൽ നടപടികൾ സ്വീകരിക്കാൻ കഴിയാതെ വരികയും നിയമനാംഗീകാര ഫയലുകളിൽ വലിയ കാലതാമസം വരികയും ചെയ്യുന്നു. ആയതിനാൽ ബന്ധപ്പെട്ട ചെക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകർ വിവരം ഈമെയിൽ വഴിയോ അല്ലാതെയോ അറിയിച്ചു ചെക്ക് ലിസ്റ്റ് സ്വീകരിക്കേണ്ടതും ഒരു പകർപ്പു മാനേജർമാർക്ക് നൽകേണ്ടതുമാണ്. മേലിൽ അപൂർണമായ പ്രൊപോസൽ ഈ ഓഫീസിൽ സമർപ്പിക്കരുതെന്നു മുഴുവൻ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.

Tuesday, November 21, 2017

      മുകളിലുള്ള  SCHOLARSHIP  മെനുവി   പുതിയ സർക്കുലർ 

ഉണ്ട്



എല്‍.പി ക്ലാസ്സുകളില്‍ വീണ്ടുമ മലയാളത്തിളക്കം

സംസ്ഥാനത്തെ മുഴുവന്‍ ലോവര്‍ പ്രൈമറി ക്ലാസ്സുകളിലും സമ്പൂര്‍ണ മലയാളത്തിളക്കം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ മലയാളത്തിളക്കം പരിശീലനം ലഭിച്ചിട്ടില്ലാത്ത എല്‍.പി ക്ലാസ്സിലെ അധ്യാപകര്‍ക്കായി രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. നവമ്പര്‍ 23,24 തീയ്യതികളില്‍ നടക്കുന്ന പരീശീലനത്തില്‍ ഒരു അധ്യാപകനെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം . 
  • ചെറുപുഴ, പെരിങ്ങോം -വയക്കര          : ജി.എച്ച്.എസ്.എസ് വയക്കര
  • കരിവെള്ളൂര്‍-പെരളം . കാങ്കോല്‍-ആലപ്പടമ്പ : എ.യു.പി.എസ് ഏറ്റകുടുക്ക
  • പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി                   : എ.എല്‍.പി.എസ് കാറമേല്‍
  • രാമന്തളി                                    : ജി.എല്‍.പി.എസ് രാമന്തളി
  • എരമം കുറ്റൂര്‍                                : ജി.യു.പി.എസ് കുറ്റൂര്‍

Thursday, November 16, 2017

അറിയിപ്പ് 

            സ്കൂളിൽ അധികമുള്ള മൂന്നാം വാല്യം പാഠപുസ്തകങ്ങൾ നാളെ (17 -11 17 )വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് എ ഇ ഒ  ഓഫീസിൽ എത്തിക്കേണ്ടതുമാണ് അപ്പോൾ തന്നെ സ്കൂളിൽ ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം വന്നു പുസ്തകം കൈപ്പറ്റണ്ടതാണ്  എന്ന് ഉപജില്ലാവിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു 
സേവന പുസ്തക പരിശോധന: 
അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ഉദ്യോഗസ്ഥർ സേവന പുസ്തക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.പ്രധാനാധ്യാപകർ സേവന പുസ്തകം കൈപ്പറ്റേണ്ടതാണ്.
പ്രതിനിധിയെ അയക്കുന്നവർ Receipt, Authorization Letter എന്നിവ കൊടുത്തുവിടേണ്ടതാണ്.
 

Wednesday, November 15, 2017




ഹൈസ്‌കൂൾ  അസിസ്റ്റന്റ്  കോർ വിഷയങ്ങൾ (ഫിസിക്കൽ സയൻസ്, കണക്ക്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്) തസ്തികയിൽ  പ്രമോഷൻ നൽകിയ ഉത്തരവ്
Kerala State School Sasthrolsavam-2017
ID Card Format | Time Schedule IT
അറിയിപ്പ് 
Details of CWSN Student
2017 -18  അധ്യയനവർഷം  സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് അംഗീകൃത  വിദ്യാലയങ്ങളിൽ  പഠിക്കുന്ന  ഐ.ഇ.ഡി കുട്ടികളുടെ എണ്ണവും  അവർക്ക്  ലഭ്യമായിട്ടുള്ള  അടിസ്ഥാന സൗകര്യവും സംബന്ധിച്ച  വിവരങ്ങൾ  നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ച്  18 / 11 / 2017  ന്  4  മണിക്ക് മുൻപായി  ഈ  ഓഫീസിൽ  സമർപ്പിക്കണമെന്ന്  അറിയിക്കുന്നു.
                                    പ്രൊഫോർമ 
പ്രത്യേക അറിയിപ്പ് 

                അഞ്ചാം ക്ലാസ്സ് വരെയുള്ള L .P സ്കൂളിലെ ഹിന്ദി അധ്യാപകർക്ക് പിലാത്തറ യു .പി സ്കൂളിൽ വെച്ച് നവമ്പർ 17 ,18  തീയതികളിൽ പരിശീലനം നടത്തുന്നു പ്രസ്തുത അധ്യാപകർ നിർബ്ബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് പ്രധാനാധ്യാപകർ വേണ്ട നിർദ്ദേശം നൽകേണ്ടതാണ്
എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്: 
ഗെയിൻ പി എഫ് സംബന്ധിച്ച് 

ഗെയിൻ പി എഫുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുമുള്ള പ്രൊഫോർമയും ഒന്നാം ഗഡു പേ റിവിഷൻ അരിയറിന്റെ ഷെഡ്യൂളും ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ഇന്ന് തന്നെ അവ സമർപ്പിക്കേണ്ടതാണ്. പേ റിവിഷൻ ഷെഡ്യൂളിൽ എൻകാഷ്മെന്റ്റ് തിയ്യതി രേഖപ്പെടുത്തേണ്ടതാണ്.പ്രധാനാധ്യാപകർ നേരിട്ട് കണ്ണൂർ എ പി എഫ് ഒ ഓഫീസിൽ സമർപ്പിക്കരുത് എന്നും അറിയിക്കുന്നു.

Tuesday, November 14, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടു daily data uploading ചെയ്യത്തവരുടെ പേര് വിവരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപെട്ടിട്ടുണ്ട്.അതിനാൽ എല്ലാ ദിവസവും 2 മണിക്കുള്ളിൽ തന്നെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.ഏതെങ്കിലും കാരണത്താൽ സമർപ്പിക്കാൻ സാധിക്കാതെ വന്നാൽ ഈ  ഓഫീസിലെ ഉച്ചഭക്ഷണവിഭാഗത്തിൽ ഫോൺ വഴി അറിയിക്കേണ്ടതാണ് 

Monday, November 13, 2017

       പ്രത്യക അറിയിപ്പ്   
     
     ശ്രദ്ധ പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങൾ ഇന്ന് പ്രസ്തുത കാര്യം  AEO  വിനെ അറിയിക്കേണ്ടതാണ് ഇന്ന്തന്നെ   DDE  യെ അറിയിക്കേണ്ടതാണ് ഗ്രൂപ്പിൽ വിവരം ഇപ്പോൾ അറിയിച്ചാൽ മതി നാളെ മുൻ നിശ്ചയ പ്രകാരം റിപ്പോർട്ട് ഓഫീസിൽ എത്തിക്കണം ഇക്കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് അറിയിക്കുന്നു 

Friday, November 10, 2017

അറിയിപ്പ് 

       റിക്കൺസൈൽഡ് ചെലവുകൾ റിപ്പോർട് ചെയ്യേണ്ട മാതൃക ഫോറം ഉപജില്ലയിലെ എല്ലാ ഗവ / എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി അയക്കുന്നു 

Thursday, November 9, 2017

കേരള പബ്ലിക് സർവീസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത ട്രെയിനിങ് / യോഗ്യത ഇല്ലാതെ ഗവ:എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവര ശേഖരണം.
  
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത ട്രെയിനിങ് / യോഗ്യത ഇല്ലാതെ ഗവ:എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കുവാൻ 03--11-2017 നു ഇമെയിൽ വഴിയും ബ്ലോഗ് വഴിയും മുഴുവൻ ഗവ:/എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരെയും അറിയിച്ചിരുന്നുവെങ്കിലും നാളിതു വരെയായി പല പ്രധാനാധ്യാപകരും പ്രൊഫോർമയോ ശൂന്യ റിപ്പോർട്ടോ സമർപ്പിച്ചതായി കാണുന്നില്ല. പൂരിപ്പിച്ച പ്രൊഫോര്മ/ശൂന്യ റിപ്പോർട്ട് അടിയന്തിരമായും ഈ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ ചെയ്യേണ്ടതാണ്. പ്രൊഫോർമക്ക് 03-11-17 ലെ ബ്ലോഗ് വഴിയും ഇമെയിൽ വഴിയുമുള്ള സന്ദേശം കാണുക.
അറിയിപ്പ് 

            മൂന്നാം വാല്യം പാഠപുസ്തകം   EXCESS, SHORTAGE ലിസ്റ്റ് ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി mail ചെയ്യുകയും പകർപ്പ് ഓഫീസിൽ എത്തിക്കുകയും ചെയ്യുക  FORMAT
  
പാർട്ട് ടൈം  / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ്റോടുകൂടി ജോലി ചെയ്യുന്ന  അധ്യാപകരുടെ വിവരങ്ങൾ (എയ്ഡഡ് സ്‌കൂൾ മാത്രം)

പാർട്ട് ടൈം ഭാഷാധ്യാപകരുടെ വിവരങ്ങൾ ഇതുവരെയായി സമർപ്പിക്കാത്ത  പ്രൈമറി എയ്ഡഡ് സ്‌കൂൾ പ്രധാനാധ്യാപകർ ഇന്ന് 11:00 മണിക്ക് മുൻപായി bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.പാർട്ട്   / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ്റോടുകൂടി ജോലി ചെയ്യുന്ന അധ്യാപകർ ഇല്ലെങ്കിൽ നിർബന്ധമായും ശൂന്യ റിപ്പോർട്ട് ഇമെയിൽ ചെയ്യേണ്ടതാണ്.

Wednesday, November 8, 2017

ഡിജിറ്റൽ സിഗ്നേച്ചർ അറിയിപ്പ് 
GAIN P F - VERY URGENT 
മുഴുവൻ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്

2016-17 വർഷത്തെ ക്രെഡിറ്റ് കാർഡ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പ്രൊഫോർമയും  APFO യുടെ കത്തും മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപർക്കും അയക്കുന്നു. നിർദ്ദേശങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ച് അതിൽ 4,5,6 ഖണ്ഡികകളിൽ ആവശ്യപ്പെട്ടുള്ള   രേഖകൾ  നാളെ വൈകുന്നേരം 04:00 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും വ്യക്തി പരമായ ശ്രദ്ധ പതിപ്പിക്കണെമെന്നു നിർദേശിക്കുന്നു. 

Tuesday, November 7, 2017

         ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ് 2018. 6 ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ . എ .ഇ .ഒ. ഓഫീസിൽ എത്തിയിട്ടുണ്ട്   
 8 - 11 - 2017  മുതൽ വിതരണം ചെയ്യുന്നതാണ് 
അറിയിപ്പ് 

           ജില്ലാ ശാസ്ത്രോത്സവം 2017 കണ്ണൂരിലെ വിവിധ വിദ്യാലയങ്ങളിൽ നവംബർ 10 ,11 ,തീയതികളിൽ  നടക്കുന്നു ശാസ്ത്ര ക്വിസ്സ് കണ്ണൂർ മുൻസിപ്പൽ സ്കൂളിൽവെച്ചാണ്നടക്കുന്നതെന്ന്സംഘാടകർ  
അറിയിച്ചിട്ടുണ്ട് 

       HS, UP  രാവിലെ 10 മണി 
       HSS, LP  ഉച്ചയ്ക്ക് 1 മണി 


വളരെ അടിയന്തിരം - അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് വിഭാഗം പരിശോധന - സേവന പുസ്തകവും അനുബന്ധ രേഖകളും സമർപ്പിക്കുന്നത്സംബന്ധിച്ച് 
( 02-11-2017  ലെ ബ്ലോഗ് വഴിയും ഇമെയിൽ വഴിയുമുള്ള സന്ദേശം കാണുക ) 
01-01-2001 മുതൽ 31-12-2010 വരെ സർക്കാർ സേവനത്തിൽ പ്രവേശിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും സേവന പുസ്‌തവും അനുബന്ധ രേഖകളും ഇത് വരെയായി സമർപ്പിക്കാത്ത  സർക്കാർ എൽ പി, യു പി, ഹൈസ്‌കൂൾ പ്രധാനാധ്യാപകർ ഇന്ന് തന്നെ അവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Monday, November 6, 2017

അറിയിപ്പ് 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട് & ഗൈഡ്സ്  പയ്യന്നൂർ ലോക്കൽ 

KSBSG (സ്കൗട്,ഗൈഡ്, ബുൾബുൾ,കബ്ബ്‌ ) പയ്യന്നൂർ ലോക്കൽ ജനറൽ ബോഡി മീറ്റിംഗ്  08-11-2017 നു ബുധൻ ഉച്ചക്ക് 02:30 നു പയ്യന്നൂർ ബി ആർ സി ഹാളിൽ നടക്കുന്നു. മുഴുവൻ സ്കൗട്, ഗൈഡ് കബ്ബ്‌ ബുൾബുൾ അധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി  അറിയിക്കുന്നു. 
      
 അറിയിപ്പ് 

    കണ്ണൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ നോട്ടീസ് ഇവിടെ ക്ലിക് ചെയ്യുക 

Sunday, November 5, 2017

ജില്ലാ ശാസ്ത്രോത്സവം  നോട്ടീസ്
KALOLSAVAM 2017 RESULT 
എന്ന മുകൾ   ഭാഗത്തുള്ള  ലിങ്കിൽ  റിസൽട്ട്   നൽകിയിട്ടുണ്ട്

Saturday, November 4, 2017

എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് - പാർട്ട് ടൈം / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ്റോടുകൂടി ജോലി ചെയ്യുന്ന ഭാഷ അധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 06-11-2017 നു 04 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.


Friday, November 3, 2017



 അറിയിപ്പ്


     കണ്ണൂർ റവന്യു ജില്ലാ തല ഗണിത ശാസ്ത്ര ക്വിസ്സ് മത്സരങ്ങൾ  04-11-17 ന് ശനിയാഴ്ച്ച ചൊവ്വ എച് ,എസ്.എസ് , കണ്ണൂരിൽ വെച്ച് നടക്കുന്നതാണ് 

സമയക്രമം 

            LP         10.30 am
            UP         10.30 am
            HS           1.30 pm
           HSS          2.30 pm
അറിയിപ്പ്
         കണ്ണൂർ റവന്യൂ  ജില്ലാ ശാസ്ത്രോത്സവം  നവംബർ  10 ,11  തീയതികളിൽ  നടക്കും . SS മേള  സെന്റ്  മൈക്കിൾസ്  AIHSS ൽ  ജില്ലാ തല ക്വിസ്  6 .11  .17  ന്  തിങ്കൾ, ചൊവ്വ  ഹയർ  സെക്കന്ററി   സ്കൂളിൽ  വെച്ച്  നടക്കും .  LP,UP,  രാവിലെ  10  മണി , HS  ഉച്ചക്ക്  1 .30  ന്  HSS ഉച്ചക്ക് ശേഷം  2 .30  ന്  സബ്‌ജില്ലയിൽ  ഒന്നും  രണ്ടും  സ്ഥാനം  കിട്ടിയവർ  സാക്ഷ്യപത്രവുമായി  എത്തിചേരേണ്ടതാണ് . 

      കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേള  2017 -18 


10.11.17-Friday

UP -   working model
           Still Model
           Elocution
           Teaching aid

HS-
        working model
        Still Model
        Elocution
        Teaching aid
        Athles making
        Local history

HSS
      working model
     Still Model
      Elocution
      Teaching aid
      Athles making
     Local history

11.11.17- Saturday

 LP- 
      Collection
      Chart
      Model
HS
      Local history Viva

HSS
        Local history Viva

 Venue- St.Mickels AIHSS Kannur




സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്‌കൂളുകളിലെ അദ്ധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റം. 

മുഴുവൻ സർക്കാർ/ എയ്ഡഡ് സ്‌കൂൾ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് 
അംഗീകൃത ട്രെയിനിങ് ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവര ശേഖരണം 

Thursday, November 2, 2017

മുഴുവൻ ഗവ:എൽ പി, യു പി പ്രധാനാദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്:

01-01-2001 മുതൽ  31-12-2010 വരെ നിയമിതരായ പ്രൈമറി അധ്യാപകരുടെയും അനധ്യാപകരുടെയും സേവന പുസ്തകം അഡ്മിനിസ്ട്രേറ്റിവ്വ് വിജിലൻസ് സെൽ ഉദ്യോഗസ്ഥർ മുൻപാകെ പരിശോധനക്ക് ഹാജരാക്കുന്നത്ത് സംബന്ധിച്ച് 


1 ) ഗവ:പ്രൈമറി സ്‌കൂളുകളിൽ 01-01-2001 31-12-2010 വരെ നിയമിതരായ മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും  ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എൽ പി / യു പി സെക്ഷനുകളിൽ മേൽ കാലയളവിൽ നിയമിതരായ മുഴുവൻ അധ്യാപകരുടെയും സേവന പുസ്തകം ഈ ഓഫീസിൽ വച്ച് 08-11-2017 പരിശോധന നടത്തുന്ന വിവരം തിരുവനതപുരം അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ മേൽ പരാമർശിച്ച മുഴുവൻ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവന പുതുസ്തകം ഇതോടൊന്നിച്ചുള്ള പ്രൊഫോർമയും സർട്ടിഫിക്കറ്റും പൂരിപ്പിച്ച് പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ 06-11-2017 നു വൈകുന്നേരം 04 :00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.


2 ) 01-01-2001 മുതൽ  31-12-2010 വരെ കാലയളവിൽ നിയമിതരായ അധ്യാപകർ/അനധ്യാപകർ ആരും തന്നെ ഇല്ലായെങ്കിൽ , ഈ വിവരം കാണിച്ചു കൊണ്ടുള്ള ഒരു സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകൻ സമർപ്പിക്കേണ്ടതാണ്.